Class 6: ഈശോയെ അനുഭവിച്ച ജനം

Summary
Lesson 15 മഹത്ത്വീകൃതനായ ഈശോ

സ്വര്‍ഗത്തില്‍ പിതാവായ ദൈവത്തിന്‍റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന രാജാധിരാജനായ ഈശോയെ ഈ പാഠം അവതരിപ്പിക്കുന്നു. അന്ത്യവിധിയുടെ ചിത്രം വ്യക്തമായി വിവരിക്കുന്ന ഈ പാഠത്തില്‍ യഥാര്‍ത്ഥ ക്രിസ്ത്യാനി എന്തു ചെയ്യണമെന്ന് വിശദമാക്കുന്നുണ്ട്. സ്വര്‍ഗത്തെ ലക്ഷ്യമാക്കി നീങ്ങുന്ന തീര്‍ത്ഥാടകസഭയിലെ അംഗങ്ങളായ നാമേവരും ജീവിതലക്ഷ്യം നേടുന്നതിന് എങ്ങനെ പെരുമാറണമെന്ന് കുട്ടികളെ പഠിപ്പിക്കുവാന്‍ ഈ പാഠം ഉപകരിക്കുന്നു.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. ഈശോ മഹത്വീകൃതനായി വീണ്ടും വരും.
    2 അന്ത്യവിധിക്ക് എല്ലാവരും വിധേയരാകേണ്ടി വരും.
    3 ആരാധനക്രമവത്സരം ശരിയായി ജീവിക്കുവാന്‍ സഹായിക്കുന്നു.

  2. മനോഭാവം

    1. സഹോദരസ്നേഹത്തിലും സേവന ചൈതന്യത്തിലും ജീവിക്കുവാന്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു.
    2 മറ്റുള്ളവരെ സഹായിക്കുമ്പോള്‍ ഈശോയെത്തന്നെയാണ് സഹായിക്കുന്നത്.
    3 വിശുദ്ധരായ വ്യക്തികള്‍ നമുക്കെന്നും മാതൃകയാണ്.

  3. ശീലം

    പഠനത്തിലും സമ്പത്തിലും പിന്നില്‍ നില്‍ക്കുന്നവരെ ഞാന്‍ സഹായിക്കും.
    2 ത്യാഗപൂര്‍വ്വം ഞാന്‍ സമ്പാദിക്കുന്ന ചെറിയ തുകകള്‍ മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാന്‍ ഉപയോഗിക്കും
    3 വിശന്നു വരുന്നവര്‍ക്ക് കഴിയുമെങ്കില്‍ സ്നേഹത്തോടെ ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കും.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    വിശുദ്ധരുടെ ചിത്രങ്ങളടങ്ങിയ ചാര്‍ട്ട്, ക്രിസ്തുരാജന്‍റെ ചിത്രം, അന്ത്യവിധിയുടെ ചിത്രം, ബൈബിള്‍
  5. പാഠാവതരണം

    ‘ഇവരെ തിരിച്ചറിയാമോ?’ എന്ന പ്രവര്‍ത്തനത്തിലൂടെ പാഠം അവതരിപ്പിക്കാം.
    ഏതാനും വിശുദ്ധരുടെ ചിത്രങ്ങള്‍ അടങ്ങിയ ചാര്‍ട്ട്/പേപ്പര്‍ ഓരോ ഗ്രൂപ്പിനും നല്‍കുന്നു. നിശ്ചിതസമയംകൊണ്ട് വിശുദ്ധരെ തിരിച്ചറിഞ്ഞ് പേരുകള്‍ എഴുതിവയ്ക്കാന്‍ നിര്‍ദ്ദേശിക്കാം. ഒടുവില്‍ അവ പരിശോധിച്ച് കൂടുതല്‍ എണ്ണം ശരിയാക്കിയ ഗ്രൂപ്പിനെ അഭിനന്ദിക്കാം. വിശുദ്ധരെക്കുറിച്ചുള്ള സംഭാഷണത്തിലൂടെ പാഠത്തിലേയ്ക്കു പ്രവേശിക്കാം.

1. ധനവാനും ലാസറും

സുവിശേഷത്തിലെ ധനവാന്‍റെയും ലാസറിന്‍റെയും ഉപമ അവതരിപ്പിക്കാം. രണ്ടുപേരുടെയും അന്ത്യവിധിയെക്കുറിച്ച് ചര്‍ച്ച നടത്താം. കുട്ടികളുടെ പ്രതികരണം ആരായാം. 2.പുതിയ ആകാശവും പുതിയ ഭൂമിയും

വെളിപാടുപുസ്തകം 21-ാം അധ്യായം 1 മുതല്‍ 8 വരെ വാക്യങ്ങള്‍ ക്ലാസില്‍ വായിക്കുന്നു. ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യുന്നു. ‘പുതിയ ആകാശവും പുതിയ ഭൂമിയും’ എന്ന ആശയത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അവസരം നല്‍കുന്നു.

  1. പാടാം കണ്ടെത്താം

    അന്ത്യവിധിയുമായി ബന്ധപ്പെട്ട പാട്ടുകള്‍ കണ്ടെത്തി ക്ലാസില്‍ പാടാന്‍ അവസരം കൊടുക്കാം.
  2. കത്തെഴുതാം

    ഏറ്റവും ഇഷ്ടപ്പെട്ട ഒരു വിശുദ്ധനോ വിശുദ്ധയ്ക്കോ കത്തെഴുതാന്‍ അവസരം നല്‍കാം. അന്ത്യവിധി, സ്വര്‍ഗവാസം എന്നിവയെക്കുറിച്ചുള്ള സംശയങ്ങളോ ചോദ്യങ്ങളോ ഉണ്ടെങ്കില്‍ അവ കത്തിലെഴുതാം.
  3. നന്ദിയേകിടാം

    നന്ദിയുടെ പാട്ടുകള്‍ പാടി, നന്ദിയുടെ സ്വയം പ്രേരിത പ്രാര്‍ത്ഥനകള്‍ ചൊല്ലി പാഠം അവസാനിപ്പിക്കാം. എന്തിനെ പ്രതിയെല്ലാമാണ് നന്ദിയര്‍പ്പിക്കേണ്ടതെന്ന് ടീച്ചര്‍ കുട്ടികളോടു പറയണം

Class 6: ഈശോയെ അനുഭവിച്ച ജനം

പ്രവചനങ്ങള്‍ പൂര്‍ത്തിയാകുന്നു

Chapter 1

Class 6

ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്

Chapter 2

Class 6

പ്രലോഭനങ്ങളെ അതിജീവിച്ച ഈശോ

Chapter 3

Class 6

ദൈവരാജ്യത്തിന്‍റെ സുവിശേഷം അറിയിക്കുന്ന ഈശോ

Chapter 4

Class 6

ദൈവിക മഹത്ത്വം വെളിപ്പെടുത്തിയ ഈശോ

Chapter 5

Class 6

പാപികളെ തേടിവന്ന ഈശോ

Chapter 6

Class 6

നമ്മുടെ മുറിവുകള്‍ ഏറ്റെടുത്ത ഈശോ

Chapter 7

Class 6

നമുക്കുവേണ്ടി മരിച്ച ഈശോ

Chapter 8

Class 6

ക്ഷമിക്കാന്‍ പഠിപ്പിച്ച ഈശോ

Chapter 9

Class 6

മരണത്തെ ജയിച്ച ഈശോ

Chapter 10

Class 6

എമ്മാവൂസ് അനുഭവം

Chapter 11

Class 6

എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ

Chapter 12

Class 6

സ്വര്‍ഗാരോഹണവും പ്രേഷിതദൗത്യവും

Chapter 13

Class 6

പന്തക്കുസ്തായും വിശ്വാസപ്രഘോഷണവും

Chapter 14

Class 6

മഹത്ത്വീകൃതനായ ഈശോ

Chapter 15

Class 6

Let's do Wonderful things together in the name of Chirst