Download Audio Lessons
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
ആരാധനാവത്സരത്തെക്കുറിച്ചും ആദ്ധ്യാത്മികജീവിതത്തില്‍ അതിനുള്ള സ്ഥാനത്തെക്കുറിച്ചും അറിവു നല്‍കുകയാണ് ഈ പാഠത്തിന്‍റെ ലക്ഷ്യം. ആരാധനക്രമത്തിലെ വിവിധ കാലങ്ങളും അവയുടെ ചൈതന്യവും തിരിച്ചറിഞ്ഞ് അതിനനുസൃതം ജീവിക്കുവാനുള്ള ആഗ്രഹവും കഴിവും കുട്ടികള്‍ക്കു ലഭ്യമാകത്തക്കവിധം പാഠം അവതരിപ്പിക്കണം.
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
ബോധ്യങ്ങള്‍
1 ഈശോമിശിഹായില്‍ പൂര്‍ത്തിയാക്കപ്പെട്ട രക്ഷാകരപദ്ധതിയിലെ സുപ്രധാനസംഭവങ്ങള്‍ അനുസ്മരിച്ച് ദൈവത്തിനു സ്തുതിയും കൃതജ്ഞതയും ആരാധനയും അര്‍പ്പിക്കുകയാണ് സഭ ആരാധനാവത്സരത്തിലൂടെ ചെയ്യുന്നത്.
2 ഈശോമിശിഹായില്‍ പൂര്‍ത്തീകരിച്ച രക്ഷാകരസംഭവങ്ങളുടെ സമയബന്ധിതമായ അനുസ്മരണവും ആചരണവും അതിന്‍റെ ചൈതന്യമനുസരിച്ചുള്ള ജീവിതവും നമ്മെ യഥാര്‍ത്ഥ ക്രൈസ്തവരാക്കും.
3 രക്ഷാകരചരിത്രത്തിലെ പ്രധാനസംഭവങ്ങളെ അടിസ്ഥാനമാക്കി ആരാധനാവത്സരത്തെ ഒന്‍പതു കാലങ്ങളായി തിരിച്ചിരിക്കുന്നു. മംഗളവാര്‍ത്ത, പിറവി, ദനഹ,നോമ്പ്, ഉയിര്‍പ്പ്, ശ്ലീഹാ, കൈത്താ, ഏലിയ സ്ലീവാ മൂശ, പള്ളിക്കൂദാശാക്കാലങ്ങളാണവ.
4 യാമപ്രാര്‍ത്ഥനകള്‍ ഓരോ കാലത്തിന്‍റെയും ചൈതന്യമുള്‍ക്കൊള്ളാന്‍ സഹായകരമാണ്
"Guiding hearts to know Christ, live the Gospel, and serve the world."