Class 5: രക്ഷകനെ കാത്തിരുന്ന ജനം

Summary
Lesson 12 ഇസ്രായേലിന്‍റെ പ്രാര്‍ത്ഥനകളും ബലികളും

പ്രാര്‍ത്ഥന, ആരാധന, ബലികള്‍, ദൈവാലയം, സാബത്ത് തുട ങ്ങിയവയെ സംബന്ധിച്ച കാര്യങ്ങളാണ് ഈ പാഠത്തിന്‍റെ ഉള്ളടക്കം. ഇസ്രായേല്‍ക്കാര്‍ ഓരോന്നിനും നല്‍കിയിരുന്ന അര്‍ത്ഥമെന്തെന്നും ഇതില്‍ വിവരിക്കുന്നു. സഭയിലെ ആചരണങ്ങളെക്കുറിച്ചും ഈ പാഠം പരാമര്‍ശിക്കുന്നു. സഭാജീവിതത്തില്‍ സജീവമായി പങ്കുചേരാനുള്ള ക്ഷണവും പരിശീലനവുമാണ് ഈ പാഠത്തിലൂടെ കുട്ടികള്‍ക്ക് ലഭിക്കേണ്ടത്.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. ഇസ്രായേല്‍ ജനം ദൈവശുശ്രൂഷയ്ക്കായി ശനിയാഴ്ച സാബത്തായി ആചരിച്ചു.
    2. സഭയില്‍ ഞായറാഴ്ച സാബത്തായി ആചരിക്കുന്നു.

  2. മനോഭാവങ്ങള്‍

    1.ബലിവസ്തുക്കളോടൊപ്പം നമ്മുടെ ഹൃദയങ്ങളെയും നാം ദൈവത്തിനു സമര്‍പ്പിക്കണം. 2. ഈശോ വസിക്കുന്ന ദൈവാലയത്തില്‍ ഭയഭക്തിയോടെ പെരുമാറണം.

  3. ശീലങ്ങള്‍

    1. ഞായറാഴ്ച ദിനം പരിശുദ്ധമായി ആചരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കും.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    സമ്പൂര്‍ണ്ണ ബൈബിള്‍, വിവിധ ദൈവാലയങ്ങളുടെ ചിത്രങ്ങള്‍, പ്രാര്‍ത്ഥിക്കുന്ന വ്യക്തികളുടെ ചിത്രങ്ങള്‍, ചാര്‍ട്ടുപേപ്പര്‍.
  5. പാഠാവതരണം

    ആഴ്ചയില്‍ ഏറ്റവും ഇഷ്ടപ്പെട്ട ദിവസം ഏതാണ്? എന്താണ തിന് കാരണം? ഞായറാഴ്ച എന്ന ഉത്തരത്തിലേയ്ക്ക് വരത്തക്കവിധം ടീച്ചര്‍ ചര്‍ച്ച നയിക്കണം. ഞായറാഴ്ചയുടെ പ്രത്യേകതകള്‍ ഗ്രൂപ്പു തിരിഞ്ഞ് കണ്ടെത്തി എഴുതാന്‍ ആവശ്യപ്പെടണം. ഒരു പൊതു അവധി ദിവസം എന്നതിനപ്പുറം ഞായറാഴ്ചയ്ക്കുള്ള പ്രാധാന്യം അവതരിപ്പി ക്കാന്‍ ടീച്ചര്‍ ശ്രദ്ധിക്കണം. അതിലൂടെ സാബത്ത് എന്ന ആശയം അവതരിപ്പിക്കാം തുടര്‍ന്ന് പാഠത്തിലേയ്ക്ക് വരാം.
  1. നമുക്കു പ്രവര്‍ത്തിക്കാം

    കണ്ടെത്തി എഴുതാനുള്ള സങ്കീര്‍ത്തനഭാഗം എല്ലാ കുട്ടികളും ബുക്കില്‍ എഴുതട്ടെ. കൂടാതെ ക്ലാസ്സില്‍ പൊതുവായി ചാര്‍ട്ടുപേപ്പറില്‍ ഇതെഴുതുന്നത് നല്ലതാണ്. സങ്കീര്‍ത്തനഭാഗം ക്ലാസ്സില്‍ ഉറക്കെ വായിക്കാനും അവസരം നല്‍കണം.
  1. കണ്ടെത്തി എഴുതാം

    ഇടവകദൈവാലയത്തെക്കുറിച്ച് പരമാവധി കാര്യങ്ങള്‍ കണ്ടെത്തി എഴുതാന്‍ കുട്ടികളോട് ആവശ്യപ്പെടണം. ഇടവകയുടെ സ്ഥാപിതവര്‍ഷം, ഇടവകമധ്യസ്ഥന്‍, പ്രധാന തിരുനാളുകള്‍, കുടുംബ ങ്ങളുടെ എണ്ണം എന്നിങ്ങനെ അറിയേണ്ട കാര്യങ്ങള്‍ ഏവയെന്ന് കൃത്യ മായി നിര്‍ദ്ദേശിക്കുന്നത് നല്ലതാണ്. ഇടവകബുള്ളറ്റിന്‍, സുവനീര്‍ തുട ങ്ങിയ സഹായകഗ്രന്ഥങ്ങള്‍ നല്‍കുന്നതും അഭികാമ്യം
  2. നമുക്കു ചെയ്യാന്‍

    ഞായറാഴ്ച ദിവസം കുട്ടികള്‍ക്കു ചെയ്യാന്‍ പറ്റിയ കാര്യങ്ങളുടെ ലിസ്റ്റ് ഓരോ ഗ്രൂപ്പിനോടും തയ്യാറാക്കാന്‍ ആവശ്യപ്പെടുക. അവ ക്ലാസ്സില്‍ പൊതുവായി വായിച്ച്, ചര്‍ച്ചചെയ്ത് ചില കാര്യങ്ങള്‍ തീരു മാനിക്കുക. അവ നടപ്പിലാക്കാന്‍ നിര്‍ദ്ദേശിക്കുക. അവ പ്രായോഗിക മാക്കുന്നുണ്ടോയെന്ന് ഇടയ്ക്ക് അന്വേഷിക്കുക. കുട്ടികള്‍ക്ക് ചെയ്യാന്‍ എളുപ്പമുള്ള കാര്യങ്ങളാകണം ഇങ്ങനെ നല്‍കേണ്ടത്.

Class 5: രക്ഷകനെ കാത്തിരുന്ന ജനം

ബൈബിള്‍: രക്ഷയുടെ ചരിത്രം

Chapter 1

Class 5

അബ്രാഹത്തിന്‍റെ വിളി

Chapter 2

Class 5

ഇസ്രായേലിന്‍റെ തെരഞ്ഞെടുപ്പ്

Chapter 3

Class 5

ഇസ്രായേല്‍ ജനത ഈജിപ്തില്‍

Chapter 4

Class 5

വിമോചകനായ മോശ

Chapter 5

Class 5

സ്വാതന്ത്ര്യ
ത്തിലേയ്ക്ക്

Chapter 6

Class 5

മരുഭൂമിയിലൂടെ

Chapter 7

Class 5

സീനായ് ഉടമ്പടി

Chapter 8

Class 5

ഉടമ്പടിയുടെ ജനം

Chapter 9

Class 5

വാഗ്ദത്ത ഭൂമിയില്‍

Chapter 10

Class 5

ഇസ്രായേലിന്‍റെ തിരുനാളുകള്‍

Chapter 11

Class 5

ഇസ്രായേലിന്‍റെ പ്രാര്‍ത്ഥനകളും ബലികളും

Chapter 12

Class 5

ഇസ്രായേലിലെ നേതാക്കന്മാര്‍

Chapter 13

Class 5

ഇസ്രായേലിലെ പ്രവാചകന്മാര്‍

Chapter 14

Class 5

മിശിഹായെക്കുറിച്ചുള്ള വാഗ്ദാനങ്ങളും പ്രവചനങ്ങളും

Chapter 15

Class 5

Let's do Wonderful things together in the name of Chirst