Class 5: രക്ഷകനെ കാത്തിരുന്ന ജനം

Summary
Lesson 6 സ്വാതന്ത്ര്യത്തിലേയ്ക്ക്

ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് ഇസ്രായേല്‍ ജനതയെ ദൈവം മോചിപ്പിക്കുന്നതാണ് ഈ പാഠത്തിന്‍റെ പ്രതിപാദ്യം. ദൈവം നേരിട്ട് ഇടപെടുകയും ഇസ്രായേലിന്‍റ പ്രതിസന്ധികളില്‍ സഹായ മേകുകയും ചെയ്യുന്നു. ക്ലേശങ്ങളുടെ ഒടുവില്‍ അവര്‍ക്ക് മോചനം ലഭിക്കുന്നു. പാപത്തിന്‍റെ ബന്ധനത്തില്‍നിന്ന് ദൈവം നമ്മെയും മോചിപ്പിക്കുമെന്ന സന്ദേശംകൂടി ഈ പാഠം നല്‍കുന്നുണ്ട്.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1.നമ്മെ രക്ഷിക്കാന്‍ ദൈവം മറ്റുള്ളവരിലൂടെ പ്രവര്‍ ത്തിക്കും.
    2. ഈശോയെ നല്‍കിക്കൊണ്ട് ദൈവം നമ്മെ പാപത്തില്‍ നിന്ന് മോചിപ്പിച്ചു.
  2. മനോഭാവങ്ങള്‍

    1. ദൈവത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ നാം കടപ്പെട്ടവരാണ്.
    2.നമ്മുടെ രക്ഷകനായി ഈശോയെ നല്‍കിയ ദൈവത്തെ നാം കൂടുതലായി സ്നേഹിക്കണം.
  3. ശീലങ്ങള്‍

    1.പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അവ പരിഹരിക്കാന്‍ ഞാന്‍ ദൈവത്തില്‍ ആശ്രയിക്കും.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    ഒടുവിലത്തെ അത്താഴത്തിന്‍റെ വലിയ ചിത്രം, ചാര്‍ട്ടുപേപ്പര്‍, പത്തുബാധകള്‍ അവതരിപ്പിക്കുന്ന ചിത്രങ്ങള്‍.
  5. പാഠാവതരണം

    വീട്ടില്‍ വിശേഷാവസരങ്ങളില്‍ ആഹാരം കഴിക്കുന്നതിലും പ്രത്യേകതകള്‍ ഉണ്ടല്ലോ. എന്നാല്‍ വര്‍ഷംതോറും ഒരു ദിവസം പ്രാര്‍ത്ഥനയോടെ, പ്രത്യേക ചടങ്ങുകളോടെ വീട്ടിലെ എല്ലാവരും ചേര്‍ന്ന് ആഹാരം കഴിക്കുന്നുണ്ട്. ഏതാണ് ആ ദിവസം? ടീച്ചര്‍ ആവശ്യമെങ്കില്‍ കൂടുതല്‍ സൂചനകള്‍ നല്‍ക്കുന്നു. കുട്ടികള്‍ ‘പെസഹ’ എന്ന ഉത്തരം നല്‍ക്കുന്നു. പെസഹായെക്കുറിച്ച് വിശദീകരിക്കുന്നു. അതില്‍ നിന്ന് പഴയനിയമത്തിലെ പെസഹായെക്കുറിച്ച് പറയുന്നു. അതിലൂടെ പാഠത്തിലേക്ക് പ്രവേശിക്കാം.
    സുഖം – ദുഃഖം
    പകല്‍ – രാത്രി
    സന്തോഷം – സങ്കടം
    ഇരുട്ട് – വെളിച്ചം
    ഉയര്‍ച്ച – താഴ്ച
    നന്മ – തിന്മ
    പദങ്ങളെഴുതിയ പേപ്പര്‍ സ്ലിപ്പുകള്‍ ഓരോന്ന് കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നു. കിട്ടിയ പദം വായിച്ച് യോജിക്കുന്ന പദമുള്ള ആളെ കണ്ടെത്തി രണ്ടുപേര്‍ വീതമുള്ള ഗ്രൂപ്പുകളാകുന്നു. ഇതു പോലുള്ള വിരുദ്ധസംഗതികള്‍ ജീവിതത്തിന്‍റെ ഭാഗമാണെന്ന് വിശദമാക്കുന്നു. ഇസ്രായേലിന്‍റെ ചരിത്രത്തില്‍ ഈ രണ്ടു ഘട്ടങ്ങള്‍ വിവരിക്കുന്നു. തുടര്‍ന്ന് പാഠത്തിലേക്ക് പ്രവേശിക്കുന്നു.
  1. നമുക്കു പ്രവര്‍ത്തിക്കാം

    പാഠപുസ്തകത്തിലെ ഭൂപടം വലിയ ചാര്‍ട്ടില്‍ വരച്ച് ക്ലാസ്സില്‍ പ്രദര്‍ശിപ്പിക്കുന്നതു നല്ലതാണ്
  1. റോള്‍പ്ലേ

    മോശയുടെ മാതാവ് ശിശുവായ മോശയെ വെള്ളത്തില്‍ ഉപേ ക്ഷിക്കുന്നതും രാജകുമാരി കണ്ടെടുത്ത് വളര്‍ത്തുന്നതും റോള്‍ പ്ലേയായി അവതരിപ്പിക്കുന്നത്, ആ സംഭവം കുട്ടികളുടെ മനസ്സില്‍ പതിയാന്‍ ഇടയാക്കും.മോശയുടെ അമ്മ, സഹായിയായ പെണ്‍കുട്ടി, രാജകുമാരി, രണ്ടു തോഴിമാര്‍ എന്നീ കഥാപാത്രങ്ങല്‍ മതിയാകും. വലിയ വേഷ വിധാനമൊന്നും കൂടാതെ സ്വഭാവികമായി അഭിനയിക്കാന്‍ നിര്‍ദ്ദേ ശിച്ചാല്‍ മതി.
  2. പ്രശ്നോത്തരി

    പുറപ്പാട് 1 മുതല്‍ 6 വരെ അധ്യായങ്ങളെ അടിസ്ഥാനമാക്കി പ്രശ്നോത്തരി നടത്താം. ആദ്യദിവസം നിര്‍ദ്ദേശം നല്‍കി അയച്ചിട്ട് രണ്ടാംദിവസം പ്രശ്നോത്തരി നടത്തിയാല്‍ മതി. ചെറിയ ഉത്തരങ്ങള്‍ വരുന്ന ചോദ്യങ്ങളാണ് ഉചിതം. ശരിയുത്തരം പറയുന്നവര്‍ക്ക് പോയിന്‍റു നല്‍കി, ഒടുവില്‍ സമ്മാനങ്ങള്‍ നല്‍കാം.

Class 5: രക്ഷകനെ കാത്തിരുന്ന ജനം

ബൈബിള്‍: രക്ഷയുടെ ചരിത്രം

Chapter 1

Class 5

അബ്രാഹത്തിന്‍റെ വിളി

Chapter 2

Class 5

ഇസ്രായേലിന്‍റെ തെരഞ്ഞെടുപ്പ്

Chapter 3

Class 5

ഇസ്രായേല്‍ ജനത ഈജിപ്തില്‍

Chapter 4

Class 5

വിമോചകനായ മോശ

Chapter 5

Class 5

സ്വാതന്ത്ര്യ
ത്തിലേയ്ക്ക്

Chapter 6

Class 5

മരുഭൂമിയിലൂടെ

Chapter 7

Class 5

സീനായ് ഉടമ്പടി

Chapter 8

Class 5

ഉടമ്പടിയുടെ ജനം

Chapter 9

Class 5

വാഗ്ദത്ത ഭൂമിയില്‍

Chapter 10

Class 5

ഇസ്രായേലിന്‍റെ തിരുനാളുകള്‍

Chapter 11

Class 5

ഇസ്രായേലിന്‍റെ പ്രാര്‍ത്ഥനകളും ബലികളും

Chapter 12

Class 5

ഇസ്രായേലിലെ നേതാക്കന്മാര്‍

Chapter 13

Class 5

ഇസ്രായേലിലെ പ്രവാചകന്മാര്‍

Chapter 14

Class 5

മിശിഹായെക്കുറിച്ചുള്ള വാഗ്ദാനങ്ങളും പ്രവചനങ്ങളും

Chapter 15

Class 5

Let's do Wonderful things together in the name of Chirst