Class 6: ഈശോയെ അനുഭവിച്ച ജനം

Summary
Lesson 10 മരണത്തെ ജയിച്ച ഈശോ

മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുന്നേറ്റ ഈശോയെക്കുറിച്ചാണ് ഈ പാഠത്തില്‍ വിവരിക്കുന്നത്. പ്രവചനങ്ങളിലൂടെ പറയപ്പെട്ടത് പൂര്‍ത്തിയായതെങ്ങനെ എന്ന് വ്യക്തമാക്കുന്ന പാഠം. തിരുനാളുകളുടെ തിരുനാളായ ഉയിര്‍പ്പു തിരുനാള്‍ ക്രൈസ്തവര്‍ക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണെന്നും ഇതില്‍ വിശദമാക്കുന്നു. ഉയിര്‍ത്തെഴുന്നേറ്റ ഈശോയെ കൂടുതല്‍ സ്നേഹിക്കാനും ഈശോയില്‍ ജീവിക്കാനും കുട്ടികളെ സഹായിക്കുന്ന വിധത്തില്‍ ഈ പാഠം അവതരിപ്പിക്കണം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. ഈശോ മരണത്തെ ജയിച്ച് ഉത്ഥാനം ചെയ്തു. 2. ഈശോയുടെ ഉത്ഥാനം നമ്മുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനമാണ്. 3. ഈശോയുടെ ഉത്ഥാനം മുന്‍കൂട്ടി പ്രവചിച്ചതാണ്.

  2. മനോഭാവം

    1. ഉയിര്‍ത്തെഴുന്നേറ്റ ഈശോയിലാണ് നാം ആശ്രയം വയ്ക്കേണ്ടത്. 2. ഉത്ഥിതനായ ഈശോയുടെ മഹത്വത്തില്‍ പങ്കുചേരാന്‍ വിളിക്കപ്പെട്ടവരാണ് നമ്മള്‍.

  3. ശീലം

    1. പാപസാഹചര്യങ്ങള്‍ ഉപേക്ഷിച്ചുകൊണ്ട് ഉത്ഥിതനായ ഈശോയോടു ചേര്‍ന്നു ഞാന്‍ ജീവിക്കും. 2. വലിയ നോമ്പുകാലത്ത് കഴിയുന്ന ദിവസങ്ങളിലെല്ലാം വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കുകൊള്ളും.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    ഉത്ഥിതനായ ഈശോയുടെ പല തരത്തിലുള്ള ചിത്രങ്ങള്‍, മഗ്ദലനമറിയത്തിനു പ്രത്യക്ഷപ്പെടുന്ന ചിത്രം, മലയാറ്റൂര്‍ തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ ചിത്രം.
  5. പാഠാവതരണം

    ഒരു മൈമിംഗിലൂടെ പാഠം അവതരിപ്പിക്കാം. താഴെപ്പറയുന്ന കുറിപ്പുകള്‍ എഴുതി കുട്ടികള്‍ക്കു നല്‍കുന്നു. ഓരോരുത്തരും തങ്ങള്‍ക്കു കിട്ടുന്ന കുറിപ്പുകള്‍ വായിച്ച് അത് മൈമിംഗിലൂടെ അവതരിപ്പിക്കുന്നു.
    – അരമത്തിയാക്കാരന്‍ ജോസഫും കന്യകാമറിയവും ഏതാനും സ്ത്രീകളും കൂടി ഈശോയുടെ ശരീരം സംസ്കരിക്കുന്നു.
    – യഹൂദപ്രമാണികള്‍ കല്ലറ മുദ്രവച്ച് പടയാളികളെ കാവലേല്‍പിക്കുന്നു.
    – മഗ്ദലനമറിയവും ഏതാനും സ്ത്രീകളും ഈശോയുടെ ശരീരം പൂശുവാന്‍ സുഗന്ധദ്രവ്യങ്ങളുമായി കല്ലറയില്‍ പോകുന്നു.
    – ദൂതന്‍ സ്വര്‍ഗത്തില്‍നിന്ന് വന്ന് കല്ല് ഉരുട്ടിമാറ്റി അതിന്മേല്‍ ഇരിക്കുന്നു.
    – ദൂതന്‍ സ്ത്രീകളോട് പറയുന്നു.
    – സ്ത്രീകള്‍ ഭയത്തോടും വിറയലോടും കൂടി ശിഷ്യന്മാരുടെ അടുത്തേക്ക് ഓടുന്നു.
    – പത്രോസ് കല്ലറയില്‍ പ്രവേശിക്കുന്നു. ശൂന്യമായ കല്ലറ കണ്ട് അത്ഭുതപ്പെടുന്നു.
    മൈമിംഗിനുശേഷം മത്താ. 28:2-6; യോഹ 20:4-8 എന്നീ ഭാഗങ്ങള്‍ വായിക്കുന്നു. പാഠത്തിലേയ്ക്കു പ്രവേശിക്കുന്നു.
  1. നമുക്കു പ്രവര്‍ത്തിക്കാം

    വി. ലൂക്കാ വിവരിക്കുന്ന ഉത്ഥാന സംഭവം ക്ലാസ്സില്‍ വായിക്കാം, പറയാം. സ്കിറ്റായി അവതരിപ്പിക്കാം.
    ഉത്തരം കണ്ടെത്താം
    1. പേജ് 63 ഖണ്ഡിക 1
    2. പേജ് 65 ഖണ്ഡിക 1
    3. പേജ് 65 ഖണ്ഡിക 3
    4. പേജ് 64 ഖണ്ഡിക 2
    5. പേജ് 65 ഖണ്ഡിക 4

  2. 1. പാടാം പാടാം

    ഉയിര്‍ത്തെഴുന്നേറ്റ ഈശോയെ പ്രകീര്‍ത്തിക്കുന്ന പാട്ടുകള്‍ ശേഖരിക്കുക. അവ കൂട്ടമായി ക്ലാസില്‍ ആലപിക്കുക.
    ഉദാ: ഉയിര്‍ത്തെഴുന്നേറ്റു നാഥന്‍ ഉയിര്‍ത്തെഴുന്നേറ്റു
    വിജയലാളിതനായ് നാഥന്‍ ഉയിര്‍ത്തെഴുന്നേറ്റു


    2. അറിയാം എഴുതാം

    ‘ഈസ്റ്റര്‍’ എന്ന വാക്ക് എങ്ങനെയുണ്ടായി? ‘ഈസ്റ്റര്‍ മുട്ട’ എന്നാല്‍ എന്ത്? ഇങ്ങനെയുള്ള വിവരങ്ങള്‍ അന്വേഷിച്ച് അറിയാനും ക്ലാസ്സില്‍ അവതരിപ്പിക്കാനും അവസരം നല്‍കണം.
  1. പ്രസംഗ മത്സരം

    ഈസ്റ്ററിന്‍റെ സന്ദേശം വ്യക്തമാക്കുന്ന ഒരു പ്രസംഗമത്സരം ക്ലാസ്സില്‍ സംഘടിപ്പിക്കാം. രണ്ടോ മൂന്നോ മിനിട്ടു മാത്രം ദൈര്‍ഘ്യമുള്ള പ്രസംഗം ആദ്യം ഗ്രൂപ്പിലും മികച്ചവ ക്ലാസ്സിലും അവതരിപ്പിക്കാന്‍ അവസരം നല്‍കിയാല്‍ മതി. വിജയികളെ അഭിനന്ദിക്കാന്‍ മറക്കരുത്.
  2. കടംകഥ പറയാം

    ഉറിയിലുണ്ട് മുറിയിലില്ല
    അറയിലില്ല അര്‍ത്ഥത്തിലുണ്ട്
    അന്നത്തിലില്ല അയനത്തിലുണ്ട്
    ഉത്തരം : ഉത്ഥാനം
    ഇത്തരം കടംകഥകള്‍ നിര്‍മ്മിക്കാന്‍ അവസരം നല്കാം.
  3. വചനമിത്രം

    ഉയിര്‍പ്പുമായി ബന്ധപ്പെട്ട ബൈബിള്‍ വചനങ്ങള്‍ ശേഖരിക്കാനും ചാര്‍ട്ടുകളില്‍ എഴുതി പ്രദര്‍ശിപ്പിക്കാനും അവസരം നല്‍കണം.

Class 6: ഈശോയെ അനുഭവിച്ച ജനം

പ്രവചനങ്ങള്‍ പൂര്‍ത്തിയാകുന്നു

Chapter 1

Class 6

ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്

Chapter 2

Class 6

പ്രലോഭനങ്ങളെ അതിജീവിച്ച ഈശോ

Chapter 3

Class 6

ദൈവരാജ്യത്തിന്‍റെ സുവിശേഷം അറിയിക്കുന്ന ഈശോ

Chapter 4

Class 6

ദൈവിക മഹത്ത്വം വെളിപ്പെടുത്തിയ ഈശോ

Chapter 5

Class 6

പാപികളെ തേടിവന്ന ഈശോ

Chapter 6

Class 6

നമ്മുടെ മുറിവുകള്‍ ഏറ്റെടുത്ത ഈശോ

Chapter 7

Class 6

നമുക്കുവേണ്ടി മരിച്ച ഈശോ

Chapter 8

Class 6

ക്ഷമിക്കാന്‍ പഠിപ്പിച്ച ഈശോ

Chapter 9

Class 6

മരണത്തെ ജയിച്ച ഈശോ

Chapter 10

Class 6

എമ്മാവൂസ് അനുഭവം

Chapter 11

Class 6

എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ

Chapter 12

Class 6

സ്വര്‍ഗാരോഹണവും പ്രേഷിതദൗത്യവും

Chapter 13

Class 6

പന്തക്കുസ്തായും വിശ്വാസപ്രഘോഷണവും

Chapter 14

Class 6

മഹത്ത്വീകൃതനായ ഈശോ

Chapter 15

Class 6

Let's do Wonderful things together in the name of Chirst