Class 6: ഈശോയെ അനുഭവിച്ച ജനം

Summary
Lesson 6 പാപികളെ തേടിവന്ന ഈശോ

പിതാവിന്‍റെ പക്കലേയ്ക്ക് തിരിച്ചുവന്ന ധൂര്‍ത്തപുത്രന്‍റെ കഥ പറയുന്ന പാഠമാണിത്. പാപികളെ തേടിവന്ന ഈശോയെയും പാപികളോട് കാരുണ്യം കാണിക്കുന്ന സ്വര്‍ഗീയ പിതാവിനെയും കുട്ടികള്‍ പരിചയപ്പെടാന്‍ ഈ പാഠം ഉപകരിക്കും. നഷ്ടപ്പെട്ടതിനെ വീണ്ടെടു ക്കുവാനും പാപികള്‍ക്ക് മോചനം നല്‍കുവാനും ഈശോ ഇന്നും തല്പരനാണെന്ന പരമാര്‍ത്ഥം ഈ പാഠത്തിലൂടെ കുട്ടികള്‍ക്ക് നല്‍കാനാവും

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. പാപികളെ തേടിവരുന്ന ദൈവമാണ് ഈശോ. 2. പാപത്തില്‍ നിന്നൊഴിഞ്ഞുമാറാനും പാപത്തില്‍ വീണാലുടന്‍ അനുതപിക്കാനും ഈശോ ആവശ്യപ്പെടുന്നു. 3. നാം ആരേയും വിധിക്കരുത്.

  2. മനോഭാവങ്ങള്‍

    1. പാപം ചെയ്താലും എന്നെ സ്നേഹിക്കുന്നവനാണ് ഈശോ. 2. പാപം ചെയ്യാന്‍ ഇടയായാല്‍ അനുതപിച്ച് തിരിച്ചുവരേണ്ടവരാണ് നാം.
  3. ശീലം

    1. പാപത്തില്‍ വീഴുവാന്‍ ഇടയായാല്‍ ഞാന്‍ എത്രയും വേഗം കുമ്പസാരിക്കും. 2. മറ്റുള്ളവരുടെ തെറ്റുകളും കുറ്റങ്ങളും ഞാന്‍ പറയുകയില്ല.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    നഷ്ടപ്പെട്ട ആടിന്‍റെ ഉപമ, കാണാതായ നാണയത്തിന്‍റെ ഉപമ തുടങ്ങിയവയുടെ ചിത്രങ്ങള്‍, ബൈബിള്‍, ചാര്‍ട്ടുകള്‍, പത്രവാര്‍ത്തകള്‍.
  5. പാഠാവതരണം

    ഒരു പത്രവാര്‍ത്തയിലൂടെ പാഠാവതരണം നിര്‍വ്വഹിക്കാം. ‘മകനെ കാണ്മാനില്ല’ എന്ന പത്രവാര്‍ത്ത ക്ലാസ്സില്‍ വായിക്കുന്നു. തുടര്‍ന്ന് കുട്ടിയെ കാണാതായപ്പോള്‍ ആ വീട്ടില്‍ നടന്ന സംഭവങ്ങള്‍ എന്തൊക്കെയാകാമെന്ന് കുട്ടികള്‍ക്ക് പറയാന്‍ അവസരം നല്‍കുന്നു. വീട്ടിലെ ആവലാതികള്‍, കരച്ചില്‍, ഫോണ്‍വിളികള്‍, അന്വേഷിക്കാന്‍ ആളെ വിടുന്നത്, പത്രപരസ്യം തുടങ്ങിയ കാര്യങ്ങള്‍ വിവരിക്കുന്നു. മകന്‍ തിരിച്ചെത്തിയാല്‍ എന്തൊക്കെ ചെയ്യുമെന്നും കണ്ടെത്തുന്നു. തുടര്‍ന്ന് ധൂര്‍ത്തപുത്രന്‍റെ കഥയിലേക്ക് പ്രവേശിക്കാം.

1. സ്കിറ്റ് അവതരണം

ധൂര്‍ത്തപുത്രന്‍റെ ഉപമ സ്കിറ്റ് ആയി അവതരിപ്പിക്കുന്നു. സംഭാഷണം ടീച്ചറിന്‍റെ സഹായത്തോടെ കുട്ടികള്‍ തയ്യാറാക്കുന്നു. ക്ലാസ്സില്‍ അവതരിപ്പിച്ച് പാഠത്തിലേയ്ക്കു വരാം.

2. ഒന്നിച്ചു പാടാം

താഴെപ്പറയുന്നതുപോലെയുള്ള പാട്ടുകള്‍ ഒരുമിച്ചു പാടാം.
1. ആടുകള്‍ നൂറുള്ളോരാട്ടിടയന്‍
കാടുകള്‍ വീടാക്കുമാട്ടിടയന്‍
2. നല്ലിടയാ നല്ലിടയാ
വല്ലഭനാം എന്‍നായകാ
പാട്ടുകളുടെ ആശയം വ്യക്തമാക്കുന്നു. അതിലൂടെ നല്ലിടയനായ ഈശോയെ അവതരിപ്പിക്കുന്നു.
3. ഇവര്‍ ഇങ്ങനെ

പാപസാഹചര്യങ്ങളെ ഒഴിവാക്കിയും അതിജീവിച്ചും വിശുദ്ധരായിത്തീര്‍ന്നവരുടെ കഥകള്‍ പറയാം. ഉദാ: ഡോണ്‍ബോസ്ക്കോ, മരിയാ ഗൊരേത്തി.

  1. അനുതാപ കീര്‍ത്തനം

    കുമ്പസാരത്തിനും പശ്ചാത്താപത്തിനും സഹായിക്കുന്ന പാട്ടുകള്‍ പാടാന്‍ അവസരം നല്‍കുന്നു. ടീച്ചര്‍ അത്തരം പാട്ടുകള്‍ പരിചയപ്പെടുത്തുന്നു.
    1. പാപബോധവും പശ്ചാത്തപവും
    കര്‍ത്താവേ എനിക്കേകണേ.
    2. വന്‍പാപഭാരത്താല്‍ തളര്‍ന്നവന്‍ ഞാന്‍
    അപരാധബോധത്താല്‍ കനിഞ്ഞവന്‍ ഞാന്‍
    3. പാപി ഞാന്‍ പാപി ഞാന്‍
    കാല്‍വരി ക്രൂശിനെ നോക്കിടുന്നു.
  2. കഥ കേള്‍ക്കാം

    അത്ഭുതപ്രവൃത്തികള്‍ വിവരിക്കുന്ന ബൈബിള്‍ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി പ്രശ്നോത്തരി നടത്താം. ഗ്രൂപ്പു തിരിച്ചും വ്യക്തിഗതമായും ചോദ്യങ്ങള്‍ ചോദിക്കാം. കൂടുതല്‍ പോയിന്‍റ് നേടുന്നവരെ അഭിനന്ദിക്കുവാന്‍ മറക്കരുത്.
  3. ശക്തിയുള്ള വചനം

    ധൂര്‍ത്തപുത്രന്‍റെ ഉപമ, കാണാതായ നാണയത്തിന്‍റെ ഉപമ, കാണാതെപോയ ആടിന്‍റെ ഉപമ എന്നിവയുടെ ആശയം വരുന്ന കഥകള്‍ ടീച്ചര്‍ അവതരിപ്പിക്കുന്നു. കുട്ടികളും അവര്‍ക്കറിയാവുന്ന കഥകള്‍ പറയുന്നു.

Class 6: ഈശോയെ അനുഭവിച്ച ജനം

പ്രവചനങ്ങള്‍ പൂര്‍ത്തിയാകുന്നു

Chapter 1

Class 6

ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്

Chapter 2

Class 6

പ്രലോഭനങ്ങളെ അതിജീവിച്ച ഈശോ

Chapter 3

Class 6

ദൈവരാജ്യത്തിന്‍റെ സുവിശേഷം അറിയിക്കുന്ന ഈശോ

Chapter 4

Class 6

ദൈവിക മഹത്ത്വം വെളിപ്പെടുത്തിയ ഈശോ

Chapter 5

Class 6

പാപികളെ തേടിവന്ന ഈശോ

Chapter 6

Class 6

നമ്മുടെ മുറിവുകള്‍ ഏറ്റെടുത്ത ഈശോ

Chapter 7

Class 6

നമുക്കുവേണ്ടി മരിച്ച ഈശോ

Chapter 8

Class 6

ക്ഷമിക്കാന്‍ പഠിപ്പിച്ച ഈശോ

Chapter 9

Class 6

മരണത്തെ ജയിച്ച ഈശോ

Chapter 10

Class 6

എമ്മാവൂസ് അനുഭവം

Chapter 11

Class 6

എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ

Chapter 12

Class 6

സ്വര്‍ഗാരോഹണവും പ്രേഷിതദൗത്യവും

Chapter 13

Class 6

പന്തക്കുസ്തായും വിശ്വാസപ്രഘോഷണവും

Chapter 14

Class 6

മഹത്ത്വീകൃതനായ ഈശോ

Chapter 15

Class 6

Let's do Wonderful things together in the name of Chirst