Class 2:രക്ഷകനായ ദൈവം

Summary
Lesson 4 പാപം മൂലം വന്ന ശിക്ഷ

പാപവും അതിന്‍റെ അനന്തര ഫലങ്ങളുമാണ് ഈ പാഠത്തിലെ പ്രതിപാദ്യ വിഷയം. നാം ചെയ്യുന്ന തെറ്റുകള്‍ ദൈവത്തെ വേദനിപ്പിക്കുന്നതോടൊപ്പം നമ്മിലെ സന്തോഷത്തെ നഷ്ടമാക്കുകയും ചെയ്യുന്നു. എന്‍റെ ചിന്തയും വാക്കും പ്രവൃത്തിയും മൂലം ദൈവത്തെ വേദനിപ്പിക്കുന്ന സാഹചര്യത്തില്‍ നിന്നും അകന്നു നില്‍ക്കേണ്ടതിന്‍റെ ആവശ്യകതയെ കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കുവാന്‍ അദ്ധ്യപകര്‍ക്ക് ഈ പാഠത്തിലൂടെ സാധിക്കണം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

    • ബോധ്യങ്ങള്‍
      പാപം ചെയ്തതുകൊ് ആദവും ഹവ്വയും ദൈവത്തിന്‍റെ മുന്‍പില്‍ നിന്നു മാറി ഒളിച്ചു. ആദവും ഹവ്വയും തന്നില്‍ നിന്നകന്നപ്പോള്‍ ദൈവം വേദനിച്ചു. ദൈവം അവരെ അന്വേഷിച്ചിറങ്ങി. ദൈവം അവരെ ശിക്ഷിച്ചുവെങ്കിലും അവരോട് കരുണ കാണിച്ചു.
    • മനോഭാവങ്ങള്‍
      തെറ്റുചെയ്താലും നമ്മെത്തേടി വരുന്ന, സ്നേഹിക്കുന്ന ദൈവത്തെ നാമും സ്നേഹിക്കണം. ശിക്ഷിച്ചാലും കരുണകാണിക്കുന്ന ദൈവത്തോട് നന്ദിയുള്ളവരാകണം.
    • ശീലങ്ങള്‍
      തെറ്റുകള്‍ ചെയ്ത് ദൈവത്തെ വേദനിപ്പിക്കരുത്.കരുണയുള്ള ദൈവത്തെപ്പോലെ ഞാനും മറ്റുള്ളവരോട് കരുണകാണിക്കണം.
    • അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
      വി. ഗ്രന്ഥം, ചാര്‍ട്ടുകള്‍, ലരേ… കഥകള്‍ (തെറ്റുചെയ്താലും ക്ഷമിക്കുന്ന കഥകള്‍).
    • പാഠാവതരണം
      അപ്പച്ചന്‍റെ പേഴ്സില്‍ നിന്നും പണം മോഷ്ടിച്ച കുട്ടി – കൂട്ടുകാരു24മായ് പണം ചെലവഴിക്കുന്നു – വൈകുന്നേരം അപ്പച്ചന്‍ തിരിച്ചെത്താന്‍ സമയമായി – കുട്ടിക്ക് ഭയം – വീട്ടില്‍ കയറാതെ ഒളിച്ചിരിക്കുന്നു – അപ്പച്ചന്‍ പണം നഷ്ടപ്പെട്ടതറിഞ്ഞ് ദേഷ്യപ്പെടുന്നു -പക്ഷേ കുട്ടിയെ കാണാതെ വേദനിക്കുന്നു – അന്വേഷിക്കുന്നു – കത്തെുന്നു.ഈ കഥ ആകര്‍ഷകമായി അവതരിപ്പിച്ചുകൊ് പാഠഭാഗത്തേക്ക്പ്രവേശിക്കാം.
  1. നിറം കൊടുക്കാം
    കുട്ടിക്ക് ഇഷ്ടമുള്ള നിറം ഉപയോഗിക്കട്ടെ. ടീച്ചര്‍ നിര്‍ദ്ദേശിക്കുന്ന സമയത്തു മാത്രമേ കുട്ടികള്‍ ഈ പ്രവര്‍ത്തനം ചെയ്യുവാന്‍ പാടുള്ളൂ. (നേരത്തേ തന്നെ കുട്ടികള്‍ സ്വയം ചെയ്യരുത് എന്ന് കുട്ടി കള്‍ക്ക് നിര്‍ദ്ദേശം കൊടുക്കണം). നിറം കൊടുത്തു ഭംഗിയാക്കാം ക്ലാസ്സില്‍ വച്ചോ (സമയം അനുവദിക്കുന്ന പക്ഷം) വീട്ടില്‍ വച്ചോ ചിത്രം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെടാം. ഓരോ ഭാഗത്തിനും ഉചിതമായ നിറം നല്‍കുവാന്‍ നിര്‍ദ്ദേശിക്കുക. കുട്ടികള്‍ ചെയ്ത ജോലി ടീച്ചര്‍ പരിശോധിക്കണം. അഭിനന്ദനം,പ്രോത്സാഹനം നല്‍കുക.
  2. നമുക്ക് പാടാം, പ്രാര്‍ത്ഥിക്കാം
    പാട്ടുകളും, പ്രാര്‍ത്ഥനകളും കുട്ടികള്‍ ഹൃദിസ്ഥമാക്കട്ടെ. ക്ലാസ്സില്‍ ഗ്രൂപ്പായും തനിച്ചും പലവട്ടം ആവര്‍ത്തിക്കാന്‍ അവസരം നല്‍കുക. അടുത്ത ക്ലാസ്സില്‍ വരുമ്പോള്‍ കുട്ടികളെക്കൊ് പ്രാര്‍ത്ഥന കള്‍ ചൊല്ലിക്കുകയും പാട്ടുകള്‍ പാടിക്കുകയും വേണം.
  3. നമുക്ക് ചെയ്യാം
    “സ്തുതി ചൊല്ലുക” നാം സ്തുതി ചൊല്ലുമ്പോള്‍ ഈശോമിശിഹായ്ക്കാണ് സ്തുതി നല്‍കുന്നത് – അതോടൊപ്പം മറ്റുള്ളവരോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്നു – വെറും ഒരു ചടങ്ങല്ല – ശ്രദ്ധയോടെ, ഭക്തിയോടെ ചെയ്യണം – ഇക്കാര്യങ്ങള്‍ കുട്ടികളെ ബോധ്യപ്പെടുത്തണം. സ്തുതി ചൊല്ലുന്നയാള്‍ കൈകള്‍ കൂപ്പി “ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ” എന്നു പറയുമ്പോള്‍ സ്വീകരിക്കുന്നയാള്‍ കൈകള്‍ കൂപ്പി “ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ” എന്ന് മറുപടി പറയണം.
  4. എന്‍റെ തീരുമാനം
    കുട്ടികളില്‍ ശീലമായിത്തീരേ കാര്യങ്ങളാണ് ഈ വിഭാഗത്തില്‍ വരുന്നത്. “ഞാന്‍ എല്ലാവരോടും സ്നേഹത്തോടെ പെരുമാറും” എന്ന തീരുമാനമെടുക്കുമ്പോള്‍ കൂടുതല്‍ വ്യക്തതക്കായി കുട്ടി കളെ സഹായിക്കാം. എന്തുകൊണ്ട്സ്നേഹിക്കണം. ആരെയൊക്കെ? എപ്പോഴൊക്കെ? എങ്ങനെയൊക്കെ? കുറച്ചുപേരെക്കൊ് അവരുടെ തീരുമാനം ക്ലാസ്സില്‍ പങ്കുവയ്പിക്കാം. അടുത്ത ക്ലാസ്സില്‍ തീരുമാനങ്ങള്‍ എങ്ങനെ നടപ്പാക്കി എന്ന് കുട്ടികളെക്കൊണ്ട് പറയിക്കണം.
  5. ഉത്തരം കണ്ടെത്താം
    • ദൈവം തന്‍റെ ഛായയിലും സാദൃശ്യത്തിലുമാണ് നമ്മെ സൃഷ്ടിച്ചത്.
    • സ്നേഹമാണ് ദൈവത്തിന്‍റെ ഛായ.
  1. പാഠപുസ്തകത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ ഈ പാഠവുമായി ബന്ധപ്പെടുത്തി മറ്റുചി
  2. സ്വര്‍ഗ്ഗത്തിലെ വിശുദ്ധര്‍
    താഴെപ്പറയുന്ന അവസരത്തില്‍ ഓരോരുത്തര്‍ക്കും തോന്നിയതെന്ത്?
    • ദൈവത്തിന്‍റെ കാലൊച്ച കേട്ടപ്പോള്‍ ആദത്തിനും ഹവ്വായ്ക്കും …………….. (പേടി)
    • ആദവും ഹവ്വയും തന്നില്‍ നിന്നകത്തു പോയപ്പോള്‍ ദൈവ ത്തിന് …………….. (വേദന)
    • ആദവും ഹവ്വയും തന്നില്‍ നിന്നകത്തു പോയപ്പോള്‍ ദൈവ ത്തിന് …………….. (വേദന)
    • അവരെ ശിക്ഷിച്ചുവെങ്കിലും ദൈവത്തിന് അവരോട് ………… (കരുണ)
      ഗാനം
      നമ്മുടെ ഏത് അവസ്ഥയിലും നമ്മെ സ്നേഹിക്കുന്ന ദൈവത്തിന്
      നമുക്ക് നന്ദി പ്രകാശിപ്പിക്കാം.
      അതിരുകളില്ലാത്ത സ്നേഹം. ദൈവസ്നേഹം
      അളവുകളില്ലാത്ത സ്നേഹം. ദൈവസ്നേഹം
      …………………………………………………………………………..
  3. ഉത്തരം കണ്ടെത്താം
    • ദൈവം എപ്പോഴാണ് ആദത്തെയും ഹവ്വയേയും കാണുവാന്‍ ഏദന്‍ തോട്ടത്തില്‍ വന്നത്?
    • . ആദവും ഹവ്വയും എന്തു ചെയ്തു?
    • അപ്പോള്‍ ദൈവത്തിന് എന്തുതോന്നി?
    • ദൈവം എങ്ങനെയാണ് അവരെ ശിക്ഷിച്ചത്?
    • അവരോട് കരുണതോന്നിയ ദൈവം എന്തുചെയ്തു?
    • സന്തോഷം ഇല്ലാതാക്കുന്നതെന്ത്?
  4. ല പ്രവര്‍ത്തനങ്ങള്‍കൂടി ചെയ്യിക്കാവുന്നതാണ്. ഒരു നോട്ട് ബുക്ക് ഇതിനായി ഉണ്ടായിരിക്കുന്നത് നല്ല താണ് (നിര്‍ബന്ധിച്ച് വാങ്ങിപ്പിക്കേണ്ടതില്ല).
  5. എന്‍റെ പ്രാര്‍ത്ഥന
    ദൈവത്തെ സ്തുതിക്കുവാന്‍ ഒരു കൊച്ചുപ്രാര്‍ത്ഥന കണ്ടെത്താമോ? (മാതാപിതാക്കളുടെ സഹായം കുട്ടി തേടട്ടെ). ദൈവത്തിന്‍റെ മനോഹര സൃഷ്ടികളില്‍ കുട്ടിക്കിഷ്ടപ്പെട്ടവ നോട്ട് ുക്കില്‍ വരയ്ക്കുകയോ ഒട്ടിക്കുകയോ ചെയ്യട്ടെ.
  6. സ്തുതിചൊല്ലാം
    ഇടതും വലതുമിരിക്കുന്ന കൂട്ടുകാര്‍ക്കു മാത്രമല്ല ക്ലാസ്സിലെ എല്ലാവര്‍ക്കും സ്തുതിചൊല്ലാവുന്ന ഒരു പ്രവര്‍ത്തനം. കുട്ടികള്‍ അഭിമുഖമായി രണ്ട് വൃത്തങ്ങളില്‍ നില്‍ക്കട്ടെ. പുറമേയുള്ള വൃത്തത്തില്‍ നില്‍ക്കുന്നവര്‍ ഉള്ളിലുള്ള വൃത്തത്തില്‍ നില്‍ ക്കുന്ന വര്‍ക്ക് ആദ്യം സ്തുതി ചൊല്ലട്ടെ. പുറമേയുള്ള വൃത്തത്തിലെ കുട്ടികള്‍ ഘടികാരദിശയില്‍ നടക്കുകയും അഭിമുഖമായിവരുന്ന കുട്ടിക്ക് സ്തുതി ചൊല്ലുകയും ചെയ്യട്ടെ. പിന്നീട് ഉള്ളിലുള്ള വൃത്തത്തിലെ കുട്ടികള്‍ നടക്കുകയും പുറമേയുള്ള വൃത്തത്തിലുള്ളവര്‍ക്ക് സ്തുതിചൊല്ലുകയും ചെയ്യട്ടെ.
  7. ഉത്തരം കണ്ടെത്താം
    • ആദിയില്‍ ദൈവം എന്താണ് സൃഷ്ടിച്ചത്?
    • നമുക്ക് പ്രകാശം നല്‍കുവാന്‍ ദൈവം എന്തൊക്കെ സൃഷ്ടിച്ചു?
    • ദൈവം സൃഷ്ടിച്ച ഏതാനും ജീവികളുടെ പേരു പറയുക?
    • നമ്മുടെ ആദിപിതാവ് ആര്?
    • നമ്മുടെ ആദിമാതാവ് ആര്?
    • ബൈബിളിലെ ഏത് പുസ്തകത്തിലാണ് മനുഷ്യനെ സൃഷ്ടിച്ച കഥ പറഞ്ഞിരിക്കുന്നത്?
    • ദൈവം നിങ്ങള്‍ക്ക് ആരെയൊക്കെ തന്നിരിക്കുന്നു?
    • നമ്മുടെയെല്ലാം സ്രഷ്ടാവ് ആര്?

Let's do Wonderful things together in the name of Chirst