Class 5: രക്ഷകനെ കാത്തിരുന്ന ജനം

Summary
Lesson 5 വിമോചകനായ മോശ

ഇസ്രായേല്‍ക്കാര്‍ക്ക് ഈജിപ്തില്‍ അനുഭവിക്കേണ്ടിവന്ന അടിമത്തം, അവരെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ നേതൃത്വം നല്‍കിയ മോശയുടെ ചരിത്രം എന്നിവയാണ് ഈ പാഠത്തിലെ ഉള്ളടക്കം. മോശയെ വിളിക്കുകയും ശക്തിപ്പെടുത്തുകയും വഴിനടത്തുകയും ചെയ്യുന്ന ദൈവത്തെക്കുറിച്ച് ഈ പാഠത്തില്‍ പഠിക്കാം. ദൈവം നമ്മെയും ഈ വിധത്തില്‍ പരിപാലിക്കുന്നു എന്ന സന്ദേശം കൈമാറാന്‍ ഉപകരിക്കുന്നതാണ് ഈ പാഠം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1.ദൈവം മോശയെ ദൗത്യം ഏല്പിക്കുകയും ശക്തിപ്പെടു ത്തുകയും ചെയ്തു.
    2.ആപത്തുകള്‍ക്കും നടുവിലും ദൈവം നമ്മെ രക്ഷിക്കാന്‍ തയ്യാറാണ്.
  2. മനോഭാവങ്ങള്‍

    1.ദൈവത്തിന്‍റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ നമ്മുടെ സഹകരണം നാം നല്‍കണം.
    2. കഷ്ടപ്പാടുകളുടെ മധ്യത്തിലും രക്ഷയിലേക്കുനയി ക്കുന്ന ദൈവത്തോട് നാം നന്ദിയുള്ളവരായിരിക്കണം.
  3. ശീലങ്ങള്‍

    1.മാതാപിതാക്കള്‍ എന്നെ ഏല്പിക്കുന്ന ചുമതലകള്‍ നിറവേറ്റാന്‍ ഞാന്‍ പരിശ്രമിക്കും.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    പാഠപുസ്തകം, ബൈബിള്‍ കഥകള്‍ കുട്ടികള്‍ക്ക്, ചാര്‍ട്ട്പേപ്പര്‍
  5. പാഠാവതരണം

    ‘സുഖവും ദുഃഖവും’ എന്ന ചെറിയ പ്രവര്‍ത്തനത്തിലൂടെ പാഠം അവതരിപ്പിക്കാം.
    ടീച്ചര്‍ കരുതിയിട്ടുള്ള പേപ്പര്‍സ്ലിപ്പുകളില്‍ താഴെപ്പറയുന്നതു പോലെ വിരുദ്ധ സംഗതികളടങ്ങിയ പദങ്ങള്‍ എഴുതുക.
    സുഖം – ദുഃഖം
    പകല്‍ – രാത്രി
    സന്തോഷം – സങ്കടം
    ഇരുട്ട് – വെളിച്ചം
    ഉയര്‍ച്ച – താഴ്ച
    നന്മ – തിന്മ
    പദങ്ങളെഴുതിയ പേപ്പര്‍ സ്ലിപ്പുകള്‍ ഓരോന്ന് കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നു. കിട്ടിയ പദം വായിച്ച് യോജിക്കുന്ന പദമുള്ള ആളെ കണ്ടെത്തി രണ്ടുപേര്‍ വീതമുള്ള ഗ്രൂപ്പുകളാകുന്നു. ഇതു പോലുള്ള വിരുദ്ധസംഗതികള്‍ ജീവിതത്തിന്‍റെ ഭാഗമാണെന്ന് വിശദമാക്കുന്നു. ഇസ്രായേലിന്‍റെ ചരിത്രത്തില്‍ ഈ രണ്ടു ഘട്ടങ്ങള്‍ വിവരിക്കുന്നു. തുടര്‍ന്ന് പാഠത്തിലേക്ക് പ്രവേശിക്കുന്നു.
  1. നമുക്കു പ്രവര്‍ത്തിക്കാം

    പാഠപുസ്തകത്തിലെ ഭൂപടം വലിയ ചാര്‍ട്ടില്‍ വരച്ച് ക്ലാസ്സില്‍ പ്രദര്‍ശിപ്പിക്കുന്നതു നല്ലതാണ്
  1. റോള്‍പ്ലേ

    മോശയുടെ മാതാവ് ശിശുവായ മോശയെ വെള്ളത്തില്‍ ഉപേ ക്ഷിക്കുന്നതും രാജകുമാരി കണ്ടെടുത്ത് വളര്‍ത്തുന്നതും റോള്‍ പ്ലേയായി അവതരിപ്പിക്കുന്നത്, ആ സംഭവം കുട്ടികളുടെ മനസ്സില്‍ പതിയാന്‍ ഇടയാക്കും.മോശയുടെ അമ്മ, സഹായിയായ പെണ്‍കുട്ടി, രാജകുമാരി, രണ്ടു തോഴിമാര്‍ എന്നീ കഥാപാത്രങ്ങല്‍ മതിയാകും. വലിയ വേഷ വിധാനമൊന്നും കൂടാതെ സ്വഭാവികമായി അഭിനയിക്കാന്‍ നിര്‍ദ്ദേ ശിച്ചാല്‍ മതി.
  2. പ്രശ്നോത്തരി

    പുറപ്പാട് 1 മുതല്‍ 6 വരെ അധ്യായങ്ങളെ അടിസ്ഥാനമാക്കി പ്രശ്നോത്തരി നടത്താം. ആദ്യദിവസം നിര്‍ദ്ദേശം നല്‍കി അയച്ചിട്ട് രണ്ടാംദിവസം പ്രശ്നോത്തരി നടത്തിയാല്‍ മതി. ചെറിയ ഉത്തരങ്ങള്‍ വരുന്ന ചോദ്യങ്ങളാണ് ഉചിതം. ശരിയുത്തരം പറയുന്നവര്‍ക്ക് പോയിന്‍റു നല്‍കി, ഒടുവില്‍ സമ്മാനങ്ങള്‍ നല്‍കാം.

Class 5: രക്ഷകനെ കാത്തിരുന്ന ജനം

ബൈബിള്‍: രക്ഷയുടെ ചരിത്രം

Chapter 1

Class 5

അബ്രാഹത്തിന്‍റെ വിളി

Chapter 2

Class 5

ഇസ്രായേലിന്‍റെ തെരഞ്ഞെടുപ്പ്

Chapter 3

Class 5

ഇസ്രായേല്‍ ജനത ഈജിപ്തില്‍

Chapter 4

Class 5

വിമോചകനായ മോശ

Chapter 5

Class 5

സ്വാതന്ത്ര്യ
ത്തിലേയ്ക്ക്

Chapter 6

Class 5

മരുഭൂമിയിലൂടെ

Chapter 7

Class 5

സീനായ് ഉടമ്പടി

Chapter 8

Class 5

ഉടമ്പടിയുടെ ജനം

Chapter 9

Class 5

വാഗ്ദത്ത ഭൂമിയില്‍

Chapter 10

Class 5

ഇസ്രായേലിന്‍റെ തിരുനാളുകള്‍

Chapter 11

Class 5

ഇസ്രായേലിന്‍റെ പ്രാര്‍ത്ഥനകളും ബലികളും

Chapter 12

Class 5

ഇസ്രായേലിലെ നേതാക്കന്മാര്‍

Chapter 13

Class 5

ഇസ്രായേലിലെ പ്രവാചകന്മാര്‍

Chapter 14

Class 5

മിശിഹായെക്കുറിച്ചുള്ള വാഗ്ദാനങ്ങളും പ്രവചനങ്ങളും

Chapter 15

Class 5

Let's do Wonderful things together in the name of Chirst