Class 2:രക്ഷകനായ ദൈവം

Summary
Lesson 13 അപ്പം വര്‍ദ്ധിപ്പിക്കുന്ന ഈശോ

ഈശോ തന്‍റെ അടുക്കല്‍ വന്നവരെ ആത്മീയവും ശാരീരികവുമായ ഭക്ഷണം നല്‍ക്കി സംത്യപ്തരാക്കുന്ന സംഭവത്തെയാണ് ഈ പാഠത്തിലൂടെ വിവരിക്കുന്നത്. നമ്മുടെ എല്ലാ ആവശ്യങ്ങളും അറിയുന്ന ഈശോയുടെ അടുക്കല്‍ നിന്നും അനുഗ്രഹങ്ങള്‍ സ്വീകരിക്കുകയും നമുക്കുളളവ മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യുന്ന നല്ല ശീലം കുട്ടികളില്‍ വളര്‍ത്താന്‍ പ്രചോദനമാകുംവിധം ഈ പാഠം അവതരിപ്പിക്കുവാന്‍ അദ്ധ്യാപകര്‍ ശ്രദ്ധിക്കണം

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍
    • വിശന്നു തളര്‍ന്ന ആളുകള്‍ക്ക് ഈശോ അപ്പം വര്‍ദ്ധിപ്പിച്ചു നല്‍കി തൃപ്തരാക്കി.
    • ഈശോ നമ്മുടെ ശരീരത്തിനും ആത്മാവിനും ആവശ്യമായ ആഹാരം തരുന്നു.
    • നമ്മുടെ ആത്മാവിന്‍റെ ആഹാരമായ വി. കുര്‍ബ്ബാനയിലൂടെ നാം ഈശോയെ സ്വീകരിക്കുന്നു.
    • ദൈവപുത്രനായ ഈശോ നമുക്കു ജീവന്‍ നല്‍കാന്‍ വി. കുര്‍ബ്ബാന സ്ഥാപിച്ചു.
  2. മനോഭാവങ്ങള്‍
    • നമ്മുടെ ശരീരത്തിനും ആത്മാവിനും ആഹാരം നല്‍കുന്ന ഈശോയെ എപ്പോഴും നാം സമീപിക്കണം.
    • ശരീരത്തിനാവശ്യമായ ഭക്ഷണം കഴിക്കുന്നതോടൊപ്പം ആത്മാവിന്‍റെ ആഹാരമായ വി. കുര്‍ബാനയും സ്വീകരിക്കണം.
    • വിശക്കുന്നവര്‍ക്ക് അപ്പം പങ്കുവച്ചു നല്‍കിയ ഈശോയെപ്പോലെ നാമും നമുക്കുള്ള നന്മകള്‍ പങ്കുവയ്ക്കണം.
  3. ശീലങ്ങള്‍
    • നമ്മുടെ എല്ലാ ആവശ്യങ്ങളിലും ഈശോയുടെ സഹായം തേടുക.
    • വി. കുര്‍ബ്ബാനയില്‍ ഭക്തിപൂര്‍വ്വം പങ്കെടുക്കുകയും വി. കുര്‍ബ്ബാന യോഗ്യതയോടെ സ്വീകരിക്കുകയും ചെയ്യുക.
    • നമുക്ക് ദൈവം നല്‍കിയിരിക്കുന്ന അനുഗ്രഹങ്ങള്‍ മറ്റുള്ളവര്‍ക്കു കൂടി പങ്കുവയ്ക്കുവാന്‍ തയ്യാറാവുക.
    • നമുക്ക് ദൈവം നല്‍കിയിരിക്കുന്ന അനുഗ്രഹങ്ങള്‍ മറ്റുള്ളവര്‍ക്കു കൂടി പങ്കുവയ്ക്കുവാന്‍ തയ്യാറാവുക.
    • യേശുവേ നന്ദി, യേശുവേ സ്തോത്രം എന്ന് ആവര്‍ത്തിച്ചു ചൊല്ലി ഈശോയെ സ്തുതിക്കുക.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    വി. ഗ്രന്ഥം, ഈശോയെ പിന്‍തുടരുന്ന ആള്‍ക്കൂട്ടത്തിന്‍റെ ചിത്രം,അപ്പം വര്‍ദ്ധിപ്പിച്ച് ആളുകള്‍ക്കു നല്കുന്ന ചിത്രം, കുട്ടിക്ക് ആഹാരം നല്‍കുന്ന അമ്മയുടെ ചിത്രം, ഫ്ളാഷ് കാര്‍ഡുകള്‍ (2,5,5000) ചാര്‍ട്ട് – “വി. കുര്‍ബ്ബാന ജീവന്‍റെ അപ്പം.” വി. കുര്‍ബ്ബാന സ്വീകരിക്കുന്ന കുട്ടിയുടെ ചിത്രം.
  5. പാഠാവതരണം
    കുട്ടികള്‍ക്ക് വിശക്കുമ്പോഴുാകുന്ന അനുഭവങ്ങളെക്കുറിച്ചുള്ള ഒരു ചര്‍ച്ചയാകാം. വിശക്കുമ്പോള്‍ നിങ്ങള്‍ ആരെയാണ് സമീപിക്കുക?ആരാണ് ഭക്ഷണം നല്‍കുന്നത്? എന്തിനാണ് ഭക്ഷണം കഴിക്കുന്നത്? നിങ്ങള്‍ക്കു വിശന്നാല്‍ അമ്മക്ക് എന്താണ് തോന്നുക? ചര്‍ച്ചയില്‍ കുട്ടികള്‍ സ്വന്തം അനുഭവങ്ങള്‍ സ്വതന്ത്രമായി പങ്കുവയ്ക്കട്ടെ. വിശക്കുന്നവരോട് ഒരമ്മയേക്കാള്‍ കൂടുതല്‍ അനുകമ്പകാണിച്ച ഈശോയുടെ കഥയിലേയ്ക്ക് കുട്ടികളെ നയിക്കാം. ബോധനോപാധികളുടെ യഥാവിധ മുള്ള ഉപയോഗം പാഠാവതരണത്തെ ഫലവത്താക്കുമെന്നത് ഓര്‍മ്മിക്കുമല്ലോ.
  1. സംഭവങ്ങള്‍ നടന്ന ക്രമത്തില്‍ കുട്ടകളെ ക്രമീകരരിക്കക്കുക
    പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പാഠഭാഗം ഒന്നുകൂടി വായിക്കാന്‍ അവസരം നല്‍കാം. ശരിയായ വാചകം നിറംകൊടുത്ത് എഴുതട്ടെ.
  2. ബന്ധം പറയയുക
    സംഖ്യകളും സംഭവങ്ങളുമായുള്ള ബന്ധങ്ങള്‍ കുട്ടികള്‍ സ്വന്തം വാചകങ്ങളില്‍ പങ്കുവയ്ക്കട്ടെ.
  3. നിറം കൊടുക്കാം
    ഉചിതമായ നിറങ്ങള്‍ കൊടുക്കാന്‍ നിര്‍ദ്ദേശിക്കാം.
  4. ഉത്തരം കണ്ടെത്താം
    • ഈശോ വര്‍ദ്ധിപ്പിച്ച 5 അപ്പവും 2 മീനും ഒരു ബാലന്‍റെ കൈയ്യില്‍ നിന്നുമാണ് ലഭിച്ചത്.
    • ഈശോ അയ്യായിരം പേരെയാണ് അപ്പം വര്‍ദ്ധിപ്പിച്ചു നല്‍കി തൃപ്തരാക്കിയത്.
    • വി. കുര്‍ബാനയാണ് നമ്മുടെ ജീവന്‍റെ അപ്പം.
  1. പാടിസ്തുതിക്കാം
    “ജീവന്‍റെ അപ്പമേ, ദിവ്യകാരുണ്യമേ
    നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍
    ആത്മാവിന്‍ ഭോജ്യമേ ആത്മസന്തോഷമേ
    നിന്നെ പുകഴ്ത്തുന്നു ഞങ്ങള്‍
    ടീച്ചറും കുട്ടികളും ഒന്നിച്ച് ക്ലാസ്സില്‍ പലപ്രാവശ്യം ഈ ഗാനം ആവര്‍ത്തിക്കാം. സാധിക്കുമെങ്കില്‍ ദൈവാലയത്തില്‍ വി. സക്രാരിക്കുമുന്നില്‍ മുട്ടുകുത്തി ഈ ഗാനം ടീച്ചറും കുട്ടികളും ചേര്‍ന്ന് ആലപിക്കാം.
  2. കഥ തുടരാം
    ഈശോ അപ്പം വര്‍ദ്ധിപ്പിക്കുന്ന സംഭവം കഥാരൂപത്തില്‍ അവതരിപ്പിക്കട്ടെ. സ്വന്തം വാചകങ്ങളില്‍ ആകര്‍ഷകമായി കഥപറയാന്‍കുട്ടികളെ പ്രേരിപ്പിക്കാം. ഒരു കുട്ടി കഥ ആരംഭിക്കട്ടെ. ടീച്ചര്‍ ഒരു പ്രാവശ്യം കയ്യടിക്കുമ്പോള്‍ ആ കുട്ടി പറഞ്ഞിരുന്ന വാചകം പൂര്‍ത്തിയാക്കി കഥ നിര്‍ത്തുന്നു. അടുത്ത കുട്ടി കഥ തുടരുന്നു.ടീച്ചര്‍ കൈയ്യടിക്കുമ്പോള്‍ നിര്‍ത്തുന്നു. അടുത്ത കുട്ടി തുടരുന്നു. ഈ രീതിയില്‍ പലര്‍ ചേര്‍ന്ന് കഥ പൂര്‍ത്തിയാക്കുന്നു.
  3. ഉത്തരം കണ്ടെത്താം
    • ഈശോയും ശിഷ്യന്മാരും എന്തിനാണ് ദൂരെയുള്ള ഒരു സ്ഥലേത്തക്കു പോയത്?
    • ആളുകള്‍ക്ക് ഭക്ഷണം കൊടുക്കുവാന്‍ ഈശോ ആരോടാണ് പറഞ്ഞത്?
    • ശിഷ്യന്മാര്‍ വിഷമിച്ചതെന്തുകൊണ്ട്?
    • ബാലന്‍റെ കൈയ്യില്‍ എത്ര അപ്പവും മീനുമാണുായിരുന്നത്?
    • ഈശോ 5 അപ്പവും 2 മീനും എന്തു ചെയ്തു?
    • നമ്മുടെ ആത്മാവിന്‍റെ ആഹാരം ഏത്?
    • ആരെയാണ് വി. കുര്‍ബ്ബാനയില്‍ നാം സ്വീകരിക്കുന്നത്?
    • ഈശോ എന്തിനാണ് വി. കുര്‍ബ്ബാന സ്ഥാപിച്ചത്?

Let's do Wonderful things together in the name of Chirst