Download Audio Lessons
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
സ്നേഹത്തിന്‍റെ മാതൃകയും സ്നേഹത്തിന്‍റെ കല്പനയും നല്‍കിയ ഈശോയെ ഈ പാഠത്തില്‍ പരിചയപ്പെടാം. പരിധിയില്ലാത്ത ക്ഷമയെക്കുറിച്ച് ഈശോ പഠിപ്പിച്ചു. ഈശോയുടെ ശിഷ്യന്മാരായിത്തീരുന്നവര്‍ പാലിക്കേണ്ട സ്നേഹത്തിന്‍റെ പുതിയ നിയമത്തെക്കുറിച്ച് ശരിയായി ഗ്രഹിക്കുവാന്‍ ഈ പാഠം സഹായിക്കും. കുരിശുമരണത്തിലും സ്നേഹവും ക്ഷമയും പ്രദര്‍ശിപ്പിച്ച ഈശോയോട് കുട്ടികള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാകുന്ന വിധത്തില്‍ പാഠം അവതരിപ്പിക്കണം.
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
1. പാടാം പ്രാര്‍ത്ഥിക്കാം
താഴെച്ചേര്‍ക്കുന്ന പാട്ടുകള്‍ ഗ്രൂപ്പായി ക്ലാസ്സില്‍ ആലപിക്കാം. അനുയോജ്യമായ മറ്റുപാട്ടുകളും സ്വീകരിക്കാം.
1. ശത്രുസ്നേഹം ക്രിസ്തുവിന്‍റെ മുദ്രയാണല്ലോ
മുദ്രാവാക്യമാണല്ലോ.
2. ക്ഷമിക്കുവാന്‍ ആവാത്ത നിമിഷങ്ങളെ
ആത്മീയ ശക്തിയാല്‍ നിറയ്ക്കേണമേ.
3. ക്ഷമാശീലനാം എന്നേശുവേ
ശാന്തശീലനാം എന്നേശുവേ
കഠിനാമാമെന്‍ ഹൃദയം തവഹൃദയം
പോലെയാക്കണേ.
2. വചനം ശേഖരിക്കാം
പഴയനിയമത്തില്‍നിന്നും പുതിയ നിയമത്തില്‍നിന്നും ‘ശത്രുസ്നേഹം’ വിഷയമായ വചനം ശേഖരിക്കുന്നു, അവതരിപ്പിക്കുന്നു.
"Guiding hearts to know Christ, live the Gospel, and serve the world."