Class 9 : സഭ ആരാധനാ സമൂഹം

Summary
Lesson 10 പ്രവേശക കൂദാശകള്‍

പ്രവേശകകൂദാശകള്‍ ഏതെല്ലാമാണെന്നും അവ അങ്ങനെ വിളിക്കപ്പെടാന്‍ കാരണമെന്തെന്നും അവയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ ഏവയെന്നും വ്യക്തമാക്കുകയാണ് ഈ പാഠത്തിന്‍റെ ലക്ഷ്യം. പ്രധാനമായും മാമ്മോദീസാ, തൈലാഭിഷേകം എന്നീ കൂദാശകളാണ് ഈ പാഠത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

ബോധ്യങ്ങള്‍

1 മാമ്മോദീസാ, തൈലാഭിഷേകം, വിശുദ്ധ കുര്‍ബാന എന്നിവയാണ് പ്രവേശകകൂദാശകള്‍.

2 മിശിഹാരഹസ്യത്തിലേയ്ക്കും സഭാസമൂഹത്തിലേയ്ക്കും ഒരു വ്യക്തിയെ പ്രവേശിപ്പിക്കുന്ന കൂദാശകളായതിനാലാണ് ഇവയെ പ്രവേശകകൂദാശകള്‍ എന്നു വിളിക്കുന്നത്.

3 മാമ്മോദീസാ ഈശോയുടെ മരണോത്ഥാനങ്ങളിലുള്ള പങ്കുചേരലാണ്.

4 മാമ്മോദീസായുടെ ഫലങ്ങള്‍ : പാപമോചനം, ദൈവമക്കളാകുന്നു, സഭാകൂട്ടായ്മയിലേയ്ക്ക് ഉള്‍ച്ചേര്‍ക്കപ്പെടുന്നു.

5 മാമ്മോദീസാ വിശ്വാസത്തിന്‍റെ കൂദാശയാണ്.

6 മാമ്മോദീസായിലൂടെ ദൈവമക്കളായിത്തീര്‍ന്ന നമുക്ക് മിശിഹായുടെ സുവിശേഷം പ്രഘോഷിക്കുന്നതിനും അവിടുത്തേയ്ക്കു സാക്ഷ്യം വഹിക്കുന്നതിനും ആവശ്യമായ പരിശുദ്ധാത്മാവിന്‍റെ ശക്തിയും വരങ്ങളും നല്‍കുന്ന കൂദാശയാണ് തൈലാഭിഷേകം.

7 നമ്മള്‍ പരിശുദ്ധാത്മാവിന്‍െറ ആലയങ്ങളാണ്.

  1. മനോഭാവം

    1 ദൈവമക്കളും പരിശുദ്ധാത്മാവിന്‍റെ ആലയങ്ങളുമാണെന്ന മതിപ്പും സ്നേഹവും നമ്മോടുതന്നെയും മറ്റുള്ളവരോടും പുലര്‍ത്തുക.
    2 ശരീരത്തെ വിശുദ്ധവും നിര്‍മ്മലവുമായി സൂക്ഷിക്കാനുള്ള നിഷ്ഠ.

  2. ശീലം

    1 ദൈവമക്കള്‍ക്കു യോജിച്ചവിധം സ്നേഹത്തിനു സാക്ഷ്യം വഹിച്ചു ജീവിക്കുന്നു.
    2 എല്ലാവരേയും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു.
  1. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    പാഠപുസ്തകത്തിലെ ചിത്രങ്ങള്‍ (വലുപ്പത്തില്‍), മാമ്മോദീസായും തൈലാഭിഷേകവും സ്വീകരിക്കുന്ന ഫോട്ടോ, മാമ്മോദീസായിലെ വിവിധ കര്‍മ്മങ്ങളും അവയുടെ അര്‍ത്ഥവും വിശദമാക്കുന്ന ചാര്‍ട്ട്, വിശുദ്ധ ഗ്രന്ഥം.
  2. പാഠാവതരണം

    ഉത്ഥാനശേഷം ഈശോ അപ്പസ്തോലന്മാരെ ദൗത്യമേല്‍പ്പിക്കുന്ന സംഭവം ചര്‍ച്ച ചെയ്തുകൊണ്ട് ക്ലാസ് ആരംഭിക്കാം. മാമ്മോദീസാ സ്വീകരിക്കുന്നതിന്‍റെ ഫോട്ടോകള്‍ ഉപയോഗിച്ച് ഓരോ കര്‍മത്തിന്‍റെയും അര്‍ത്ഥം വിശദമാക്കാം. ചിത്രങ്ങളുടെ സഹായത്തോടെ പന്തക്കുസ്തായും തൈലാഭിഷേക കൂദാശകളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കിക്കൊടുക്കാം
    1. വിവിധ കൂദാശകളും അവയിലെ പ്രധാന കര്‍മ്മങ്ങളും ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ചാര്‍ട്ട് നിര്‍മ്മിക്കുക.

 

Class 9 : സഭ ആരാധനാ സമൂഹം

ദൈവാരാധന

Chapter 1

Class 9

അടയാളങ്ങളും പ്രതീകങ്ങളും

Chapter 2

Class 9

അടയാളങ്ങളും പ്രതീകങ്ങളും വിശുദ്ധ കുര്‍ബാനയില്‍

Chapter 3

Class 9

വിശുദ്ധ കുര്‍ബാന പരമോന്നത ആരാധന

Chapter 4

Class 9

വിശുദ്ധ കുര്‍ബാന ആമുഖശുശ്രൂഷയും വചനശുശ്രൂഷയും

Chapter 5

Class 9

വിശുദ്ധ കുര്‍ബാന ഒരുക്ക ശുശ്രൂഷയും അനാഫൊറയും

Chapter 6

Class 9

വിശുദ്ധ കുര്‍ബാന ദൈവൈക്യശുശ്രൂഷയും സമാപനവും

Chapter 7

Class 9

ദൈവവചനവും ക്രൈസ്തവജീവിതവും

Chapter 8

Class 9

കൂദാശകളും ക്രൈസ്തവജീവിതവും

Chapter 9

Class 9

പ്രവേശക കൂദാശകള്‍

Chapter 10

Class 9

സൗഖ്യദായക കൂദാശകള്‍

Chapter 11

Class 9

തിരുപ്പട്ടം

Chapter 12

Class 9

വിവാഹം

Chapter 13

Class 9

ആരാധനാവത്സരവും ക്രൈസ്തവജീവിതവും

Chapter 14

Class 9

സമര്‍പ്പിതജീവിതം

Chapter 15

Class 9

Let's do Wonderful things together in the name of Chirst