Class 9 : സഭ ആരാധനാ സമൂഹം

Summary
Lesson 1 ദൈവാരാധന

മനുഷ്യനു ദൈവത്തോടുള്ള ബന്ധത്തിന്‍റെ പ്രധാന പ്രകാശനമാണ് ആരാധന. പ്രാചീന മനുഷ്യന്‍ അവനു ഭയം ജനിപ്പിച്ച പ്രകൃതിശക്തികളെ ആരാധിച്ചു. എന്നാല്‍ ദൈവാരാധനയ്ക്കായ് ദൈവം ഇസ്രായേല്‍ ജനതയെ തിരഞ്ഞെടുത്ത് ഒരുക്കിയതുമുതല്‍ മനുഷ്യന്‍ സത്യദൈവത്തെ ആരാധിച്ചു തുടങ്ങി. അപ്പോഴും അവന്‍റെ ആരാധന പൂര്‍ണമായിരുന്നില്ല. ഈശോ സമരിയാക്കാരി സ്ത്രീയോടു പറഞ്ഞു : "......ദൈവത്തെ അരൂപിയിലും സത്യത്തിലും ആരാധിക്കുന്ന സമയം വരുന്നു". ഈശോയുടെ കുരിശിലെ ബലിയില്‍ കൗദാശികമായി പങ്കുചേര്‍ന്നുകൊണ്ട് സഭ ആരാധനാ സമൂഹമായി മാറിയിരിക്കുന്നു. ഈ വസ്തുതകള്‍ വ്യക്തമാകത്തക്കവിധം ക്ലാസ് നയിക്കണം

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    a മനുഷ്യന്‍ പ്രകൃത്യാ ദൈവാരാധകനാണ്. b യഥാര്‍ത്ഥ ദൈവത്തെ അറിയാതിരുന്ന നാളുകളില്‍ അവന്‍ പ്രകൃതിശക്തികളെ ആരാധിച്ചു.
    c എല്ലാ മതങ്ങളും ദൈവാരാധനയ്ക്ക് പ്രാധാന്യം കല്പിക്കുന്നുണ്ട്.
    d ഇസ്രായേല്‍ ജനത്തെ ഒരു ആരാധനാസമൂഹമായി ദൈവം തെരഞ്ഞെടുത്തു.
    e കാര്‍ഷികവിഭവങ്ങളെയും ആടുമാടുകളെയും ബലിയര്‍പ്പിച്ചുകൊണ്ട് അവര്‍ നടത്തിയ ദൈവാരാധന അപൂര്‍ണമായിരുന്നു.
    f കുരിശിലെ ബലിയിലൂടെ ഏകവും പൂര്‍ണവുമായ ബലിയര്‍പ്പിച്ചുകൊണ്ട് ഈശോ യഥാര്‍ത്ഥ ആരാധനയെന്താണെന്ന് നമ്മെ പഠിപ്പിച്ചു.
    g ഈശോയുടെ ബലിയര്‍പ്പണത്തിന്‍റെ അനുസ്മരണവും ആഘോഷവുമായ വിശുദ്ധ കുര്‍ബാന, കൂദാശകള്‍, യാമപ്രാര്‍ത്ഥന, തിരുനാളുകള്‍, കൂദാശാനുകരണങ്ങള്‍, തുടങ്ങിയവയില്‍ പങ്കുചേര്‍ന്നുകൊണ്ടാണ് സഭ ഒരു ആരാധനാസമൂഹമായി തീരുന്നത്.

  2. മനോഭാവം

    a യഥാര്‍ത്ഥ ആരാധനയായ ദിവ്യബലിയില്‍ സജീവമായി പങ്കുചേരാനുള്ള താല്പര്യം കുട്ടികളില്‍ വളര്‍ത്തണം.
    b ആരാധന വെറും അനുഷ്ഠാനമാകാതെ ആന്തരികമായി അതില്‍ ഉള്‍ച്ചേരാനുള്ള ശ്രദ്ധ ഉളവാക്കണം.

  3. ശീലം

    a അവസരം ലഭിക്കുമ്പോഴെല്ലാം ഞാന്‍ ദിവ്യബലിയില്‍ പങ്കുചേരും.
    b ദിവ്യബലിയുടെ ചൈതന്യത്തില്‍ അനുദിന ജീവിതം നയിക്കാന്‍ ശ്രദ്ധിക്കും.
  1. മാതൃസഭയെ അറിയാന്‍

    നര്‍ദേശിക്കപ്പെട്ടിരിക്കുന്ന വചനഭാഗം ക്ലാസില്‍ ഉറക്കെ വായിച്ച് അതിന്‍റെ സന്ദേശം ഉള്‍ക്കൊള്ളാന്‍ കുട്ടികളെ സഹായിക്കുന്നു

    ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

    പാഠത്തില്‍ കൊടുത്തിരിക്കുന്ന തിരുവചനം മനഃപാഠമാക്കാന്‍ സഹായിക്കുന്നു. ക്ലാസില്‍ ചാര്‍ട്ടായി എഴുതിയിടുന്നു. നമുക്കുപ്രാര്‍ത്ഥിക്കാം

    നിര്‍ദേശിച്ചിരിക്കുന്ന പ്രാര്‍ത്ഥന ഒരുമിച്ചു ചൊല്ലുന്നു. എന്‍റെ തീരുമാനം

    തീരുമാനം മൗനമായി വായിച്ചിട്ട് ഓരോരുത്തരായി പറയുന്നു. സഭാപിതാക്കന്മാര്‍ പറയുന്നത്

    ആദ്യത്തെ ഏഴു നൂറ്റാണ്ടുകളില്‍ ജീവിച്ചവരും സഭയ്ക്ക് ആധികാരികമായ പഠനങ്ങള്‍ നല്‍കിയവരും വിശുദ്ധരും സഭ അംഗീകരിച്ചവരുമായ വിജ്ഞാനികളെയാണ് സഭാപിതാക്കന്മാര്‍ എന്നു വിളിക്കുന്നത്. ദൈവശാസ്ത്രസംബന്ധമായും ആരാധനക്രമപരമായും ഇവര്‍ നല്‍കിയിട്ടുള്ള പ്രബോധനങ്ങള്‍ വളരെ വിലപ്പെട്ടവയാണ്. അവയെക്കുറിച്ച് അറിവു നല്‍കുന്നതിനാണ് ഈ ഭാഗം ക്രമീകരിച്ചിരിക്കുന്നത്. സാധിക്കുന്നിടത്തോളം ഈ വചനങ്ങള്‍ മനഃപാഠമാക്കുവാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.
    1. പാഠത്തില്‍ പ്രതിപാദിച്ചിരിക്കുന്ന വിവിധ പദങ്ങളുടെ മൂലപദങ്ങളും അര്‍ത്ഥവും എഴുതി ഒരു ചാര്‍ട്ട് രൂപീകരിക്കുന്നു. തുടര്‍ന്നുവരുന്ന പാഠങ്ങളില്‍ നിന്നു ലഭിക്കുന്ന വാക്കുകള്‍ ചേര്‍ത്ത് അതു വിപുലീകരിക്കുന്നു.

Class 9 : സഭ ആരാധനാ സമൂഹം

ദൈവാരാധന

Chapter 1

Class 9

അടയാളങ്ങളും പ്രതീകങ്ങളും

Chapter 2

Class 9

അടയാളങ്ങളും പ്രതീകങ്ങളും വിശുദ്ധ കുര്‍ബാനയില്‍

Chapter 3

Class 9

വിശുദ്ധ കുര്‍ബാന പരമോന്നത ആരാധന

Chapter 4

Class 9

വിശുദ്ധ കുര്‍ബാന ആമുഖശുശ്രൂഷയും വചനശുശ്രൂഷയും

Chapter 5

Class 9

വിശുദ്ധ കുര്‍ബാന ഒരുക്ക ശുശ്രൂഷയും അനാഫൊറയും

Chapter 6

Class 9

വിശുദ്ധ കുര്‍ബാന ദൈവൈക്യശുശ്രൂഷയും സമാപനവും

Chapter 7

Class 9

ദൈവവചനവും ക്രൈസ്തവജീവിതവും

Chapter 8

Class 9

കൂദാശകളും ക്രൈസ്തവജീവിതവും

Chapter 9

Class 9

പ്രവേശക കൂദാശകള്‍

Chapter 10

Class 9

സൗഖ്യദായക കൂദാശകള്‍

Chapter 11

Class 9

തിരുപ്പട്ടം

Chapter 12

Class 9

വിവാഹം

Chapter 13

Class 9

ആരാധനാവത്സരവും ക്രൈസ്തവജീവിതവും

Chapter 14

Class 9

സമര്‍പ്പിതജീവിതം

Chapter 15

Class 9

Let's do Wonderful things together in the name of Chirst