Download Audio Lessons
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
ചെങ്കടല്‍ കടന്ന് ഇസ്രായേല്‍ ജനം മരുഭൂമിയിലൂടെ യാത്ര ചെയ്യുന്നതാണ് ഈ പാഠത്തില്‍ വിവരിക്കുന്നത്. പല വിഷമസന്ധികളും അവര്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്. എന്നാല്‍ അപ്പോഴൊക്കെ ദൈവം ഇടപെട്ട് അവരെ സഹായിക്കുന്നു. കാടപ്പക്ഷിയും മന്നയുമൊക്കെ ഉദാഹരണങ്ങളാണ്. ദൈവം നമ്മുടെ കൂടെ നടക്കുന്നവനാണ് എന്ന അവബോധം കുട്ടികളില്‍ ജനിപ്പിക്കാന്‍ ഈ പാഠം ഉപകരിക്കും.
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
1.ഇസ്രായേലിന്‍റെ വിഷമഘട്ടങ്ങളില്‍ ദൈവം സഹായം നല്‍കി
2.സ്വര്‍ഗ്ഗരാജ്യം ലക്ഷ്യമാക്കി യാത്രചെയ്യുന്ന തീര്‍ത്ഥാടകരാണ് നമ്മള്‍
1. എപ്പോഴും നമ്മെ വഴിനടത്തുന്ന ദൈവത്തോട് നാം നന്ദിയുള്ളവരായിരിക്കണം
2.ദൈവത്തോടു ചേര്‍ന്നു നടന്നാല്‍ നമുക്ക് ഒന്നിനെയും ഭയപ്പെടേണ്ടിവരില്ല.
1.ദൈവം കാണിച്ചുതരുന്ന വഴികളിലൂടെ സഞ്ചരിക്കാന്‍ ഞാന്‍ ശ്രമിക്കും.
ചാര്‍ട്ടുപേപ്പര്‍, പലതരം യാത്രകളുടെ ചിത്രങ്ങള്‍, സമ്പൂര്‍ണ്ണ ബൈബിള്‍, ബൈബിള്‍ കഥകള്‍
ക്ലാസ്സിലുള്ള കുട്ടികളെ ഈരണ്ടു പേരുടെ ഗ്രൂപ്പുകളായി തിരിക്കുക. അവരോട് പരസ്പരം തങ്ങള്‍ നടത്തിയ ഒരു യാത്രയുടെ വിശേഷം പങ്കുവയ്ക്കാന്‍ ആവശ്യപ്പെടുക. കേട്ട വിശേഷം ക്ലാസ്സില്‍ പൊതുവായി പറയാന്‍ അവസരം നല്‍കുക. കുട്ടികള്‍ ഉത്സാഹത്തോടെ യാത്രവിശേഷങ്ങള്‍ പറയും. അതുപോലെ ഇസ്രായേല്‍ജനം നടത്തിയ യാത്രയുടെ കഥയാണ് പാഠഭാഗത്തിലുള്ളത്. ഒത്തിരി പ്രത്യേകതകളുള്ള യാത്രയാണ്. അത് വിശദീകരിച്ചുകൊണ്ട് പാഠത്തിലേയ്ക്ക് പ്രവേശിക്കാം.
പുറപ്പാട് 15:1-2 ഭാഗം ചാര്‍ട്ടില്‍ വലുതായി എഴുതി ക്ലാസ്സില്‍ പ്രദര്‍ശിപ്പിക്കുന്നത് നല്ലതാണ്. പ്രസ്തുതഭാഗം ക്ലാസ്സില്‍ ഗ്രൂപ്പായി ഉറക്കെ വായിക്കാന്‍ ആവശ്യപ്പെടുകയുമാവാം. 15-ാം അധ്യായത്തിലെ 1 മുതല്‍ 21 വരെയുള്ള വാക്യങ്ങള്‍ ടീച്ചര്‍ വായിച്ച് കേള്‍പ്പിക്കുന്നതും അഭികാമ്യമാണ്.
കുട്ടികള്‍ നടത്തിയിട്ടുള്ള ഏതെങ്കിലുമൊരു യാത്രയുടെ വിവര ണമെഴുതട്ടെ. വിശദമായി എഴുതാന്‍ ആവശ്യപ്പെടണം. ടീച്ചര്‍ അവ പരിശോധിക്കണം. മെച്ചപ്പെട്ടവ ക്ലാസ്സില്‍ പൊതുവായി വായിക്കുകയും പോയിന്‍റും സമ്മാനവും നല്‍കുകയും ചെയ്യാം.
പാഠഭാഗത്തെ ആസ്പദമാക്കിയുള്ള ബൈബിള്‍ ഭാഗം വായി ക്കാന്‍ ആവശ്യപ്പെടുന്നു. അതിലുള്ള ചെറിയ കഥകള്‍ ശ്രദ്ധിക്കാനും അവയില്‍ ഇഷ്ടപ്പെട്ടവ ക്ലാസ്സില്‍ പറയാനും അവസരം നല്‍കുന്നു. ബൈബിള്‍ കഥകളുടെ പുസ്തകം വായിക്കാന്‍ കൊടുക്കുന്നത് അഭികാമ്യമാണ്
"Guiding hearts to know Christ, live the Gospel, and serve the world."