Download Audio Lessons
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
പിതാവിന്റെ പക്കലേയ്ക്ക് തിരിച്ചുവന്ന ധൂര്‍ത്തപുത്രന്റെ കഥ പറയുന്ന പാഠമാണിത്. പാപികളെ തേടിവന്ന ഈശോയെയും പാപികളോട് കാരുണ്യം കാണിക്കുന്ന സ്വര്‍ഗീയ പിതാവിനെയും കുട്ടികള്‍ പരിചയപ്പെടാന്‍ ഈ പാഠം ഉപകരിക്കും. നഷ്ടപ്പെട്ടതിനെ വീണ്ടെടു ക്കുവാനും പാപികള്‍ക്ക് മോചനം നല്കുവാനും ഈശോ ഇന്നും തല്പരനാണെന്ന പരമാര്‍ത്ഥം ഈ പാഠത്തിലൂടെ കുട്ടികള്‍ക്ക് നല്‍കാനാവും
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
1. സ്കിറ്റ് അവതരണം
ധൂര്‍ത്തപുത്രന്റെ ഉപമ സ്കിറ്റ് ആയി അവതരിപ്പിക്കുന്നു. സംഭാഷണം ടീച്ചറിന്റെ സഹായത്തോടെ കുട്ടികള്‍ തയ്യാറാക്കുന്നു. ക്ലാസ്സില്‍ അവതരിപ്പിച്ച് പാഠത്തിലേയ്ക്കു വരാം.
2. ഒന്നിച്ചു പാടാം
താഴെപ്പറയുന്നതുപോലെയുള്ള പാട്ടുകള്‍ ഒരുമിച്ചു പാടാം.
1. ആടുകള്‍ നൂറുള്ളോരാട്ടിടയന്
കാടുകള്‍ വീടാക്കുമാട്ടിടയന്
2. നല്ലിടയാ നല്ലിടയാ
വല്ലഭനാം എന്‍നായകാ
പാട്ടുകളുടെ ആശയം വ്യക്തമാക്കുന്നു. അതിലൂടെ നല്ലിടയനായ ഈശോയെ അവതരിപ്പിക്കുന്നു.
3. ഇവര്‍ ഇങ്ങനെ
പാപസാഹചര്യങ്ങളെ ഒഴിവാക്കിയും അതിജീവിച്ചും വിശുദ്ധരായിത്തീര്ന്നവരുടെ കഥകള്‍ പറയാം. ഉദാ: ഡോണ്‍ബോസ്ക്കോ, മരിയാ ഗൊരേത്തി.
"Guiding hearts to know Christ, live the Gospel, and serve the world."