Class 9 : സഭ ആരാധനാ സമൂഹം

Summary
Lesson 5 വിശുദ്ധ കുര്‍ബാന ആമുഖശുശ്രൂഷയും വചനശുശ്രൂഷയും

വിശുദ്ധ കുര്‍ബാനയിലെ ആമുഖശുശ്രൂഷയുടെയും വചനശുശ്രൂഷയുടെയും ഭാഗങ്ങള്‍ ഏതെല്ലാമെന്നും അവയില്‍ പങ്കുചേരുമ്പോള്‍ നാം പുലര്‍ത്തേണ്ട മനോഭാവമെന്താണെന്നും മനസ്സിലാക്കുകയാണ് ഈ പാഠത്തിന്‍റെ ലക്ഷ്യം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. രക്ഷകനുവേണ്ടിയുള്ള കാത്തിരിപ്പിനെയും അവിടുത്തെ തിരുപ്പിറവിയെയും രഹസ്യജീവിതത്തെയും വിശുദ്ധ കുര്‍ബാനയില്‍ അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഭാഗമാണ് ആമുഖശുശ്രൂഷ.

    2. അന്നാപെസഹാത്തിരുന്നാളില്‍ എന്ന ഗീതം മുതല്‍ ഉത്ഥാനഗീതത്തിനു ശേഷമുള്ള പ്രാര്‍ത്ഥനവരെയുള്ള ഭാഗമാണ് ആമുഖശുശ്രൂഷയിലുള്ളത്.

    3. ആരോടും പിണക്കമില്ലാത്ത മനസ്സോടെ വേണം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനെന്ന് ആദ്യത്തെ ഗീതം അനുസ്മരിപ്പിക്കുന്നു.

    4. കാലിത്തൊഴുത്തില്‍ പിറന്ന ദൈവപുത്രന്‍റെ സ്നേഹമോര്‍ത്ത് അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി എന്നു പാടി ദൈവത്തെ സ്തുതിക്കുന്നു.

    5. ഈശോമിശിഹാവഴി ദൈവമക്കളായിത്തീര്‍ന്ന നമ്മള്‍ ദൈവത്തെ പിതാവേ എന്നു വിളിച്ചു പ്രാര്‍ത്ഥിക്കുന്നു.

    6. ‘സ്വര്‍ഗസ്ഥനായപിതാവേ’ എന്ന പ്രാര്‍ത്ഥനയ്ക്കിടയിലെ പരിശുദ്ധന്‍ പരിശുദ്ധന്‍ … എന്ന സ്തുതിപ്പ് സ്വര്‍ഗവാസികളോടു ചേര്‍ന്നാണ് നമ്മള്‍ ബലിയര്‍പ്പിക്കുന്നത് എന്ന സത്യം നമ്മെ അനുസ്മരിപ്പിക്കുന്നു.

    7. സങ്കീര്‍ത്തനങ്ങളിലൂടെ ഇസ്രായേല്‍ജനത്തിന്‍റെ ഹൃദയവികാരങ്ങളോടെ നമ്മളും ദൈവത്തെ സ്തുതിക്കുന്നു.

    8. ഉത്ഥാനഗീതം ഈശോയുടെ മാമ്മോദീസ, നമ്മുടെ മാമ്മോദീസ, ഈശോയുടെ മരണോത്ഥാനങ്ങള്‍, നമുക്കു ലഭിക്കാനിരിക്കുന്ന സ്വര്‍ഗീയ മഹത്വം ഇവയെല്ലാം അനുസ്മരിപ്പിക്കുന്നു.

    9. വചനശുശ്രൂഷയില്‍ ഈശോയുടെ പരസ്യജീവിതം, സുവിശേഷപ്രഘോഷണം, പ്രേഷിതപ്രവൃത്തികള്‍ എന്നിവയെല്ലാം നാം അനുസ്മരിക്കുന്നു.

  2. മനോഭാവം

    1 അനുരഞ്ജനത്തിന്‍റെ ബലിയില്‍ അനുരഞ്ജിതരായി നാം പങ്കെടുക്കണം.

    2 വിശുദ്ധ കുര്‍ബാനയില്‍ ആദ്യന്തം സ്തുതിയുടെയും കൃതജ്ഞതയുടെയും ഭാവം പുലര്‍ത്തണം.

  3. ശീലം

    1 ദിവ്യബലിയിലെ പ്രാര്‍ത്ഥനകള്‍ അര്‍ത്ഥം മനസ്സിലാക്കി ചൊല്ലുന്നു.
    2. വിശുദ്ധ കുര്‍ബാനയിലെ വചനപ്രഘോഷണം താല്പര്യത്തോടെ ശ്രവിക്കുന്നു.


  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    പാഠപുസ്തകത്തിലെ ചിത്രങ്ങള്‍ (വലുപ്പത്തില്‍), വിശുദ്ധ ഗ്രന്ഥം, കുര്‍ബാനപ്പുസ്തകം
  5. പാഠാവതരണം

    എമ്മാവൂസിലേയ്ക്കു പോയ ശിഷ്യന്മാര്‍ ഈശോയെ അനുഭവിച്ച സംഭവം അവതരിപ്പിച്ചുകൊണ്ട് ക്ലാസ് ആരംഭിക്കാം. തുടര്‍ന്ന് കുര്‍ബാനപ്പുസ്തകത്തിലെ ഓരോ പ്രാര്‍ത്ഥനകളും വായിപ്പിച്ച് ആവശ്യമായ വിശദീകരണങ്ങള്‍ നല്‍കാം. ദൈവസ്നേഹത്താല്‍ നിറഞ്ഞ് ബലിയര്‍പ്പിക്കാന്‍ പ്രചോദനം ലഭിക്കത്തക്കവിധം പാഠം അവതരിപ്പിക്കണം.
  1. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    പാഠപുസ്തകത്തിലെ ചിത്രങ്ങള്‍ (വലുപ്പത്തില്‍), വിശുദ്ധ ഗ്രന്ഥം, കുര്‍ബാനപ്പുസ്തകം
  2. പാഠാവതരണം

    എമ്മാവൂസിലേയ്ക്കു പോയ ശിഷ്യന്മാര്‍ ഈശോയെ അനുഭവിച്ച സംഭവം അവതരിപ്പിച്ചുകൊണ്ട് ക്ലാസ് ആരംഭിക്കാം. തുടര്‍ന്ന് കുര്‍ബാനപ്പുസ്തകത്തിലെ ഓരോ പ്രാര്‍ത്ഥനകളും വായിപ്പിച്ച് ആവശ്യമായ വിശദീകരണങ്ങള്‍ നല്‍കാം. ദൈവസ്നേഹത്താല്‍ നിറഞ്ഞ് ബലിയര്‍പ്പിക്കാന്‍ പ്രചോദനം ലഭിക്കത്തക്കവിധം പാഠം അവതരിപ്പിക്കണം.
    ആമുഖ, വചന ശുശ്രൂഷകളിലെ പ്രാര്‍ത്ഥനകളും അവ അനുസ്മരിപ്പിക്കുന്ന മിശിഹാരഹസ്യങ്ങളും എഴുതി ചാര്‍ട്ടു തയ്യാറാക്കുക

Class 9 : സഭ ആരാധനാ സമൂഹം

ദൈവാരാധന

Chapter 1

Class 9

അടയാളങ്ങളും പ്രതീകങ്ങളും

Chapter 2

Class 9

അടയാളങ്ങളും പ്രതീകങ്ങളും വിശുദ്ധ കുര്‍ബാനയില്‍

Chapter 3

Class 9

വിശുദ്ധ കുര്‍ബാന പരമോന്നത ആരാധന

Chapter 4

Class 9

വിശുദ്ധ കുര്‍ബാന ആമുഖശുശ്രൂഷയും വചനശുശ്രൂഷയും

Chapter 5

Class 9

വിശുദ്ധ കുര്‍ബാന ഒരുക്ക ശുശ്രൂഷയും അനാഫൊറയും

Chapter 6

Class 9

വിശുദ്ധ കുര്‍ബാന ദൈവൈക്യശുശ്രൂഷയും സമാപനവും

Chapter 7

Class 9

ദൈവവചനവും ക്രൈസ്തവജീവിതവും

Chapter 8

Class 9

കൂദാശകളും ക്രൈസ്തവജീവിതവും

Chapter 9

Class 9

പ്രവേശക കൂദാശകള്‍

Chapter 10

Class 9

സൗഖ്യദായക കൂദാശകള്‍

Chapter 11

Class 9

തിരുപ്പട്ടം

Chapter 12

Class 9

വിവാഹം

Chapter 13

Class 9

ആരാധനാവത്സരവും ക്രൈസ്തവജീവിതവും

Chapter 14

Class 9

സമര്‍പ്പിതജീവിതം

Chapter 15

Class 9

Let's do Wonderful things together in the name of Chirst