Class 9 : സഭ ആരാധനാ സമൂഹം

Summary
Lesson 13 വിവാഹം

വിവാഹമെന്ന കൂദാശയെക്കുറിച്ച് അറിവുനല്‍കുക, അതിന്‍റെ മഹത്വവും ഉത്തരവാദിത്വങ്ങളും തിരിച്ചറിയാന്‍ കുട്ടികളെ സഹായിക്കുക എന്നിവയാണ് ഈ പാഠത്തിന്‍റെ ലക്ഷ്യങ്ങള്‍.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1 വിവാഹമെന്ന കൂദാശയിലൂടെ ഭാര്യാഭര്‍ത്താക്കന്മാര്‍ സ്നേഹത്തിന്‍റെ ഉടമ്പടിവഴി ഒന്നായിത്തീരുന്നു.

    2 ദൈവത്താല്‍ യോജിപ്പിക്കപ്പെട്ടതും മനുഷ്യരാല്‍ വേര്‍പെടുത്താനാകാത്തവിധം ഉറപ്പുള്ള ബന്ധമാണ് അത്. പരസ്പരമുള്ള സ്നേഹത്തിന്‍റെയും ആത്മദാനത്തിന്‍റെയും ഐക്യത്തിന്‍റെയും ജീവിതമാണത്.

    3 അതിരുകളില്ലാതെ സ്നേഹിക്കുവാനും പരിശുദ്ധമായ സൃഷ്ടികര്‍മ്മത്തില്‍ ദൈവത്തോടു സഹകരിച്ചുകൊണ്ട് സന്താനങ്ങള്‍ക്കു ജന്മം നല്‍കാനും അവരെ ദൈവത്തിനു പ്രീതികരമായ വിധത്തില്‍ വളര്‍ത്താനും ആവശ്യമായ കൃപാവരം നല്കുന്ന കൂദാശയാണ് വിവാഹം.


  2. മനോഭാവം

    1 വിവാഹമെന്ന കൂദാശയിലൂടെ മാത്രമേ ജീവിതപങ്കാളിയെ സ്വീകരിക്കൂ.

    2 വിവാഹം ദൈവം നല്‍കുന്ന ഒരു വിളിയും ഉത്തരവാദിത്വവുമാണെന്ന ബോധ്യം.

  3. ശീലം

    1 നല്ല ജീവിതപങ്കാളിയെ ലഭിക്കാനായി എന്നും പ്രാര്‍ത്ഥിക്കുന്നു.
  4. 2 ശിഥിലമായിപ്പോയ കുടുംബബന്ധങ്ങളെക്കുറിച്ചു കേള്‍ക്കുമ്പോള്‍ അവരുടെ പുനഃസംഗമത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു.
  1. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    പാഠപുസ്തകത്തിലെ ചിത്രങ്ങള്‍ (വലുപ്പത്തില്‍), വിവാഹമെന്ന കൂദാശ സ്വീകരിക്കുന്നതിന്‍റെ ചിത്രങ്ങള്‍/ സി.ഡി, വിവാഹമെന്ന കൂദാശ പരികര്‍മ്മം ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന ടെക്സ്റ്റ്, വിശുദ്ധ ഗ്രന്ഥം.
  2. പാഠാവതരണം

    വിവാഹത്തിന്‍റെ കര്‍മ്മങ്ങള്‍ സി.ഡിയുടെയോ ചിത്രങ്ങളുടെയോ സഹായത്തോടെ ചര്‍ച്ച ചെയ്തുകൊണ്ട് ക്ലാസ് ആരംഭിക്കാം. ദമ്പതികളുടെ ഉത്തരവാദിത്വങ്ങള്‍ മനസ്സിലാക്കിക്കൊടുക്കണം. വിവാഹമെന്ന കൂദാശയിലൂടെ ജീവിതപങ്കാളിയെ സ്വീകരിക്കുമ്പോള്‍ ലഭിക്കുന്ന ദൈവകൃപ രജിസ്റ്റര്‍ മാര്യേജിലൂടെ ലഭിക്കില്ല എന്ന സത്യം ഡിബേറ്റോ ചര്‍ച്ചയോ വഴി വ്യക്തമാക്കണം. ജീവിതപങ്കാളിയായി കത്തോലിക്കാ വിശ്വാസിയായ ഒരാളെ സ്വീകരിക്കേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കണം
    കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്ന കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് അവയ്ക്കുള്ള പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തി എഴുതുക.

 

Class 9 : സഭ ആരാധനാ സമൂഹം

ദൈവാരാധന

Chapter 1

Class 9

അടയാളങ്ങളും പ്രതീകങ്ങളും

Chapter 2

Class 9

അടയാളങ്ങളും പ്രതീകങ്ങളും വിശുദ്ധ കുര്‍ബാനയില്‍

Chapter 3

Class 9

വിശുദ്ധ കുര്‍ബാന പരമോന്നത ആരാധന

Chapter 4

Class 9

വിശുദ്ധ കുര്‍ബാന ആമുഖശുശ്രൂഷയും വചനശുശ്രൂഷയും

Chapter 5

Class 9

വിശുദ്ധ കുര്‍ബാന ഒരുക്ക ശുശ്രൂഷയും അനാഫൊറയും

Chapter 6

Class 9

വിശുദ്ധ കുര്‍ബാന ദൈവൈക്യശുശ്രൂഷയും സമാപനവും

Chapter 7

Class 9

ദൈവവചനവും ക്രൈസ്തവജീവിതവും

Chapter 8

Class 9

കൂദാശകളും ക്രൈസ്തവജീവിതവും

Chapter 9

Class 9

പ്രവേശക കൂദാശകള്‍

Chapter 10

Class 9

സൗഖ്യദായക കൂദാശകള്‍

Chapter 11

Class 9

തിരുപ്പട്ടം

Chapter 12

Class 9

വിവാഹം

Chapter 13

Class 9

ആരാധനാവത്സരവും ക്രൈസ്തവജീവിതവും

Chapter 14

Class 9

സമര്‍പ്പിതജീവിതം

Chapter 15

Class 9

Let's do Wonderful things together in the name of Chirst