Class 5: രക്ഷകനെ കാത്തിരുന്ന ജനം

Summary
Lesson 8 സീനായ് ഉടമ്പടി

കാനാന്‍ദേശത്തേയ്ക്കുള്ള യാത്രയ്ക്കിടയില്‍ സീനായ് മലയില്‍ വച്ച് ദൈവം ഇസ്രായേല്‍ക്കാരുമായി ഉടമ്പടി ചെയ്തതിന്‍റെ വിവരണ മാണ് ഈ പാഠത്തിലുള്ളത്. പത്തുപ്രമാണങ്ങള്‍ ദൈവം നല്‍കു ന്നതും ഇതില്‍ വിവരിച്ചിരിക്കുന്നു. ഈശോ നല്‍കിയ സ്നേഹത്തിന്‍റെ കല്പന, പത്തുപ്രമാണങ്ങളുടെ തുടര്‍ച്ചയാണെന്ന് ഗ്രഹിക്കുവാന്‍ ഈ പാഠം സഹായിക്കുന്നു.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. ദൈവം മോശവഴി ദൈവജനത്തിന് കല്പനകള്‍ നല്കി.
    2.ഈശോ സ്നേഹത്തിന്‍റെ പുതിയ കല്പന നല്‍കി.
  2. മനോഭാവങ്ങള്‍

    1. ദൈവജനം ദൈവകല്പനകള്‍ അനുസരിക്കാന്‍ കടപ്പെട്ടവരാണ്
    2.ഈശോയുടെ സ്നേഹത്തിന്‍റെ കല്പന നാം എപ്പോഴും പാലിക്കാന്‍ ഉത്സാഹിക്കേണ്ടവരാണ്.
  3. ശീലങ്ങള്‍

    1. ദൈവകല്പനകള്‍ പാലിച്ച് ഞാന്‍ ദൈവപുത്രനായി/ പുത്രിയായി ജീവിക്കും.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    കാര്‍ഡുകള്‍, ചാര്‍ട്ടുപേപ്പര്‍, സമ്പൂര്‍ണ്ണബൈബിള്‍, ബൈബിള്‍ കഥകള്‍
  5. പാഠാവതരണം

    നിയമങ്ങളെക്കുറിച്ചുള്ള ഒരു ചര്‍ച്ചയിലൂടെ പാഠാവതരണം നടത്താം. പല സ്ഥലങ്ങളിലും നിയമങ്ങള്‍ ഉണ്ടല്ലോ. സ്ക്കൂളില്‍ നിയമങ്ങള്‍ ഉണ്ട്. പള്ളിയില്‍ ചില നിയമങ്ങള്‍ അനുസരിക്കണം. പൊതുസ്ഥലങ്ങ ളിലുമുണ്ട് നിയമങ്ങള്‍. അവ ഏതൊക്കെയാണ്? പുകവലി പാടില്ല, ക്യൂ പാലിക്കുക, ചെരിപ്പ് പുറത്തിടുക, പരി സരം വൃത്തിയായി സൂക്ഷിക്കുക, സാവധാനം നടക്കുക എന്നിങ്ങനെ യുള്ള നിര്‍ദ്ദേശരൂപത്തിലുള്ള നിയമങ്ങള്‍ കുട്ടികള്‍ പങ്കുവയ്ക്കും. അവ ടീച്ചര്‍ വിശദീകരിക്കുന്നു. ഈലോക ജീവിതത്തില്‍ ദൈവം നല്‍കിയ നിയമങ്ങളാണ് കല്പനകള്‍ എന്ന കാര്യം സൂചിപ്പിച്ചുകൊണ്ട് പാഠത്തി ലേയ്ക്കു കടക്കാം.
  1. നമുക്കു പ്രവര്‍ത്തിക്കാം

    പത്തുപ്രമാണങ്ങള്‍ കുട്ടികള്‍ ഇതിനകം മനഃപാഠമാക്കിയതാണ്. അവ 10 കാര്‍ഡുകളില്‍ എഴുതാം. കാര്‍ഡുകള്‍ 10 പേര്‍ പിടിക്കട്ടെ. ക്ലാസ്സില്‍ നിരന്നുനില്‍ക്കട്ടെ. ആര്‍ക്കെങ്കിലും പ്രമാണങ്ങള്‍ നിശ്ചയക്കു റവുണ്ടെങ്കില്‍ ഈ പ്രവര്‍ത്തനത്തിലൂടെ അതു പരിഹരിക്കാം. പാഠപുസ്തകത്തില്‍ നിര്‍ദ്ദിഷ്ടസ്ഥലത്ത് കുട്ടികള്‍ പ്രമാണങ്ങള്‍ എഴുതട്ടെ. ടീച്ചര്‍ അവ പരിശോധിക്കണം.
  1. കല്‍പലകകളിലെ കല്പനകള്‍

    കല്‍പലകകളുടെ ആകൃതിയില്‍ വെട്ടിയെടുത്ത രണ്ടു കാര്‍ഡു കളിലായി 10 കല്പനകള്‍ എഴുതുക. വലിപ്പത്തില്‍ തയ്യാറാക്കിയ ഈ കാര്‍ഡുകള്‍ ക്ലാസ്സില്‍ സ്ഥാപിക്കുക.
  2. ക്ലാസ്സിലെ നിയമങ്ങള്‍

    ക്ലാസ്സില്‍ നിയമങ്ങള്‍ ആവശ്യമില്ലേ? കുട്ടികളുമൊത്ത് ടീച്ചര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുക. ഏതാനും നിയമങ്ങള്‍ കണ്ടെത്തി അവ എഴുതി തയ്യാറാക്കി ക്ലാസ്സില്‍ തൂക്കിയിടുക.
    ഉദാ: 1) ക്ലാസ്സില്‍ വരുന്ന മുതിര്‍ന്നവര്‍ക്ക് സ്തുതി ചൊല്ലുക.
    2) ഹാജര്‍ വിളിക്കുമ്പോള്‍ ഒരു ദൈവവചനം പറയുക
    സ്നേഹം സ്നേഹം….സ്നേഹത്തെക്കുറിച്ചുള്ള കഥകള്‍, കവിതാശകലങ്ങള്‍, ഉദ്ധര ണികള്‍ എന്നിവ ശേഖരിക്കാന്‍ ആവശ്യപ്പെടുക. അവ ക്ലാസ്സില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുക.

Class 5: രക്ഷകനെ കാത്തിരുന്ന ജനം

ബൈബിള്‍: രക്ഷയുടെ ചരിത്രം

Chapter 1

Class 5

അബ്രാഹത്തിന്‍റെ വിളി

Chapter 2

Class 5

ഇസ്രായേലിന്‍റെ തെരഞ്ഞെടുപ്പ്

Chapter 3

Class 5

ഇസ്രായേല്‍ ജനത ഈജിപ്തില്‍

Chapter 4

Class 5

വിമോചകനായ മോശ

Chapter 5

Class 5

സ്വാതന്ത്ര്യ
ത്തിലേയ്ക്ക്

Chapter 6

Class 5

മരുഭൂമിയിലൂടെ

Chapter 7

Class 5

സീനായ് ഉടമ്പടി

Chapter 8

Class 5

ഉടമ്പടിയുടെ ജനം

Chapter 9

Class 5

വാഗ്ദത്ത ഭൂമിയില്‍

Chapter 10

Class 5

ഇസ്രായേലിന്‍റെ തിരുനാളുകള്‍

Chapter 11

Class 5

ഇസ്രായേലിന്‍റെ പ്രാര്‍ത്ഥനകളും ബലികളും

Chapter 12

Class 5

ഇസ്രായേലിലെ നേതാക്കന്മാര്‍

Chapter 13

Class 5

ഇസ്രായേലിലെ പ്രവാചകന്മാര്‍

Chapter 14

Class 5

മിശിഹായെക്കുറിച്ചുള്ള വാഗ്ദാനങ്ങളും പ്രവചനങ്ങളും

Chapter 15

Class 5

Let's do Wonderful things together in the name of Chirst