Download Audio Lessons
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
പ്രവേശകകൂദാശകള്‍ ഏതെല്ലാമാണെന്നും അവ അങ്ങനെ വിളിക്കപ്പെടാന്‍ കാരണമെന്തെന്നും അവയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ ഏവയെന്നും വ്യക്തമാക്കുകയാണ് ഈ പാഠത്തിന്റെ ലക്ഷ്യം. പ്രധാനമായും മാമ്മോദീസാ, തൈലാഭിഷേകം എന്നീ കൂദാശകളാണ് ഈ പാഠത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
ബോധ്യങ്ങള്‍
1 മാമ്മോദീസാ, തൈലാഭിഷേകം, വിശുദ്ധ കുര്‍ബാന എന്നിവയാണ് പ്രവേശകകൂദാശകള്‍.
2 മിശിഹാരഹസ്യത്തിലേയ്ക്കും സഭാസമൂഹത്തിലേയ്ക്കും ഒരു വ്യക്തിയെ പ്രവേശിപ്പിക്കുന്ന കൂദാശകളായതിനാലാണ് ഇവയെ പ്രവേശകകൂദാശകള്‍ എന്നു വിളിക്കുന്നത്.
3 മാമ്മോദീസാ ഈശോയുടെ മരണോത്ഥാനങ്ങളിലുള്ള പങ്കുചേരലാണ്.
4 മാമ്മോദീസായുടെ ഫലങ്ങള്‍ : പാപമോചനം, ദൈവമക്കളാകുന്നു, സഭാകൂട്ടായ്മയിലേയ്ക്ക് ഉള്‍ച്ചേര്‍ക്കപ്പെടുന്നു.
5 മാമ്മോദീസാ വിശ്വാസത്തിന്റെ കൂദാശയാണ്.
6 മാമ്മോദീസായിലൂടെ ദൈവമക്കളായിത്തീര്‍ന്ന നമുക്ക് മിശിഹായുടെ സുവിശേഷം പ്രഘോഷിക്കുന്നതിനും അവിടുത്തേയ്ക്കു സാക്ഷ്യം വഹിക്കുന്നതിനും ആവശ്യമായ പരിശുദ്ധാത്മാവിന്റെ ശക്തിയും വരങ്ങളും നല്കുന്ന കൂദാശയാണ് തൈലാഭിഷേകം.
7 നമ്മള് പരിശുദ്ധാത്മാവിന്‍െറ ആലയങ്ങളാണ്.
"Guiding hearts to know Christ, live the Gospel, and serve the world."