Class 6: ഈശോയെ അനുഭവിച്ച ജനം

Summary
Lesson 4 ദൈവരാജ്യത്തിന്‍റെ സുവിശേഷം അറിയിക്കുന്ന ഈശോ

സുവിശേഷം പ്രസംഗിക്കുവാന്‍ ആരംഭിക്കുന്ന ഈശോയുടെ വാക്കുകളും പ്രവൃത്തികളുമാണ് ഈ പാഠത്തിലെ ഉള്ളടക്കം. സമഗ്രവിമോചകനായ ഈശോയെ ഇവിടെ പരിചയപ്പെടാം. അവിടുന്ന് അറിയിച്ച സുവിശേഷം ഏറ്റുവാങ്ങാനും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാനും കടപ്പെട്ടവരാണ് നാമെന്നുള്ള ചിന്തയിലേക്ക് കുട്ടികളെ നയിക്കാന്‍ ഈ പാഠം ഉപകരിക്കും.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. മനുഷ്യരായ നമ്മെ എല്ലാവിധ ബന്ധനങ്ങളില്‍നിന്ന് മോചിപ്പിക്കാന്‍ ഈശോ വന്നു.
    2 ഈശോയുടെ സുവിശേഷത്തിന്‍റെ സാരാംശം ദൈവരാജ്യമാണ്.
    3 ദൈവരാജ്യത്തിന്‍റെ സവിശേഷതകള്‍ സുവിശേഷങ്ങളില്‍ വിവരിച്ചിട്ടുണ്ട്.

  2. മനോഭാവങ്ങള്‍

    1. സുവിശേഷ സന്ദേശത്തിന്‍റെ സാക്ഷികളാകാന്‍ നാം തയ്യാറായിരിക്കണം.
    2 സുവിശേഷസന്ദേശം സ്വീകരിച്ച് അതനുസരിച്ച് ജീവിക്കാന്‍ പരിശ്രമിക്കണം.
  3. ശീലം

    1. ഈശോയെപ്പറ്റി ഞാന്‍ കൂട്ടുകാരോട് സംസാരിക്കും.
    2. എന്‍റെ കഴിവുകള്‍ ഞാന്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കും

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    ബൈബിള്‍, വിവിധ ചിത്രങ്ങള്‍, പാട്ടുപുസ്തകം, ചാര്‍ട്ടുകള്‍, പ്ലക്കാര്‍ഡുകള്‍
  5. പാഠാവതരണം

    കഥാകഥനത്തിലൂടെ പാഠാവതരണം നടത്താം. ഒരു വീടിന്‍റെ മുകളിലിരുന്ന് ആശാരി പണിചെയ്യുകയായിരുന്നു. ഇടയ്ക്ക് ഉളി താഴെ വീണു. അതുവഴി കടന്നുപോയ ആളുടെ മുന്നിലേക്ക് അമ്പതുപൈസ എറിഞ്ഞുകൊടുത്തു. അതെവിടെനിന്നു വീണു എന്നു നോക്കാതെ അയാള്‍ പൈസയുമെടുത്ത് നടന്നുപോയി. രണ്ടാമത് വന്ന ആളുടെ മുന്നിലേക്ക് അഞ്ചുരൂപയുടെ തുട്ട് ആശാരി ഇട്ടു. അയാളും മുന്‍പിന്‍ നോക്കാതെ പൈസയുമെടുത്ത് യാത്രയായി. പിന്നാലെ വന്ന ആളുടെ ദേഹത്തേക്ക് ആശാരി ഒരു ചെറിയ തടിക്കഷണം ഇട്ടു. ദേഹം വേദനിച്ച അയാള്‍ മുകളിലേയ്ക്കു നോക്കി. ആശാരി ക്ഷമാപണത്തോടെ കാര്യം പറഞ്ഞു. വഴിപോക്കന്‍ ആശാരിയുടെ ഉളി എടുത്തുകൊടുത്തു. ജീവിതത്തിലെ വേദനിക്കുന്ന അനുഭവം മുകളിലുള്ള ദൈവത്തെ നോക്കാനും അറിയാനും ഇടവരുത്തുന്നു. ഏറ്റവും ശരിയായി ദൈവത്തെ അറിയിക്കാനാണ് ഈശോ വന്നതും സുവിശേഷം അറിയിച്ചതുമെന്ന സന്ദേശത്തിലൂടെ പാഠഭാഗത്തേയ്ക്കു പ്രവേശിക്കാം.
  6. ഇതര പ്രവര്‍ത്തനങ്ങള്‍
  1. ഇതര പ്രവര്‍ത്തനങ്ങള്‍

    1. ചിത്രവായന

    ഈശോയുടെ ദൗത്യത്തിലെ അഞ്ചു കാര്യങ്ങള്‍ അടങ്ങുന്ന വിവിധ ചിത്രങ്ങള്‍ കുട്ടികളെ കാണിക്കുന്നു. അവയെക്കുറിച്ച് വിശദീകരിക്കുവാന്‍ അവസരം നല്‍കുന്നു. 2. കളിക്കാം പഠിക്കാം

    ഈശോയിലൂടെ രക്ഷ സ്വീകരിച്ച അനേകംപേരെ സുവിശേഷങ്ങളില്‍ കാണാം. ഗ്രൂപ്പു തിരിഞ്ഞ് അവരുടെ പേരുകള്‍ പറയാന്‍ അവസരം നല്‍കാം. ആ വ്യക്തിയെക്കുറിച്ച് രണ്ടോ മൂന്നോ വാക്യത്തില്‍ ചെറിയ വിവരണം നല്‍കാനും ആവശ്യപ്പെടാം.
  1. കത്തെഴുതാം

    ഈശോ പറഞ്ഞ കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് സുവിശേഷങ്ങളിലാണ്. സുവിശേഷങ്ങള്‍ എഴുതിയവരോട് നാം കടപ്പെട്ടിരിക്കുന്നു. അവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് കത്തെഴുതാം.
  2. വചനം കണ്ടെത്താം

    അന്ധനായ ഒരാളുടെ ചിത്രം കാണിക്കുന്നു. അതിന് അടിക്കുറിപ്പായി ചേര്‍ക്കാന്‍ പറ്റുന്ന വചനം കണ്ടെത്താന്‍ ആവശ്യപ്പെടുന്നു. ഉചിതമായ വേറെയും ചിത്രങ്ങള്‍ നല്‍കാവുന്നതാണ്.
    സഞ്ചിയില്‍ നിന്നെടുത്തു നിറയ്ക്കാം
    പദസഞ്ചിയില്‍ നിന്ന് ഉചിതമായവ എടുത്ത് പട്ടിക നിറയ്ക്കുക.

Class 6: ഈശോയെ അനുഭവിച്ച ജനം

പ്രവചനങ്ങള്‍ പൂര്‍ത്തിയാകുന്നു

Chapter 1

Class 6

ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്

Chapter 2

Class 6

പ്രലോഭനങ്ങളെ അതിജീവിച്ച ഈശോ

Chapter 3

Class 6

ദൈവരാജ്യത്തിന്‍റെ സുവിശേഷം അറിയിക്കുന്ന ഈശോ

Chapter 4

Class 6

ദൈവിക മഹത്ത്വം വെളിപ്പെടുത്തിയ ഈശോ

Chapter 5

Class 6

പാപികളെ തേടിവന്ന ഈശോ

Chapter 6

Class 6

നമ്മുടെ മുറിവുകള്‍ ഏറ്റെടുത്ത ഈശോ

Chapter 7

Class 6

നമുക്കുവേണ്ടി മരിച്ച ഈശോ

Chapter 8

Class 6

ക്ഷമിക്കാന്‍ പഠിപ്പിച്ച ഈശോ

Chapter 9

Class 6

മരണത്തെ ജയിച്ച ഈശോ

Chapter 10

Class 6

എമ്മാവൂസ് അനുഭവം

Chapter 11

Class 6

എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ

Chapter 12

Class 6

സ്വര്‍ഗാരോഹണവും പ്രേഷിതദൗത്യവും

Chapter 13

Class 6

പന്തക്കുസ്തായും വിശ്വാസപ്രഘോഷണവും

Chapter 14

Class 6

മഹത്ത്വീകൃതനായ ഈശോ

Chapter 15

Class 6

Let's do Wonderful things together in the name of Chirst