Class 5: രക്ഷകനെ കാത്തിരുന്ന ജനം

Summary
Lesson 10 വാഗ്ദത്ത ഭൂമിയില്‍

വര്‍ഷങ്ങള്‍ നീണ്ടുനിന്ന ക്ലേശകരമായ യാത്രയുടെ ഒടുവില്‍ ഇസ്രായേല്‍ക്കാര്‍ വാഗ്ദത്തഭൂമിയില്‍ പ്രവേശിക്കുന്നതാണ് ഈ പാഠത്തിന്‍റെ ഉള്ളടക്കം. മോശയുടെ മരണവും ജ്വോഷയുടെ നേതൃത്വ വും ഹൃദയസ്പര്‍ശിയായി ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്. സ്വര്‍ഗത്തെ ലക്ഷ്യമാക്കി ഈ ലോകത്തില്‍ യാത്ര ചെയ്യുന്നവരാണ് നമ്മളെന്ന ബോദ്ധ്യം കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ ഈ പാഠം ഉപകരിക്കും.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1.ദൈവം ഇസ്രയേല്‍ക്കാരെ വാഗ്ദത്ത ഭൂമിയില്‍ പ്രവേശിപ്പിച്ചു.
    2) നമ്മളും സ്വര്‍ഗമാകുന്ന വാഗ്ദത്ത ഭൂമിയില്‍ എത്തിച്ചേ രേണ്ടവരാണ്.
  2. മനോഭാവങ്ങള്‍

    തടസ്സങ്ങളെല്ലാം തട്ടിമാറ്റി ഇസ്രായേല്‍ക്കാരെ കാനാന്‍ ദേശത്ത് എത്തിച്ച ദൈവത്തെ നാം സ്തുതിക്കണം.
    2. നമുക്കായി സ്വര്‍ഗരാജ്യം വാഗ്ദാനം ചെയ്ത ഈശോ യോട് നാം നന്ദിയുള്ളവരായിരിക്കണം.

  3. ശീലങ്ങള്‍

    1. സ്വര്‍ഗത്തില്‍ എത്തിച്ചേരണമെന്ന ലക്ഷ്യത്തോടെ ഞാന്‍ ജീവിക്കും.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    സമ്പൂര്‍ണ്ണബൈബിള്‍, പേപ്പര്‍ സ്ലിപ്പുകള്‍, ബൈബിള്‍ കഥകള്‍
  5. പാഠാവതരണം

    ടീച്ചര്‍ അനുഭവ വിവരണത്തിലൂടെ ക്ലാസ്സ് തുടങ്ങുന്നു. പ്രയാസ മേറിയ ഒരു കാര്യം ദൈവികസഹായത്താല്‍ നേടിയ അനുഭവം കുട്ടി കളുമായി പങ്കുവയ്ക്കുന്നു. വിശദമായി അനുഭവം വിവരിക്കുന്നതാണ് നല്ലത്. അതിനുശേഷം കുട്ടികളോട് ഇത്തരം അനുഭവങ്ങള്‍ പറയാന്‍ ആവശ്യപ്പെടുന്നു. കുട്ടികളുടെ നിലവാരത്തിനനുസരിച്ച് അവര്‍ പറഞ്ഞാല്‍ മതി, അവ വിശദീകരിക്കാന്‍ ടീച്ചര്‍ ശ്രദ്ധിക്കണം. അതേ ത്തുടര്‍ന്ന് പാഠത്തിലേക്ക് പ്രവേശിക്കാം.
  1. നമുക്കു പ്രവര്‍ത്തിക്കാം

    ഭൂപടത്തില്‍ ചേര്‍ത്തിരിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തുവാന്‍ കുട്ടികളെ ടീച്ചര്‍ സഹായിക്കണം. ഇസ്രായേല്‍ ജനത്തിന്‍റെ ചരിത്ര പരത ഗ്രഹിക്കുവാന്‍ ഇതു സഹായിക്കും.
  1. ഏറ്റവും വലിയ ആഗ്രഹം

    കുട്ടികള്‍ക്ക് ഓരോ പേപ്പര്‍ സ്ലിപ്പ് നല്‍കുന്നു. അവരോട് ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് അതില്‍ എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെടുന്നു. ടീച്ചര്‍ അവ ശേഖരിച്ച് വായിച്ചുനോക്കുന്നു. ക്ലാസ്സില്‍ അവതരിപ്പിക്കുന്നു. ‘സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരുക’ എന്ന ആഗ്രഹം ഉണ്ടോയെന്ന് പരിശോധിച്ച്, അതിനെ വിശദീകരിക്കുക, വിശുദ്ധരുടെ ജീവിതത്തില്‍ നിന്ന് ഇത്തരം ആഗ്രഹം കണ്ടെത്തി അവതരിപ്പിക്കുക.
  2. കണ്ടെത്തിയെഴുതാം

    തേനും പാലും ഒഴുകുന്ന ദേശം – കാനാന്‍ ദേശം
    ദൈവത്തിന്‍റെ സ്വന്തം നാട് – കേരളം
    ഇവ തമ്മിലുള്ള വ്യത്യാസം ചര്‍ച്ചചെയ്യുക. ഇതുപോലെ വിശേഷണങ്ങള്‍ ഉള്ള നാടുകളുടെ പേരുകള്‍ കണ്ടെത്തി എഴുതാന്‍ ആവശ്യപ്പെടുന്നു.

Class 5: രക്ഷകനെ കാത്തിരുന്ന ജനം

ബൈബിള്‍: രക്ഷയുടെ ചരിത്രം

Chapter 1

Class 5

അബ്രാഹത്തിന്‍റെ വിളി

Chapter 2

Class 5

ഇസ്രായേലിന്‍റെ തെരഞ്ഞെടുപ്പ്

Chapter 3

Class 5

ഇസ്രായേല്‍ ജനത ഈജിപ്തില്‍

Chapter 4

Class 5

വിമോചകനായ മോശ

Chapter 5

Class 5

സ്വാതന്ത്ര്യ
ത്തിലേയ്ക്ക്

Chapter 6

Class 5

മരുഭൂമിയിലൂടെ

Chapter 7

Class 5

സീനായ് ഉടമ്പടി

Chapter 8

Class 5

ഉടമ്പടിയുടെ ജനം

Chapter 9

Class 5

വാഗ്ദത്ത ഭൂമിയില്‍

Chapter 10

Class 5

ഇസ്രായേലിന്‍റെ തിരുനാളുകള്‍

Chapter 11

Class 5

ഇസ്രായേലിന്‍റെ പ്രാര്‍ത്ഥനകളും ബലികളും

Chapter 12

Class 5

ഇസ്രായേലിലെ നേതാക്കന്മാര്‍

Chapter 13

Class 5

ഇസ്രായേലിലെ പ്രവാചകന്മാര്‍

Chapter 14

Class 5

മിശിഹായെക്കുറിച്ചുള്ള വാഗ്ദാനങ്ങളും പ്രവചനങ്ങളും

Chapter 15

Class 5

Let's do Wonderful things together in the name of Chirst