Download Audio Lessons
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
ദൈവം സൃഷ്ടിച്ച മനുഷ്യന് ദൈവം സ്യഷ്ടിച്ചവയില് നിന്നെല്ലാം വ്യത്യസ്തമായി അവിടുന്ന് മനുഷ്യനെ സ്യഷ്ടിക്കുന്ന രംഗമാണ് ഈ പാഠത്തിന്റെ പ്രതിപാദ്യം. ദൈവത്തിന്റെ ഛായയും സാദ്യശ്യവും സ്വീകരിച്ചിരിക്കുന്ന നാം ചുറ്റുമുളളവരില്‍ ദൈവത്തെ കാണാനും അവരെ ബഹുമാനിക്കാനും ആദരിക്കുവാനും കടപ്പെട്ടിരിക്കുന്നു എന്ന മനോഭാവം കുട്ടികളില്‍ വളര്‍ത്താന്‍ ഈ പാഠത്തിലൂടെ അദ്ധ്യാപകര്‍ ശ്രദ്ധിക്കണം.
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
1. ദൈവത്തിന്റെ സ്വന്തം ജനമാണ് ഇസ്രായേല്‍
2. നമ്മെക്കുറിച്ച് ദൈവത്തിന് ഒരു പദ്ധതിയുണ്ട്
1.ദൈവികപദ്ധതിയോട് യോജിച്ചു പ്രവര്‍ത്തിക്കേണ്ട വരാണ് നാം
2. അസാധാരണമായ അനുഭവങ്ങളിലും നാം ദൈവത്തോട് ചേര്ന്നുനില്ക്കണം
1.ദൈവവുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനായി എന്റെ നേട്ടങ്ങള്‍ പോലും വേണ്ടിവന്നാല്‍ ഉപേക്ഷിക്കും.
വിവിധ നേതാക്കളുടെ ചിത്രങ്ങള്‍, മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ ഫോട്ടോ, സ്ക്കൂള് അസംബ്ലിക്ക് നേതൃത്വം നല്കുന്ന ലീഡറിന്റെ ചിത്രം, കുട്ടികളുടെ ബൈബിള്‍, ബൈബിള്‍ ചിത്രകഥ.
ബോധനോപാധികളായ ചിത്രങ്ങളുടെ സഹായത്തോടെ നടത്തുന്ന ചര്‍ച്ചയിലൂടെ പാഠം അവതരിപ്പിക്കാം പൊതു തെരഞ്ഞെടുപ്പുകളെക്കുറിച്ച് കുട്ടികള്‍ക്കറിയാം. അവ ചര്‍ച്ചാവിഷയമാക്കുന്നു. അങ്ങനെ ഉയര്‍ന്നുവരുന്ന നേതാക്കളുടെ ഫോട്ടോകള്‍ കാണിച്ച് ചര്‍ച്ച തുടരുന്നു, ക്ലാസ്സ് ലീഡര്‍, സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പുകളും പരാമര്‍ശിക്കുന്നു. തെരഞ്ഞെടുപ്പുകളുടെ പ്രാധാന്യം, പ്രത്യേകത എന്നിവ വിശദമാക്കുന്നു. ദൈവം തെരഞ്ഞെ ടുത്ത വ്യക്തിയായ അബ്രാഹത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു. അതിനു തുടര്‍ച്ചയായി ദൈവം തെരഞ്ഞെടുത്ത ജനതയെ അവതരിപ്പിക്കാന്‍ പാഠത്തിലേക്ക് പ്രവേശിക്കുന്നു
ഇസ്രായേല്‍ അരുവി
ബഥേല്‍ ദൈവത്തോട് മല്ലടിക്കുന്നവന്
യാബോക്ക് ദൈവത്തിന്റെ ഭവനം
ഇസഹാക്ക് കടിഞ്ഞൂലവകാശം
ഏസാവ് യാക്കോബിന്റെ പിതാവ്
പാഠഭാഗത്തെ സംഭവങ്ങള്‍ വിവരിക്കുന്ന കഥകള്‍ ക്ലാസ്സില്‍ അവതരിപ്പിക്കാന്‍ അവസരം നല്കുന്നു. ബൈബിള്‍ ചിത്രകഥകള്‍, കുട്ടികളുടെ ബൈബിള്‍ എന്നിവ മുന്‍കൂട്ടി കുട്ടികള്‍ക്കു നല്കിയാല് കഥയരങ്ങ് എളുപ്പത്തില്‍ നടത്താം.
ഒരു കുട്ടിയോ ഒരു ഗ്രൂപ്പോ കഥയരങ്ങുകളില്‍ അവതരിപ്പിക്കുന്ന കഥയുടെ സന്ദേശം കണ്ടെത്തി പറയാന്‍ മറ്റു കുട്ടികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ അവസരം നല്കുന്നു. സന്ദേശം തെറ്റിപ്പോവുകയോ അവ്യക്തമാവുകയോ ചെയ്താല്‍ ടീച്ചര്‍ ഇടപെട്ട് ശരിയായ സന്ദേശം പകരാന്‍ ശ്രദ്ധിക്കണം.
"Guiding hearts to know Christ, live the Gospel, and serve the world."