Class 9 : സഭ ആരാധനാ സമൂഹം

Summary
Lesson 11 സൗഖ്യദായക കൂദാശകള്‍

സൗഖ്യദായകകൂദാശകളായ അനുരഞ്ജനകൂദാശ, രോഗീലേപനം എന്നിവയെക്കുറിച്ച് അറിവുനല്‍കുകയാണ് ഈ പാഠത്തിന്‍റെ ലക്ഷ്യം. ഈ കൂദാശകളോട് ആദരവും സ്നേഹവും വളരുവാനും അനുരഞ്ജനകൂദാശ അടുക്കലടുക്കല്‍ സ്വീകരിക്കുവാനും ഉള്ള മനോഭാവം കുട്ടികളില്‍ വളരണം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

ബോധ്യങ്ങള്‍

1 അനുരഞ്ജനകൂദാശ, രോഗീലേപനം എന്നീ കൂദാശകള്‍ സവിശേഷമാംവിധം പാപമോചനവും സൗഖ്യവും നല്‍കുന്നതിനാല്‍ അവയെ സൗഖ്യദായക കൂദാശകള്‍ എന്നു പറയുന്നു.

2 പാപങ്ങളില്‍ നിന്നും മോചനവും വീണ്ടും പാപം ചെയ്യാതിരിക്കാനുള്ള കൃപയും നല്‍കി ദൈവത്തോടും സഹോദരങ്ങളോടും നമ്മെ രമ്യപ്പെടുത്തുന്ന കൂദാശയാണ് അനുരഞ്ജന കൂദാശ.

3 പാപം വഴി ശിഥിലമാകുന്ന നാലു തലങ്ങളിലുള്ള ബന്ധങ്ങളും – ദൈവവുമായും, സഹോദരങ്ങളുമായും, അവനവനോടുതന്നെയും, പ്രപഞ്ചത്തോടും ഉള്ള ബന്ധങ്ങള്‍- അനുരഞ്ജനകൂദാശ വഴി പുനഃസ്ഥാപിക്കപ്പെടുന്നു.

4 പാപമോചനാധികാരം മിശിഹാ സഭയെ ഏല്‍പ്പിച്ചിരിക്കുന്നതിനാല്‍ സഭയുടെ പ്രതിനിധിയായ പുരോഹിതനോട് പാപം ഏറ്റുപറയേണ്ടത് പാപമോചനത്തിന് ആവശ്യമാണ്.

5 അനുരഞ്ജനകൂദാശ ഫലപ്രദമായി സ്വീകരിക്കാന്‍ അഞ്ചു കാര്യങ്ങള്‍ ശ്രദ്ധിക്കണം; ആത്മശോധന, മനസ്താപം, പ്രതിജ്ഞ, ഏറ്റുപറച്ചില്‍, പ്രായശ്ചിത്തം.

6 പാപമോചനവും രോഗസൗഖ്യവും നല്‍കി നമ്മുടെ ആത്മശരീരങ്ങള്‍ക്ക് ആരോഗ്യം നല്‍കുന്ന കൂദാശയാണ് രോഗീലേപനം..

  1. മനോഭാവം

    1 അടുക്കലടുക്കല്‍ അനുരഞ്ജനകൂദാശ സ്വീകരിക്കാനുള്ള താല്പര്യം.

    2 രോഗികളെ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കുവാനുള്ള ശ്രദ്ധ.

  2. ശീലം

    1 പാപം ചെയ്യാനിടയായാല്‍ എത്രയും വേഗം അനുരഞ്ജനകൂദാശ സ്വീകരിക്കുന്നു.

    2 രോഗികളെ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്നു.

  3. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    പാഠപുസ്തകത്തിലെ ചിത്രങ്ങള്‍ (വലുപ്പത്തില്‍), ഈശോ പാപമോചനവും സൗഖ്യവും നല്‍കുന്ന ചിത്രങ്ങള്‍, പുരോഹിതന്‍ പാപം മോചിക്കുമ്പോള്‍ ഈശോ അനുഗ്രഹിക്കുന്നതായി കാണിക്കുന്ന ചിത്രം, സെന്‍റ് അഗസ്റ്റിന്‍റെ മാനസാന്തരകഥ, വിശുദ്ധ ഗ്രന്ഥം
  4. പാഠാവതരണം

    ധൂര്‍ത്തപുത്രന്‍റെ ഉപമ ചര്‍ച്ച ചെയ്തുകൊണ്ട് ക്ലാസ് ആരംഭിക്കാം. പാപമോചനം വഴി ലഭിക്കുന്ന വലിയ ഹൃദയസമാധാനത്തെക്കുറിച്ചു പങ്കുവയ്ക്കാം. പുരോഹിതന്‍ പാപം മോചിക്കുമ്പോള്‍ ഈശോ തന്നെയാണ് പാപം മോചിക്കുന്നതെന്ന സത്യം ചിത്രത്തിന്‍റെ സഹായത്തോടെ മനസ്സിലാക്കിക്കൊടുക്കാം. രോഗീലേപനം നല്‍കുന്ന ഒരു സന്ദര്‍ഭത്തില്‍ പങ്കുചേരാന്‍ അവസരം നല്‍കാം.
    1. അവസരം കിട്ടുമ്പോള്‍ ഒരു രോഗീലേപനശുശ്രൂഷയില്‍ പങ്കെടുക്കുക.

Class 9 : സഭ ആരാധനാ സമൂഹം

ദൈവാരാധന

Chapter 1

Class 9

അടയാളങ്ങളും പ്രതീകങ്ങളും

Chapter 2

Class 9

അടയാളങ്ങളും പ്രതീകങ്ങളും വിശുദ്ധ കുര്‍ബാനയില്‍

Chapter 3

Class 9

വിശുദ്ധ കുര്‍ബാന പരമോന്നത ആരാധന

Chapter 4

Class 9

വിശുദ്ധ കുര്‍ബാന ആമുഖശുശ്രൂഷയും വചനശുശ്രൂഷയും

Chapter 5

Class 9

വിശുദ്ധ കുര്‍ബാന ഒരുക്ക ശുശ്രൂഷയും അനാഫൊറയും

Chapter 6

Class 9

വിശുദ്ധ കുര്‍ബാന ദൈവൈക്യശുശ്രൂഷയും സമാപനവും

Chapter 7

Class 9

ദൈവവചനവും ക്രൈസ്തവജീവിതവും

Chapter 8

Class 9

കൂദാശകളും ക്രൈസ്തവജീവിതവും

Chapter 9

Class 9

പ്രവേശക കൂദാശകള്‍

Chapter 10

Class 9

സൗഖ്യദായക കൂദാശകള്‍

Chapter 11

Class 9

തിരുപ്പട്ടം

Chapter 12

Class 9

വിവാഹം

Chapter 13

Class 9

ആരാധനാവത്സരവും ക്രൈസ്തവജീവിതവും

Chapter 14

Class 9

സമര്‍പ്പിതജീവിതം

Chapter 15

Class 9

Let's do Wonderful things together in the name of Chirst