Download Audio Lessons
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
തിരുപ്പട്ടം എന്ന കൂദാശയെക്കുറിച്ച് അറിവുനല്‍കുക, പൗരോഹിത്യത്തിന്‍റെ മഹത്വം മനസ്സിലാക്കി വൈദികരെ ആദരിക്കാനും അനുസരിക്കാനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ പാഠത്തിന്‍റെ ലക്ഷ്യം.
Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.
ബോധ്യങ്ങള്‍
1 ദൈവത്തിന്‍റെയും മനുഷ്യരുടെയുംഇടയില്‍ മധ്യവര്‍ത്തിയായി വര്‍ത്തിക്കുന്ന വ്യക്തിയാണ് പുരോഹിതന്‍.
2 മാമ്മോദീസായിലൂടെ നാമെല്ലാവരും ഈശോയുടെ പൗരോഹിത്യത്തില്‍ പങ്കുചേരുന്നു. ഇതാണ് ദൈവജനത്തിന്‍റെ പൊതു പൗരോഹിത്യം. എന്നാല്‍ തന്നോടു കൂടി ആയിരിക്കാനും പ്രസംഗിക്കാന്‍ അയയ്ക്കാനും രോഗികളെ സുഖപ്പെടുത്താനും പിശാചുക്കളെ പുറത്താക്കാനും അധികാരം നല്‍കുന്നതിനുവേണ്ടി പ്രത്യേകം നിയോഗിക്കപ്പെടുന്നവരാണ് ശുശ്രൂഷാപൗരോഹിത്യമുള്ളവരായ വൈദികര്‍.
3 ശ്ലീഹന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാരുടെ കൈവയ്പ്പു ശുശ്രൂഷയിലൂടെയാണ് പൗരോഹിത്യം നല്‍കപ്പെടുന്നത്.
4 ദൈവജനത്തെ പഠിപ്പിക്കുക, നയിക്കുക, വിശുദ്ധീകരിക്കുക എന്നിവയാണ് പുരോഹിത ധര്‍മ്മങ്ങള്‍.
5 നിരന്തരമായ പ്രാര്‍ത്ഥന, കൂദാശകളുടെ സ്വീകരണം, വിശുദ്ധഗ്രന്ഥ പാരായണം എന്നിവയിലൂടെ സ്വന്തം ദൈവവിളി കണ്ടെത്താന്‍ പരിശ്രമിക്കണം.
"Guiding hearts to know Christ, live the Gospel, and serve the world."