Class 9 : സഭ ആരാധനാ സമൂഹം

Summary
Lesson 4 വിശുദ്ധ കുര്‍ബാന പരമോന്നത ആരാധന

വിശുദ്ധ കുര്‍ബാനയാണ് ഏറ്റവും പരമോന്നതമായ ആരാധന. ഈശോ പിതാവിനര്‍പ്പിച്ച പരമമായ ബലിയുടെ കൗദാശികമായ ആഘോഷമാണത്. അതു ബലിയും വിരുന്നുമാണ്. ക്രൈസ്തവജീവിതത്തിന്‍റെ ശക്തികേന്ദ്രമായ വിശുദ്ധ കുര്‍ബാനയെക്കുറിച്ചറിയാനും അതില്‍നിന്നു ശക്തിയാര്‍ജിച്ചു വളരാനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ പാഠത്തിന്‍റെ ലക്ഷ്യം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. ഈശോ പിതാവിനര്‍പ്പിച്ച ബലിയുടെ കൗദാശികമായ ആഘോഷമാണ് വിശുദ്ധ കുര്‍ബാന.
    2. വിശുദ്ധ കുര്‍ബാന ബലിയും വിരുന്നുമാണ്.
    3. ഈശോയുടെ ജനനം മുതല്‍ രണ്ടാമത്തെ ആഗമനം വരെയുള്ള മിശിഹാരഹസ്യങ്ങള്‍ വിശുദ്ധ കുര്‍ബാനയില്‍ അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു.
    4. ഓരോ അള്‍ത്താരയിലും ബലിയര്‍പ്പിക്കുന്നത് അവിടുത്തെ പ്രതിനിധിയായ പുരോഹിതനിലൂടെ ഈശോ തന്നെയാണ്.
    5. ദൈവോന്മുഖവും പരോന്മുഖവുമായ ജീവിതത്തിന് ഊര്‍ജം നല്‍കുന്ന ശക്തി സ്രോതസാണ് വിശുദ്ധ കുര്‍ബാന.
    6. വിശുദ്ധ കുര്‍ബാനയില്‍ തന്നെത്തന്നെ നമുക്കു മുറിച്ചു നല്‍കിയ ഈശോയെപ്പോലെ കര്‍മ്മവേദിയില്‍ മറ്റുള്ളവര്‍ക്കായി മുറിച്ചുനല്‍കാന്‍ നമ്മള്‍ കടപ്പെട്ടിരിക്കുന്നു.

  2. മനോഭാവം

    1. വിശുദ്ധ കുര്‍ബാനയില്‍ താല്പര്യത്തോടെ പങ്കുചേരണം.
    2. വിശുദ്ധ കുര്‍ബാന യോഗ്യതയോടെ സ്വീകരിക്കുന്നതില്‍ നിഷ്ഠ പുലര്‍ത്തണം.


  3. ശീലം

    1.വിശുദ്ധ കുര്‍ബാന സ്വീകരിക്കാനുള്ള ഒരുക്കത്തോടെ കുര്‍ബാനയ്ക്കണയുന്നു.
    2. ബലിജീവിതം നയിക്കാന്‍ വേണ്ട ശക്തി വിശുദ്ധ കുര്‍ബാനയില്‍ നിന്ന് ആര്‍ജിക്കുന്നു.
  1. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    കാല്‍വരിയിലെ ബലി, അന്ത്യത്താഴം, അള്‍ത്താരയിലെ ബലി ഇവയുടെ ചിത്രങ്ങള്‍. പാഠപുസ്തകത്തിലെ ചിത്രങ്ങള്‍ (വലുപ്പത്തില്‍), വിശുദ്ധ ഗ്രന്ഥം, കുര്‍ബാന പുസ്തകം
  2. പാഠാവതരണം

    അബ്രാഹത്തിന്‍റെ ബലിയുടെ കഥ അവതരിപ്പിച്ചുകൊണ്ട് ക്ലാസ് ആരംഭിക്കാം. കാല്‍വരിയിലെ ബലിയില്‍ ദൈവത്തിന്‍റെ ഏകജാതന്‍ തന്നെത്തന്നെ അര്‍പ്പിച്ചു. ഈ ബലിയുടെ കൗദാശികരൂപമാണ് അന്ത്യത്താഴത്തിലെ വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനം. കുര്‍ബാനയിലെ പ്രാര്‍ത്ഥനകള്‍ വിശകലനം ചെയ്തുകൊണ്ട് മിശിഹാരഹസ്യങ്ങളെല്ലാം വിശുദ്ധ കുര്‍ബാനയില്‍ അനുസ്മരിക്കുകയും സന്നിഹിതമാക്കുകയുമാണെന്ന് വ്യക്തമാക്കികൊടുക്കുന്നു. വിശുദ്ധ കുര്‍ബാനയില്‍ നിന്നു ശക്തിയാര്‍ജിച്ച് മറ്റുള്ളവര്‍ക്കായി ജീവിതമര്‍പ്പിച്ച വിശുദ്ധരുടെ ജീവിതാനുഭവങ്ങള്‍ അനുസ്മരിപ്പിച്ചുകൊണ്ട് ബലിജീവിതം നയിക്കാനുള്ള പ്രചോദനം നല്‍കാം.
    1. വിശുദ്ധ കുര്‍ബാനയെക്കുറിച്ച് വിശുദ്ധര്‍ പറഞ്ഞ വചനങ്ങള്‍ ശേഖരിച്ച് ക്ലാസില്‍ പങ്കുവയ്ക്കുക

Class 9 : സഭ ആരാധനാ സമൂഹം

ദൈവാരാധന

Chapter 1

Class 9

അടയാളങ്ങളും പ്രതീകങ്ങളും

Chapter 2

Class 9

അടയാളങ്ങളും പ്രതീകങ്ങളും വിശുദ്ധ കുര്‍ബാനയില്‍

Chapter 3

Class 9

വിശുദ്ധ കുര്‍ബാന പരമോന്നത ആരാധന

Chapter 4

Class 9

വിശുദ്ധ കുര്‍ബാന ആമുഖശുശ്രൂഷയും വചനശുശ്രൂഷയും

Chapter 5

Class 9

വിശുദ്ധ കുര്‍ബാന ഒരുക്ക ശുശ്രൂഷയും അനാഫൊറയും

Chapter 6

Class 9

വിശുദ്ധ കുര്‍ബാന ദൈവൈക്യശുശ്രൂഷയും സമാപനവും

Chapter 7

Class 9

ദൈവവചനവും ക്രൈസ്തവജീവിതവും

Chapter 8

Class 9

കൂദാശകളും ക്രൈസ്തവജീവിതവും

Chapter 9

Class 9

പ്രവേശക കൂദാശകള്‍

Chapter 10

Class 9

സൗഖ്യദായക കൂദാശകള്‍

Chapter 11

Class 9

തിരുപ്പട്ടം

Chapter 12

Class 9

വിവാഹം

Chapter 13

Class 9

ആരാധനാവത്സരവും ക്രൈസ്തവജീവിതവും

Chapter 14

Class 9

സമര്‍പ്പിതജീവിതം

Chapter 15

Class 9

Let's do Wonderful things together in the name of Chirst