Class 2:രക്ഷകനായ ദൈവം

Summary
Lesson 2 ദൈവത്തോടൊത്തു വസിച്ച മനുഷ്യന്‍

ദൈവം വസിക്കുന്ന ഇടമായ സ്വര്‍ഗ്ഗത്തെയും അവിടെയെത്താനുളള മാര്‍ഗ്ഗങ്ങളെയും അറിയാന്‍ സഹായിക്കുകയാണ് ഈ പാഠം. ഈ ലോകഭവനം താത്കാലികമാണെന്നും നമ്മുടെ നിത്യവസതി സ്വര്‍ഗ്ഗമാണെന്നും കുട്ടികള്‍ തിരിച്ചറിയണം. സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ നമ്മെ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളാണ് നാം സമ്പാദിക്കുന്ന പുണ്യങ്ങളും നډകളുമെന്ന സന്ദേശവും കുട്ടികള്‍ക്ക് ഈ പാഠത്തിലൂടെ നല്കണം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍
    • മനുഷ്യനു വസിക്കുവാന്‍ വേി ദൈവം ഒരുക്കിയതാണ് ഏദന്‍. ആദവും ഹവ്വയും ഏദന്‍ തോട്ടത്തില്‍ ദൈവത്തോടൊപ്പം സന്തോഷത്തോടെ വസിച്ചു.
    • ദൈവം നമ്മോടൊത്തു വസിക്കുവാന്‍ ആഗ്രഹിക്കുന്നു. ദൈവത്തെ സ്നേഹിച്ചും അനുസരിച്ചും ജീവിക്കുമ്പോള്‍ പറുദീസയിലെ സന്തോഷം ലഭിക്കുന്നു.
  2. മനോഭാവങ്ങള്‍
    ദൈവത്തോടൊത്തു വസിക്കാനായി അവിടുത്തെ കല്പനകള്‍ അനുസരിക്കണം. നമ്മെ സ്നേഹിക്കുന്ന ദൈവത്തെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യണം.
  3. ശീലങ്ങള്‍
    ദൈവത്തിന് ഇഷ്ടമില്ലാത്തവ ചെയ്യാതിരിക്കുക.മാതാപിതാക്കളെയും അധ്യാപകരെയും മറ്റ് മുതിര്‍ന്നവരെയും അനുസരിക്കുക.കുടുംബപ്രാര്‍ത്ഥനയില്‍ ഉത്സാഹത്തോടെ പങ്കെടുക്കുക.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    ചിത്രങ്ങള്‍, വി. ഗ്രന്ഥം, ഫ്ളാഷ്കാര്‍ഡുകള്‍ – നന്മ, സുഖം, സമാധാനം.
  5. പാഠാവതരണം
    കുട്ടികളുടെ വീടുകളിലെ പൂന്തോട്ടം, സ്കൂളിലെ പൂന്തോട്ടം.പാര്‍ക്കുകള്‍ തുടങ്ങി കുട്ടികളുടെ പരിചിത മേഖലകളെ പരാമര്‍ശിച്ചുകൊ് ഏദന്‍ തോട്ടത്തിലേക്ക് എത്താം.ഏദന്‍ തോട്ടം ദൈവം മനുഷ്യനുവേി നിര്‍മ്മിച്ചത്.ഏദനിലെ അനുഭവം.കുട്ടികളുടെ കുടുംാന്തരീക്ഷം – ചര്‍ച്ച വീട്ടിലെ ദൈവസാന്നിധ്യം – ദൈവാരാധനകുടും ാംഗങ്ങള്‍ + ദൈവം = പറുദീസാനുഭവം (പാഠ്യാവതരണത്തിനിടയില്‍ ഔചിത്യപൂര്‍വ്വം ബോധനോപാധികള്‍ ഉപയോഗിക്കുക)
  1. നമുക്കു പാടാം, പ്രാര്‍ത്ഥിക്കാം
    (മുന്‍പാഠത്തിലെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക).
  2. കണ്ടെത്തൂ നിറം കൊടുക്കൂ
    പ്രവര്‍ത്തനം നല്‍കുന്നതിനുമുന്‍പ് വ്യക്തമായ നിര്‍ദ്ദേശം നല്‍കണം.പ്രവര്‍ത്തനത്തിലെ പദങ്ങള്‍ പരിചയപ്പെടുത്തുക. ശരിയായവയ്ക്കു നേരെയുള്ള ചതുരങ്ങളില്‍ കുട്ടികള്‍ നിറം കൊടുക്കട്ടെ.
  3. വഴി കത്തൊം
    കുട്ടികള്‍ക്ക് സുപരിചിതമായൊരു പ്രവര്‍ത്തനം. ഒരു മത്സരത്തില്‍ പങ്കെടുക്കുന്ന പ്രതീതി കുട്ടികളില്‍ ഉാക്കണം. ആദ്യം ഏദനില്‍ നിന്നെത്തുന്ന കുട്ടിയെ അഭിനന്ദിക്കാം.
  4. എന്‍റെ തീരുമാനം
    (മുന്‍പാഠത്തിലെ നിര്‍ദ്ദേശം ശ്രദ്ധിക്കുക).
  5. ഉത്തരം കത്തൊം
    • ആദവും ഹവ്വയും ദൈവത്തോടൊപ്പം പറുദീസയില്‍ കഴിഞ്ഞു.
    • നമുക്ക് സന്തോഷമുാകണമെങ്കില്‍ നാം ദൈവത്തെ സ്നേഹിച്ചും അനുസരിച്ചും ജീവിക്കണം.
  1. പൂര്‍ത്തിയാക്കാമോ?
    പൂരിപ്പിക്കാമോ?
    • ………………………….വസിക്കുമ്പോള്‍ ……………………… ഉാകുന്നു.
    • . ആദവും ഹവ്വയും ദൈവത്തെ ………………………. അനുസരിച്ചും ………………………….. കഴിഞ്ഞു.
  2. ഗാനമാലപിക്കാം
    നന്മകള്‍ ചെയ്യണം
    സ്വര്‍ഗത്തില്‍ പോകണം
    ഈശോയെ കാണണം
    നിത്യം ജീവിക്കണം.
  3. അഭിനയിക്കാം
    സ്വര്‍ഗ്ഗരാജ്യത്തെപ്പറ്റിയുള്ള ഉപമകള്‍ ‘റോള്‍പ്ലേ’ ആയി അവതരിപ്പിക്കാം.
  4. ഉത്തരം കത്തൊം
    • ഏദന്‍തോട്ടത്തിന്‍റെ നടുവില്‍ നില്‍ക്കുന്ന വൃക്ഷങ്ങള്‍ ഏവ?
    • ഏദന്‍ തോട്ടത്തിന്‍റെ മറ്റൊരു പേര്?
    • . ദൈവം എന്തിനാണ് ഏദന്‍തോട്ടം ഒരുക്കിയത്?
    • സന്തോഷമുാകണമെങ്കില്‍ നാം എന്താണ് ചെയ്യേത്?
    • പറുദീസയിലെ സന്തോഷം എന്നാല്‍ എന്ത്?

Let's do Wonderful things together in the name of Chirst