Class 5: രക്ഷകനെ കാത്തിരുന്ന ജനം

Summary
Lesson 1 ബൈബിള്‍: രക്ഷയുടെ ചരിത്രം

വിശുദ്ധഗ്രന്ഥമായ ബൈബിളിന്‍റെ പ്രാധാന്യവും പ്രത്യേകതകളും വ്യക്തമാക്കുന്നതാണ് ഈ പാഠം. ദൈവവചനത്തിന് അനുദിന ജീവി തത്തില്‍ സ്ഥാനം നല്‍കേണ്ടതിന്‍റെ ആവശ്യകത ഈ പാഠത്തിലൂടെ കുട്ടികള്‍ ഗ്രഹിക്കണം. ബൈബിള്‍ ആദരവോടെ ഉപയോഗിക്കാനു മുള്ള താല്പര്യം കുട്ടികളില്‍ വളര്‍ത്താന്‍ ഈ പാഠം ഉപകരിക്കണം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

    1. ബോധ്യങ്ങള്‍

      1. മനുഷ്യജനതയ്ക്കു മുഴുവനുമായി ദൈവം നല്‍കിയ വിശുദ്ധഗ്രന്ഥമാണ് ബൈബിള്‍.
      2. ദൈവാനുഭവത്തിന്‍റെ ചരിത്രമാണ് ബൈബിള്‍ അവത രിപ്പിക്കുന്നത്.
    2. മനോഭാവങ്ങള്‍

      1. ബൈബിളിലൂടെ നമ്മോട് നിരന്തരം സംസാരിക്കുന്ന ദൈവത്തിന് നാം നന്ദിയര്‍പ്പിക്കണം.
      2. ദൈവവചനമായ ബൈബിള്‍ ആദരവോടെ ഉപയോഗിക്കണം.
    3. ശീലങ്ങള്‍

      1. ഞാന്‍ എല്ലാ ദിവസവും ഭക്തിയോടും ശ്രദ്ധയോടും കൂടി ബൈബിള്‍ വായിക്കും

    4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

      ബൈബിള്‍, വേദപാഠപുസ്തകം, കുര്‍ബ്ബാനപുസ്തകം, പാട്ടു പുസ്തകം, കഥപുസ്തകം, നോട്ടുബുക്ക്, ജീവചരിത്ര പുസ്തകങ്ങള്‍.

പാഠാവതരണം

    ‘ഏതെന്നു പറയാമോ’ എന്ന പ്രവര്‍ത്തനത്തിലൂടെ പാഠാവ തരണം നടത്താം.ക്ലാസ്സില്‍ കൊണ്ടുവന്നിട്ടുള്ള ബോധനോപാധികള്‍ ( ബൈബിള്‍, പാട്ടുപുസ്തകം, നോട്ടുബുക്ക്, കഥപുസ്തകം) കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നു. എല്ലാ കുട്ടികള്‍ക്കും ഓരോന്ന് നല്‍കാന്‍ കഴിഞ്ഞാല്‍ നന്ന്. അല്ലെങ്കില്‍ ഗ്രൂപ്പിന് ഓരോന്ന് എന്ന വിധത്തില്‍ കൊടുക്കുന്നു. ഓരോരുത്തരും കിട്ടിയ പുസ്തകം ഉയര്‍ത്തിക്കാട്ടി, അതിന്‍റെ പേര് പറയുന്നു. ടീച്ചര്‍ ആ പേരുകള്‍ ബോര്‍ഡില്‍ എഴുതുന്നു. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട പുസ്തകം ഏതാണെന്ന് ചോദി ക്കുന്നു. കുട്ടികള്‍ ഉത്തരം പറയട്ടെ. എന്തുകൊണ്ട് ആ ഉത്തരം പറഞ്ഞുവെന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെടാം. സ്വഭാവികമായും കുട്ടികള്‍ ‘ബൈബിള്‍’ എന്ന ഉത്തരം നല്‍കും. വിശദീകരണം ഒരു പക്ഷേ അപര്യാപ്തമായേക്കാം. ടീച്ചര്‍ ഇവിടെ ഫലപ്രദമായി ഇടപെട്ട്, കുട്ടികള്‍ പറഞ്ഞ ഉത്തരങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പാഠത്തിലേക്ക് അവരെ നയിക്കുന്നു. എന്തുകൊണ്ടാണ് ബൈബിള്‍ ഏറ്റവും പ്രധാ നപ്പെട്ട പുസ്തകമാവുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം തേടുന്നതിന് പാഠം കുട്ടികളെ സഹായിക്കുന്നു എന്ന രീതിയില്‍ അവതരിപ്പിക്കണം.
  1. ദൈവവചനം വായിക്കാം, വിവരിക്കാം

    ഉല്‍പത്തി 9:1-17 എന്ന ഭാഗം വായിക്കാന്‍ ഒന്നാം ദിവസം ഗൃഹ പാഠം നല്‍കുന്നു. രണ്ടാംദിവസം ഈ ഭാഗത്തെ ആസ്പദമാക്കി പ്രശ്നോത്തരി നടത്തുന്നു. പോയിന്‍റ് നല്‍കുന്നു. മാതൃകാചോദ്യങ്ങള്‍:
    1. ദൈവത്തിന്‍റെ ഉടമ്പടിയുടെ അടയാളം – മഴവില്ല്
    2. ദൈവം ഉടമ്പടി ചെയ്തത്- നോഹയോടും പുത്രന്മാരോടും.
    3. ആരുടെ ഛായയിലാണ് മനുഷ്യനെ സൃഷ്ടിച്ചത്- ദൈവത്തിന്‍റെ വഴിക്കാട്ടാന്‍ ഒരു തിരുവചനം തന്നിരിക്കുന്ന വചനം വലിപ്പമുള്ള ഒരു കടലാസിലോ ചാര്‍ട്ടിലോ എഴുതിക്കൊണ്ടുവരാന്‍ കുട്ടികളോട് ആവശ്യപ്പെടുന്നു. അവ സ്കെച്ചു പേനയും മറ്റും ഉപയോഗിച്ചു ആകര്‍ഷകമാക്കാം. അത് ക്ലാസ്സില്‍ പ്രദര്‍ ശിപ്പിക്കുക. സ്ഥിരമായി ഒട്ടിച്ചുവയ്ക്കുകയോ തൂക്കിയിടുകയോ ചെയ്താല്‍ ക്ലാസ്സിന് അലങ്കാരമാവും. കുട്ടികളുടെ മനസ്സില്‍ വചനം പതിയുകയും ചെയ്യും

  2. നമുക്കു പ്രവര്‍ത്തിക്കാം

    വളരെ ലളിതമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചാല്‍ മതി. പ്രയാസമുണ്ടെന്നു കണ്ടാല്‍ ടീച്ചര്‍ കുട്ടികളെ സഹായിക്കണം.

  3. എന്‍റെ തീരുമാനം

    കുട്ടികളില്‍ ശീലമായിത്തീരേണ്ട കാര്യമാണ് തീരുമാനമായി കൊടുത്തിരിക്കുന്നത്. അതു പാലിക്കാന്‍ പ്രേരിപ്പിക്കുക. ശീലിക്കു ന്നുണ്ടോയെന്ന് പരിശോധിച്ചറിയുക.

  4. നമുക്ക് ഉത്തരം കണ്ടെത്താം

    1. പേജ് 10 ഖണ്ഡിക 1
    2. പേജ് 10 ഖണ്ഡിക 2
    3. പേജ് 11 ഖണ്ഡിക 3
    4. പേജ് 12 ഖണ്ഡിക 2
    5. പേജ് 12 അവസാന ഖണ്ഡിക
    (ഉത്തരം ഉള്‍ക്കൊള്ളുന്ന പേജും ഖണ്ഡികയുമാണ് ചേര്‍ത്തിരി ക്കുന്നത്. ഉത്തരമായി വരേണ്ട ഭാഗം മാത്രം കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്താല്‍ മതി.)

  1. ഉത്തരമറിയാമോ?

    1.പാഠപുസ്തകം തുറക്കാന്‍ കുട്ടികളെ അനുവദിക്കുന്നു. പാഠത്തിലെ ചില വാക്കുകള്‍ ഉത്തരമായി വരുന്ന ചെറുചോദ്യങ്ങള്‍ ചോദിക്കുന്നു. ശരിയുത്തരം പറയുന്നവര്‍ക്ക് പോയിന്‍റ് നല്‍കുന്നു.

  2. ബൈബിള്‍ അലങ്കരിക്കാം

    ക്ലാസ്സില്‍ ഭക്തിപൂര്‍വ്വം ബൈബിള്‍ അലങ്കരിക്കുന്നു. ഒന്നാം ദിവസം അതിനുള്ള നിര്‍ദ്ദേശം കുട്ടികള്‍ക്ക് നല്‍കുന്നു. പണച്ചെല വില്ലാത്ത വസ്തുക്കള്‍ ഇതിനായി കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നു. അവ ഉപയോഗിച്ച്, രണ്ടാം ദിവസം ബൈബിള്‍ മേശപ്പുറത്തുവച്ച് അലങ്കരിക്കുന്നു. ബൈബിള്‍ ചുംബിക്കാനും ആദരവോടെ കയ്യിലെ ടുക്കാനും വായിക്കാനും അവസരം നല്‍കുന്നു.

Class 5: രക്ഷകനെ കാത്തിരുന്ന ജനം

ബൈബിള്‍: രക്ഷയുടെ ചരിത്രം

Chapter 1

Class 5

അബ്രാഹത്തിന്‍റെ വിളി

Chapter 2

Class 5

ഇസ്രായേലിന്‍റെ തെരഞ്ഞെടുപ്പ്

Chapter 3

Class 5

ഇസ്രായേല്‍ ജനത ഈജിപ്തില്‍

Chapter 4

Class 5

വിമോചകനായ മോശ

Chapter 5

Class 5

സ്വാതന്ത്ര്യ
ത്തിലേയ്ക്ക്

Chapter 6

Class 5

മരുഭൂമിയിലൂടെ

Chapter 7

Class 5

സീനായ് ഉടമ്പടി

Chapter 8

Class 5

ഉടമ്പടിയുടെ ജനം

Chapter 9

Class 5

വാഗ്ദത്ത ഭൂമിയില്‍

Chapter 10

Class 5

ഇസ്രായേലിന്‍റെ തിരുനാളുകള്‍

Chapter 11

Class 5

ഇസ്രായേലിന്‍റെ പ്രാര്‍ത്ഥനകളും ബലികളും

Chapter 12

Class 5

ഇസ്രായേലിലെ നേതാക്കന്മാര്‍

Chapter 13

Class 5

ഇസ്രായേലിലെ പ്രവാചകന്മാര്‍

Chapter 14

Class 5

മിശിഹായെക്കുറിച്ചുള്ള വാഗ്ദാനങ്ങളും പ്രവചനങ്ങളും

Chapter 15

Class 5

Let's do Wonderful things together in the name of Chirst