Class 5: രക്ഷകനെ കാത്തിരുന്ന ജനം

Summary
Lesson 9 ഉടമ്പടിയുടെ ജനം

ഉടമ്പടിയുടെ ജനമായ ഇസ്രായേല്‍ എങ്ങനെ ജീവിക്കണമെന്ന് ദൈവം വിശദമാക്കുന്നു. ഇസ്രായേല്‍ക്കാരുടെ പ്രത്യേകതകള്‍ ഈ പാഠത്തില്‍ അക്കമിട്ടു പറയുന്നുണ്ട്. ദൈവകല്പനകള്‍ അനുസരിക്കാന്‍ കടപ്പെട്ടിരുന്ന ഇസ്രായേല്‍ക്കാരെപ്പോലെ സഭാമക്കളായ നമ്മളും ദൈവത്തിന്‍റെയും സഭയുടെയും കല്പനകള്‍ അനുസരിച്ച് ജീവിക്കാന്‍ കടമയുള്ളവരാണെന്ന് ഈ പാഠം അനുസ്മരിപ്പിക്കുന്നു.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1.ദൈവത്തിന്‍റെ സ്വന്തം ജനമായ ഇസ്രായേല്‍ ഉടമ്പടി യുടെ ജനമാണ്.
    2.കല്പനകള്‍ അനുസരിച്ചാല്‍ ജീവനില്‍ നിലനിര്‍ക്കാം.
  2. മനോഭാവങ്ങള്‍

    1.ദൈവത്തിന്‍റെ സ്വന്തം ജനമായി നമ്മെ മാറ്റിയ ദൈവ ത്തോട് നാം നന്ദിയുള്ളവരായിരിക്കണം.
    2.ദൈവത്തിന്‍റെ നിയമങ്ങള്‍ നാം സന്തോഷത്തോടെ സ്വീകരിക്കണം.
  3. ശീലങ്ങള്‍

    1. ദൈവകല്പനകള്‍ പാലിച്ച്, ദൈവത്തിന് ഇഷ്ടപ്പെട്ട കുട്ടിയായി ഞാന്‍ ജീവിക്കും.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    ചാര്‍ട്ടുപേപ്പര്‍, സമ്പൂര്‍ണ്ണബൈബിള്‍, ബൈബിള്‍ ചിത്രകഥ.
  5. പാഠാവതരണം

    പാഠഭാഗത്തെ ഒരു കഥ ആകര്‍ഷകമായി അവതരിപ്പിച്ചുകൊണ്ടു തുടങ്ങാം. ഇസ്രായേല്‍ക്കാര്‍ അഹറോനെ നിര്‍ബന്ധിച്ച് കാളക്കുട്ടിയെ ഉണ്ടാക്കുന്നു. ആ വിഗ്രഹത്തിനുമുമ്പില്‍ നൃത്തം ചെയ്തും പാട്ടു പാടിയും ആരാധന നടത്തുന്നു. ഒടുവില്‍ മോശ മലയില്‍ നിന്നിറങ്ങി വരുമ്പോള്‍ അവരെ ശകാരിക്കുന്നു.ദൈവം ഇത്രമേല്‍ സ്നേഹിച്ച്, ഒത്തിരി അനുഗ്രഹങ്ങള്‍ കൊടു ത്താണ് ഇസ്രായേല്‍ക്കാര്‍ക്ക്. എന്നിട്ടും അവര്‍ ചെയ്ത അനുസരണ ക്കേടിനെ എടുത്തുകാട്ടുന്ന വിധത്തില്‍ കഥ അവതരിപ്പിക്കണം. വിഗ്ര ഹാരാധന അവര്‍ ചെയ്ത ഏറ്റവും വലിയ പാപമായി ചിത്രീകരിക്കണം. പാപത്തിന്‍റെ കാഠിന്യം, ശിക്ഷയുടെ ആവശ്യം, പരിഹാരമാര്‍ഗം എന്നിവയെല്ലാം വിശദീകരിച്ചുകൊണ്ട് പാഠത്തിലേയ്ക്ക് പ്രവേശിക്കാം. 
  1. നമുക്കു പ്രവര്‍ത്തിക്കാം

    പത്തുപ്രമാണങ്ങള്‍ കുട്ടികള്‍ ഇതിനകം മനഃപാഠമാക്കിയതാണ്. അവ 10 കാര്‍ഡുകളില്‍ എഴുതാം. കാര്‍ഡുകള്‍ 10 പേര്‍ പിടിക്കട്ടെ. ക്ലാസ്സില്‍ നിരന്നുനില്‍ക്കട്ടെ. ആര്‍ക്കെങ്കിലും പ്രമാണങ്ങള്‍ നിശ്ചയക്കു റവുണ്ടെങ്കില്‍ ഈ പ്രവര്‍ത്തനത്തിലൂടെ അതു പരിഹരിക്കാം. പാഠപുസ്തകത്തില്‍ നിര്‍ദ്ദിഷ്ടസ്ഥലത്ത് കുട്ടികള്‍ പ്രമാണങ്ങള്‍ എഴുതട്ടെ. ടീച്ചര്‍ അവ പരിശോധിക്കണം.
  1. ചാര്‍ട്ടിലെഴുതാം

    തിരുസ്സഭയുടെ കല്പനകള്‍ വലിയ ചാര്‍ട്ടുപേപ്പറില്‍ എഴുതി ക്ലാസ്സില്‍ പ്രദര്‍ശിപ്പിക്കുന്നു. അവ മനഃപാഠമാക്കി പറയാന്‍ അവസരം നല്‍കുന്നു.
  2. ചര്‍ച്ച ചെയ്യാം

    ഇസ്രായേല്‍ക്കാര്‍ക്ക് ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ ഏവ? ഇസ്രയേല്‍ക്കാര്‍ ദൈവത്തോടു ചെയ്ത അനുസരണക്കേടുകള്‍ ഏവ? അവയ്ക്കു നല്‍കിയ ശിക്ഷകള്‍ ഏവ? അവയ്ക്കുള്ള പരിഹാരമാര്‍ഗ ങ്ങള്‍ ഏവ? ഇക്കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുന്നു. ദൈവവും ഇസ്രായേലും തമ്മിലുള്ള ബന്ധത്തിന്‍റെ തീവ്രത വ്യക്തമാകത്തക്ക വിധം ചര്‍ച്ച നയിക്കണം.

Class 5: രക്ഷകനെ കാത്തിരുന്ന ജനം

ബൈബിള്‍: രക്ഷയുടെ ചരിത്രം

Chapter 1

Class 5

അബ്രാഹത്തിന്‍റെ വിളി

Chapter 2

Class 5

ഇസ്രായേലിന്‍റെ തെരഞ്ഞെടുപ്പ്

Chapter 3

Class 5

ഇസ്രായേല്‍ ജനത ഈജിപ്തില്‍

Chapter 4

Class 5

വിമോചകനായ മോശ

Chapter 5

Class 5

സ്വാതന്ത്ര്യ
ത്തിലേയ്ക്ക്

Chapter 6

Class 5

മരുഭൂമിയിലൂടെ

Chapter 7

Class 5

സീനായ് ഉടമ്പടി

Chapter 8

Class 5

ഉടമ്പടിയുടെ ജനം

Chapter 9

Class 5

വാഗ്ദത്ത ഭൂമിയില്‍

Chapter 10

Class 5

ഇസ്രായേലിന്‍റെ തിരുനാളുകള്‍

Chapter 11

Class 5

ഇസ്രായേലിന്‍റെ പ്രാര്‍ത്ഥനകളും ബലികളും

Chapter 12

Class 5

ഇസ്രായേലിലെ നേതാക്കന്മാര്‍

Chapter 13

Class 5

ഇസ്രായേലിലെ പ്രവാചകന്മാര്‍

Chapter 14

Class 5

മിശിഹായെക്കുറിച്ചുള്ള വാഗ്ദാനങ്ങളും പ്രവചനങ്ങളും

Chapter 15

Class 5

Let's do Wonderful things together in the name of Chirst