Download Audio Lessons
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
തോമാശ്ലീഹാ നടത്തുന്ന വിശ്വാസപ്രഖ്യാപനമാണ് ഈ പാഠത്തിന്‍റെ പ്രതിപാദ്യം. ഈശോ കര്‍ത്താവാണെന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയും അധരംകൊണ്ട് ഏറ്റുപറയുകയും ചെയ്യുന്ന യഥാര്‍ത്ഥ വിശ്വാസത്തിന്‍റെ ചിത്രം ഈ പാഠം അവതരിപ്പിക്കുന്നു. വിശ്വാസത്തിന്‍റെ വിത്തുകള്‍ കുട്ടികളില്‍ പാകി മുളപ്പിക്കാന്‍ ഇത് ഉപകരിക്കും.
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
1. വിശുദ്ധരുടെ ദൈവാനുഭവങ്ങള്‍ കണ്ടെത്തി വായിക്കും. 2. മിഷനറിമാരെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചറിയും.
1. സമാധാനം സമാധാനം
ഗ്രൂപ്പുകളായി തിരിഞ്ഞ് വി. കുര്‍ബ്ബാനയുടെ പുസ്തകത്തില്‍ എത്ര പ്രാവശ്യം സമാധാനം എന്ന വാക്ക് ഉണ്ടെന്ന് കണ്ടെത്താന്‍ ആവശ്യപ്പെടുന്നു. ഉത്ഥാനം ചെയ്ത ഈശോ നല്‍കിയ സമാധാനാശംസയും ദിവ്യബലിയിലെ സമാധാനാശംസയും കുട്ടികള്‍ക്ക് വ്യക്തമാക്കിക്കൊടുക്കണം.
2. അഭിമുഖം നടത്താം
വിശ്വാസപ്രഖ്യാപനം നടത്തിയ തോമാശ്ലീഹായെ അഭിമുഖം നടത്താന്‍ കുട്ടികള്‍ക്ക് അവസരം നല്‍കണം. വിശദവിവരങ്ങള്‍ അറിയാന്‍ തക്കവിധമുള്ള ചോദ്യങ്ങള്‍ തയ്യാറാക്കണം. അവ കുട്ടികള്‍ ക്ലാസില്‍ വച്ചുതന്നെ ചോദിക്കണം. തോമാശ്ലീഹാ ആകുന്ന കുട്ടി ഉത്തരങ്ങള്‍ പറയണം. ടീച്ചര്‍ പ്രത്യേകം സഹായം നല്‍കണം.

1. വിശുദ്ധരുടെ ദൈവാനുഭവങ്ങള്‍ കണ്ടെത്തി വായിക്കും. 2. മിഷനറിമാരെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചറിയും.
തോമാശ്ലീഹായെക്കുറിച്ച് പല കഥകളും ഉണ്ട്. അവയില്‍ ചിലത് കുട്ടികളെക്കൊണ്ട് ക്ലാസില്‍ പറയിക്കുക. അല്ലെങ്കില്‍ ടീച്ചര്‍ പറയുക, അതിനുശേഷം അതിലൊരു കഥയോ വേറെ കഥയോ എഴുതിക്കൊണ്ടുവരാന്‍ ആവശ്യപ്പെടുക
"Guiding hearts to know Christ, live the Gospel, and serve the world."