Class 6: ഈശോയെ അനുഭവിച്ച ജനം

Summary
Lesson 13 സ്വര്‍ഗാരോഹണവും പ്രേഷിതദൗത്യവും

ഉത്ഥാനം ചെയ്ത ഈശോ തന്‍റെ ശിഷ്യന്മാരെ പ്രേഷിതദൗത്യം ഏല്പിച്ചശേഷം സ്വര്‍ഗാരോഹണം ചെയ്യുന്നതിനെ പ്രതിപാദിക്കുന്ന പാഠമാണിത്. ഓരോ ക്രൈസ്തവന്‍റെയും പ്രേഷിതദൗത്യം എന്തെന്നും ഈ പാഠത്തില്‍ ചര്‍ച്ച ചെയ്യുന്നു. ജീവിതമാതൃകയിലൂടെ ഈശോ കര്‍ത്താവാണെന്ന് വ്യക്തമായി പ്രഘോഷിക്കാനുള്ള കടമ ഓരോരുത്തര്‍ക്കുമുണ്ടെന്ന് കുട്ടികള്‍ക്ക് വ്യക്തമാക്കിക്കൊടുക്കാന്‍ ഈ പാഠം സഹായിക്കും.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. ഈശോ സഭയെ ഏല്‍പിച്ച പ്രേഷിതദൗത്യമാണ് സുവിശേഷ പ്രഘോഷണം.
    2 പന്തക്കുസ്തായില്‍ പരിശുദ്ധാത്മാവിനെ അയച്ചുകൊണ്ട് ഈശോ ശിഷ്യന്മാരെ സുവിശേഷം പ്രസംഗിക്കാന്‍ പ്രാപ്തരാക്കി.
    3 ലോകത്തിന്‍റെ അതിര്‍ത്തികള്‍ വരെയും സുവിശേഷം എത്തിക്കാന്‍ ക്രൈസ്തവന് കടമയുണ്ട്.


  2. മനോഭാവം

    1. ജീവിതമാതൃകയിലൂടെ ഈശോയെക്കുറിച്ച് പ്രഘോഷിക്കാന്‍ കടമയുണ്ട്.
    2. ഈശോയെക്കുറിച്ച് ലോകം ഗ്രഹിക്കാന്‍ ഇടവരുത്തേണ്ടത് നമ്മളാണ്.


  3. ശീലം

    1. ഈശോയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ബൈബിള്‍ ശ്രദ്ധയോടെ വായിക്കും.
    2. വിശ്വാസപരിശീലന ക്ലാസ്സില്‍ താല്പര്യത്തോടെ സംബന്ധിക്കും.


  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    സ്വര്‍ഗാരോഹണത്തിന്‍റെ ചിത്രം, പന്തക്കുസ്തായുടെ ചിത്രം, ബൈബിള്‍, ചാര്‍ട്ടുകള്‍, പാലസ്തീനയുടെ മാപ്പ്
  5. പാഠാവതരണം

    കഥാകഥനത്തിലൂടെ പാഠാവതരണം നടത്താം സ്വര്‍ഗാരോഹണം ചെയ്ത് സ്വര്‍ഗത്തിലെത്തിയ ഈശോയെ മാലാഖമാര്‍ ഇന്‍റര്‍വ്യൂ ചെയ്തു. 33 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം മാലാഖമാര്‍ ചോദിച്ചു: “ഈ പ്രവര്‍ത്തനങ്ങള്‍ തുടരാനും സ്നേഹസന്ദേശം പ്രചരിപ്പിക്കാനും അങ്ങ് എന്ത് ക്രമീകരണം ചെയ്തിട്ടുണ്ട്?” ഈശോ പറഞ്ഞു: “പന്ത്രണ്ടുപേരെ തെരഞ്ഞെടുത്ത് പരിശീലിപ്പിച്ചിട്ടുണ്ട്. അവര്‍ ചെയ്തുകൊള്ളും.” “അവര്‍ മറന്നുപോയാലോ? മടി കാണിച്ചാലോ?” “എന്നാല്‍പ്പിന്നെ വേറൊരു മാര്‍ഗവും ഇല്ല.” ഈശോ മറുപടി നല്‍കി. അപ്പസ്തോലന്മാരെ തുടര്‍ന്ന് പ്രേഷിതദൗത്യം നിര്‍വ്വഹിക്കേണ്ടവരാണ് നാമെന്ന ആശയത്തിലൂന്നി പാഠത്തിലേയ്ക്കു പ്രവേശിക്കാം


1. കണ്ടെത്താം അടയാളപ്പെടുത്താം

പാലസ്തീനായുടെ മാപ്പില്‍, അപ്പസ്തോലന്മാര്‍ സുവിശേഷ പ്രഘോഷണം നടത്തിയ സ്ഥലങ്ങള്‍ കണ്ടെത്തി അടയാളപ്പെടുത്താന്‍ അവസരം നല്‍കാം. ടീച്ചര്‍ കുട്ടികളെ ഇക്കാര്യത്തില്‍ സഹായിക്കണം. 2. ക്രമത്തിലാക്കാം പഠിക്കാം

ഏതൊക്കെയെന്ന് കണ്ടെത്തുക. അവ ക്രമത്തിലാക്കി എഴുതുക. ലേഖന കര്‍ത്താക്കള്‍ ആരൊക്കെയെന്നും എഴുതുക. അവ പഠിക്കുക.

  1. ചര്‍ച്ച ചെയ്യാം

    കുട്ടികള്‍ക്ക് വീട്ടിലും വിദ്യാലയത്തിലും ചെയ്യാവുന്ന സുവിശേഷ പ്രഘോഷണ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് ചര്‍ച്ച ചെയ്യുക. അവ എഴുതി വയ്ക്കുക. അവ പാലിക്കുവാന്‍ പ്രേരിപ്പിക്കുക.
  2. പ്രസംഗമത്സരം

    ഈശോയുടെ സ്നേഹത്തിന്‍റെ കല്പന പ്രസംഗരൂപത്തിലാക്കാന്‍ അവസരം നല്‍കുന്നു. തുടര്‍ന്ന് ക്ലാസ്സില്‍ പ്രസംഗമത്സരം നടത്തുന്നു. വിജയികള്‍ക്ക് സമ്മാനം നല്‍കുന്നു.

Class 6: ഈശോയെ അനുഭവിച്ച ജനം

പ്രവചനങ്ങള്‍ പൂര്‍ത്തിയാകുന്നു

Chapter 1

Class 6

ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്

Chapter 2

Class 6

പ്രലോഭനങ്ങളെ അതിജീവിച്ച ഈശോ

Chapter 3

Class 6

ദൈവരാജ്യത്തിന്‍റെ സുവിശേഷം അറിയിക്കുന്ന ഈശോ

Chapter 4

Class 6

ദൈവിക മഹത്ത്വം വെളിപ്പെടുത്തിയ ഈശോ

Chapter 5

Class 6

പാപികളെ തേടിവന്ന ഈശോ

Chapter 6

Class 6

നമ്മുടെ മുറിവുകള്‍ ഏറ്റെടുത്ത ഈശോ

Chapter 7

Class 6

നമുക്കുവേണ്ടി മരിച്ച ഈശോ

Chapter 8

Class 6

ക്ഷമിക്കാന്‍ പഠിപ്പിച്ച ഈശോ

Chapter 9

Class 6

മരണത്തെ ജയിച്ച ഈശോ

Chapter 10

Class 6

എമ്മാവൂസ് അനുഭവം

Chapter 11

Class 6

എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ

Chapter 12

Class 6

സ്വര്‍ഗാരോഹണവും പ്രേഷിതദൗത്യവും

Chapter 13

Class 6

പന്തക്കുസ്തായും വിശ്വാസപ്രഘോഷണവും

Chapter 14

Class 6

മഹത്ത്വീകൃതനായ ഈശോ

Chapter 15

Class 6

Let's do Wonderful things together in the name of Chirst