Class 6: ഈശോയെ അനുഭവിച്ച ജനം

Summary
Lesson 14 പന്തക്കുസ്തായും വിശ്വാസപ്രഘോഷണവും

അപ്പസ്തോലന്മാരുടെ മേല്‍ പരിശുദ്ധാത്മാവു വന്നു നിറഞ്ഞ പന്തക്കുസ്താദിനത്തെ അവതരിപ്പിക്കുന്ന ഈ പാഠത്തില്‍ സുവിശേഷ പ്രഘോഷണത്തിന്‍റെ തീവ്രതയും തീക്ഷ്ണതയും വിശദമാക്കുന്നുണ്ട്. ആരാധനക്രമവത്സരത്തില്‍ പന്തക്കുസ്തയെ അവതരിപ്പിക്കാനും ഈ പാഠം ഉപകരിക്കുന്നു.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. പന്തക്കുസ്തായില്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ച ഉടന്‍ വി. പത്രോസ് വചനം പ്രഘോഷിച്ചു.
    2. വി. തോമാശ്ലീഹാ ഭാരതത്തിലെത്തി ഏഴുസ്ഥലങ്ങളില്‍ ക്രൈസ്തവ സമൂഹങ്ങള്‍ക്ക് രൂപം നല്‍കി.
    3. വിശ്വാസസംരക്ഷണത്തിന് ജീവന്‍ വെടിഞ്ഞ അനേകം പേര്‍ സഭയിലുണ്ട്.
  2. മനോഭാവം

    1. എല്ലാ സാഹചര്യത്തിലും വിശ്വാസത്തെ പരിരക്ഷിക്കേണ്ട ചുമതലയുണ്ട്.
    2. സഭയുടെ വളര്‍ച്ചയില്‍ പങ്കാളിയാകാനുള്ള കടമ ഓരോരുത്തര്‍ക്കുമുണ്ട്.

  3. ശീലം

    1. കുടുംബപ്രാര്‍ത്ഥനകളില്‍ ഞാന്‍ ഭക്തിയോടെ പങ്കു കൊള്ളും.
    2. പ്രഭാതത്തില്‍ ഞാനെന്നും പരിശുദ്ധാത്മാവിന്‍റെ അനുഗ്രഹം പ്രാര്‍ത്ഥിക്കും.


  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    പന്തക്കുസ്തായുടെ ചിത്രം, പാട്ടുപുസ്തകം, ബൈബിള്‍, കേരളത്തിന്‍റെ ഭൂപടം, തോമാശ്ലീഹായുടെ ചിത്രം.
  5. പാഠാവതരണം
    പാട്ടുമത്സരത്തിലൂടെ പാഠാവതരണം നിര്‍വ്വഹിക്കാം.
    കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിക്കുന്നു. ഏതെങ്കിലുമൊരു പ്രാര്‍ത്ഥനാഗാനം ഗ്രൂപ്പടിസ്ഥാനത്തില്‍ പാടാന്‍ നിര്‍ദ്ദേശിക്കുന്നു. പ്രത്യേക നിര്‍ദ്ദേശമൊന്നും നല്‍കുന്നില്ല. പക്ഷെ പരിശുദ്ധാത്മാവിന്‍റെ പാട്ട് ഏതെങ്കിലും ഗ്രൂപ്പ് പാടും. അഥവാ പാടിയില്ലെങ്കില്‍ ഒരു റൗണ്ടുകൂടി പാടിക്കുന്നു. ശരിയായ പ്രാര്‍ത്ഥനാഗാനം പാടുന്ന ഗ്രൂപ്പിന് 2 പോയിന്‍റു വീതം നല്‍കാം. പരിശുദ്ധാത്മാവിന്‍റെ ഗാനമാണെങ്കില്‍ ഓരോ പോയിന്‍റ് കൂടുതല്‍ നല്‍കാം. എന്തുകൊണ്ട് പ്രാര്‍ത്ഥനാഗാനത്തിന്, പരിശുദ്ധാത്മാവിന്‍റെ ഗാനം തെരഞ്ഞെടുത്തു എന്ന ചോദ്യത്തിലാരംഭിച്ച് ചര്‍ച്ചയിലൂടെ പന്തക്കുസ്തയിലേക്ക് പ്രവേശിക്കാം.

 പള്ളികള്‍ അടയാളപ്പെടുത്താം
കേരളത്തിന്‍റെ ഭൂപടത്തില്‍ തോമാശ്ലീഹാ സ്ഥാപിച്ച എഴു പള്ളികള്‍ അടയാളപ്പെടുത്താന്‍ കുട്ടികള്‍ക്ക് അവസരം നല്‍കാം. അവയോരോന്നും ഏതേതു ജില്ലകളിലാണെന്നും കണ്ടെത്തണം.

2.തീനാളം സ്വീകരിക്കാം

ക്ലാസ്സിലെ കുട്ടികളുടെയത്രയും എണ്ണം തീനാളം കടലാസില്‍ വെട്ടിയും വരച്ചും ഉണ്ടാക്കുക. അവയില്‍ പരിശുദ്ധാത്മാവിന്‍റെ ഫലങ്ങളും ദാനങ്ങളും ഓരോന്നെഴുതുക. പ്രാര്‍ത്ഥനാപൂര്‍വ്വം ഓരോ തീനാളം ഓരോ കുട്ടിക്കും നല്‍കുന്നു. കുട്ടികള്‍ അതേറ്റു വാങ്ങി കിട്ടിയതേതെന്ന് വായിക്കുന്നു.

  1. വിവരണമെഴുതാം

    മഹിമയുടെ മൂന്നാമത്തെ ദിവ്യരഹസ്യത്തിന്‍റെ ചിത്രം കാണിക്കാം. ജപം ചൊല്ലാം. അതിന്‍റെ വിവരണം ബൈബിള്‍ നോക്കി എഴുതാന്‍ അവസരം നല്‍കാം.
  2. മാര്‍ഗം കളിപ്പാട്ട്

    മാര്‍ഗംകളിയുടെ നാലാംപാദത്തില്‍ മാര്‍ത്തോമ്മാശ്ലീഹായെക്കുറിച്ച് പരാമര്‍ശമുണ്ട്. അത് ക്ലാസില്‍ ചൊല്ലി അവതരിപ്പിക്കാം.

Class 6: ഈശോയെ അനുഭവിച്ച ജനം

പ്രവചനങ്ങള്‍ പൂര്‍ത്തിയാകുന്നു

Chapter 1

Class 6

ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്

Chapter 2

Class 6

പ്രലോഭനങ്ങളെ അതിജീവിച്ച ഈശോ

Chapter 3

Class 6

ദൈവരാജ്യത്തിന്‍റെ സുവിശേഷം അറിയിക്കുന്ന ഈശോ

Chapter 4

Class 6

ദൈവിക മഹത്ത്വം വെളിപ്പെടുത്തിയ ഈശോ

Chapter 5

Class 6

പാപികളെ തേടിവന്ന ഈശോ

Chapter 6

Class 6

നമ്മുടെ മുറിവുകള്‍ ഏറ്റെടുത്ത ഈശോ

Chapter 7

Class 6

നമുക്കുവേണ്ടി മരിച്ച ഈശോ

Chapter 8

Class 6

ക്ഷമിക്കാന്‍ പഠിപ്പിച്ച ഈശോ

Chapter 9

Class 6

മരണത്തെ ജയിച്ച ഈശോ

Chapter 10

Class 6

എമ്മാവൂസ് അനുഭവം

Chapter 11

Class 6

എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ

Chapter 12

Class 6

സ്വര്‍ഗാരോഹണവും പ്രേഷിതദൗത്യവും

Chapter 13

Class 6

പന്തക്കുസ്തായും വിശ്വാസപ്രഘോഷണവും

Chapter 14

Class 6

മഹത്ത്വീകൃതനായ ഈശോ

Chapter 15

Class 6

Let's do Wonderful things together in the name of Chirst