Class 2:രക്ഷകനായ ദൈവം

Summary
Lesson 1 ദൈവം സൃഷ്ടിച്ച മനുഷ്യന്‍

ദൈവം സൃഷ്ടിച്ച മനുഷ്യന്‍ ദൈവം സ്യഷ്ടിച്ചവയില്‍ നിന്നെല്ലാം വ്യത്യസ്തമായി അവിടുന്ന് മനുഷ്യനെ സ്യഷ്ടിക്കുന്ന രംഗമാണ് ഈ പാഠത്തിന്‍റെ പ്രതിപാദ്യം. ദൈവത്തിന്‍റെ ഛായയും സാദ്യശ്യവും സ്വീകരിച്ചിരിക്കുന്ന നാം ചുറ്റുമുളളവരില്‍ ദൈവത്തെ കാണാനും അവരെ ബഹുമാനിക്കാനും ആദരിക്കുവാനും കടപ്പെട്ടിരിക്കുന്നു എന്ന മനോഭാവം കുട്ടികളില്‍ വളര്‍ത്താന്‍ ഈ പാഠത്തിലൂടെ അദ്ധ്യാപകര്‍ ശ്രദ്ധിക്കണം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍
    • ദൈവം എല്ലാം സൃഷ്ടിച്ചു.
    • സ്വര്‍ഗ്ഗത്തിലെത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം.
    • ദൈവം തന്‍റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു.
  2. മനോഭാവങ്ങള്‍
    • നമ്മെ സൃഷ്ടിച്ച ദൈവത്തെ നാം ആരാധിക്കണം.
    • ദൈവം സൃഷ്ടിച്ച നാമെല്ലാവരും പരസ്പരം സ്നേഹിക്കണം.
  3. ശീലങ്ങള്‍
    പ്രാര്‍ത്ഥനയിലൂടെ ദൈവത്തെ ആരാധിക്കുക. കൂട്ടുകാരുമായി വഴക്കുാക്കുന്ന ശീലം ഉപേക്ഷിക്കുക. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുക.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    ന്യൂസ്പേപ്പര്‍, നക്ഷത്രങ്ങള്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയുടെ ചിത്രങ്ങള്‍ – പൂക്കള്‍, സസ്യങ്ങള്‍, ഫലങ്ങള്‍ (ലഭ്യമെങ്കില്‍), വി. ഗ്രന്ഥം.
  5. പാഠാവതരണം
    ടീച്ചര്‍ കുട്ടികള്‍ക്ക് ഓരോ കഷണം ന്യൂസ്പേപ്പര്‍ നല്‍കിക്കൊണ്ട്എന്തെങ്കിലും ഒരു വസ്തു ഉണ്ടാക്കുവാന്‍ ആവശ്യപ്പെടുക. (വഞ്ചി,വിമാനം, കിളി…..) കുട്ടികള്‍ നിര്‍മ്മിച്ച വസ്തുക്കള പരാമര്‍ശിച്ചുകൊ്ചുറ്റുപാടുമുള്ള വസ്തുക്കളെ മനുഷ്യനിര്‍മ്മിതം, ദൈവ നിര്‍മ്മിതം എന്നിങ്ങനെ തിരിക്കാം. പിന്നീട് ലോകം മുഴുവന്‍ ദൈവം സൃഷ്ടിച്ചത് എന്ന അവബോധത്തിലേക്കും തുടര്‍ ന്നുള്ള പാഠഭാഗ ങ്ങളിലേക്കും കടക്കാം. ടീച്ചര്‍ കരുതിയിരിക്കുന്ന ബോധനോപാധികള്‍ യഥാവസരങ്ങളില്‍ ഉപയോഗിക്കുക. ചര്‍ച്ചകള്‍, ഉചിതമായ ചോദ്യങ്ങള്‍ എന്നിവയും ഉപയോഗപ്പെടുത്താം.
  1. നിറം കൊടുക്കാം
    കുട്ടിക്ക് ഇഷ്ടമുള്ള നിറം ഉപയോഗിക്കട്ടെ. ടീച്ചര്‍ നിര്‍ദ്ദേശിക്കുന്ന സമയത്തു മാത്രമേ കുട്ടികള്‍ ഈ പ്രവര്‍ത്തനം ചെയ്യുവാന്‍ പാടുള്ളൂ. (നേരത്തേ തന്നെ കുട്ടികള്‍ സ്വയം ചെയ്യരുത് എന്ന് കുട്ടി കള്‍ക്ക് നിര്‍ദ്ദേശം കൊടുക്കണം). നിറം കൊടുത്തു ഭംഗിയാക്കാം ക്ലാസ്സില്‍ വച്ചോ (സമയം അനുവദിക്കുന്ന പക്ഷം) വീട്ടില്‍ വച്ചോ ചിത്രം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെടാം. ഓരോ ഭാഗത്തിനും ഉചിതമായ നിറം നല്‍കുവാന്‍ നിര്‍ദ്ദേശിക്കുക. കുട്ടികള്‍ ചെയ്ത ജോലി ടീച്ചര്‍ പരിശോധിക്കണം. അഭിനന്ദനം,പ്രോത്സാഹനം നല്‍കുക.
  2. നമുക്ക് പാടാം, പ്രാര്‍ത്ഥിക്കാം
    പാട്ടുകളും, പ്രാര്‍ത്ഥനകളും കുട്ടികള്‍ ഹൃദിസ്ഥമാക്കട്ടെ. ക്ലാസ്സില്‍ ഗ്രൂപ്പായും തനിച്ചും പലവട്ടം ആവര്‍ത്തിക്കാന്‍ അവസരം നല്‍കുക. അടുത്ത ക്ലാസ്സില്‍ വരുമ്പോള്‍ കുട്ടികളെക്കൊ് പ്രാര്‍ത്ഥന കള്‍ ചൊല്ലിക്കുകയും പാട്ടുകള്‍ പാടിക്കുകയും വേണം.
  3. നമുക്ക് ചെയ്യാം
    “സ്തുതി ചൊല്ലുക” നാം സ്തുതി ചൊല്ലുമ്പോള്‍ ഈശോമിശിഹായ്ക്കാണ് സ്തുതി നല്‍കുന്നത് – അതോടൊപ്പം മറ്റുള്ളവരോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്നു – വെറും ഒരു ചടങ്ങല്ല – ശ്രദ്ധയോടെ, ഭക്തിയോടെ ചെയ്യണം – ഇക്കാര്യങ്ങള്‍ കുട്ടികളെ ബോധ്യപ്പെടുത്തണം. സ്തുതി ചൊല്ലുന്നയാള്‍ കൈകള്‍ കൂപ്പി “ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ” എന്നു പറയുമ്പോള്‍ സ്വീകരിക്കുന്നയാള്‍ കൈകള്‍ കൂപ്പി “ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ” എന്ന് മറുപടി പറയണം.
  4. എന്‍റെ തീരുമാനം
    കുട്ടികളില്‍ ശീലമായിത്തീരേ കാര്യങ്ങളാണ് ഈ വിഭാഗത്തില്‍ വരുന്നത്. “ഞാന്‍ എല്ലാവരോടും സ്നേഹത്തോടെ പെരുമാറും” എന്ന തീരുമാനമെടുക്കുമ്പോള്‍ കൂടുതല്‍ വ്യക്തതക്കായി കുട്ടി കളെ സഹായിക്കാം. എന്തുകൊണ്ട്സ്നേഹിക്കണം. ആരെയൊക്കെ? എപ്പോഴൊക്കെ? എങ്ങനെയൊക്കെ? കുറച്ചുപേരെക്കൊ് അവരുടെ തീരുമാനം ക്ലാസ്സില്‍ പങ്കുവയ്പിക്കാം. അടുത്ത ക്ലാസ്സില്‍ തീരുമാനങ്ങള്‍ എങ്ങനെ നടപ്പാക്കി എന്ന് കുട്ടികളെക്കൊണ്ട് പറയിക്കണം.
  5. ഉത്തരം കണ്ടെത്താം
    • ദൈവം തന്‍റെ ഛായയിലും സാദൃശ്യത്തിലുമാണ് നമ്മെ സൃഷ്ടിച്ചത്.
    • സ്നേഹമാണ് ദൈവത്തിന്‍റെ ഛായ.
  1. പാഠപുസ്തകത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ ഈ പാഠവുമായി ബന്ധപ്പെടുത്തി മറ്റുചില പ്രവര്‍ത്തനങ്ങള്‍കൂടി ചെയ്യിക്കാവുന്നതാണ്. ഒരു നോട്ട് ബുക്ക് ഇതിനായി ഉണ്ടായിരിക്കുന്നത് നല്ല താണ് (നിര്‍ബന്ധിച്ച് വാങ്ങിപ്പിക്കേണ്ടതില്ല).
  2. എന്‍റെ പ്രാര്‍ത്ഥന
    ദൈവത്തെ സ്തുതിക്കുവാന്‍ ഒരു കൊച്ചുപ്രാര്‍ത്ഥന കണ്ടെത്താമോ? (മാതാപിതാക്കളുടെ സഹായം കുട്ടി തേടട്ടെ). ദൈവത്തിന്‍റെ മനോഹര സൃഷ്ടികളില്‍ കുട്ടിക്കിഷ്ടപ്പെട്ടവ നോട്ട് ുക്കില്‍ വരയ്ക്കുകയോ ഒട്ടിക്കുകയോ ചെയ്യട്ടെ.
  3. സ്തുതിചൊല്ലാം
    ഇടതും വലതുമിരിക്കുന്ന കൂട്ടുകാര്‍ക്കു മാത്രമല്ല ക്ലാസ്സിലെ എല്ലാവര്‍ക്കും സ്തുതിചൊല്ലാവുന്ന ഒരു പ്രവര്‍ത്തനം. കുട്ടികള്‍ അഭിമുഖമായി രണ്ട് വൃത്തങ്ങളില്‍ നില്‍ക്കട്ടെ. പുറമേയുള്ള വൃത്തത്തില്‍ നില്‍ക്കുന്നവര്‍ ഉള്ളിലുള്ള വൃത്തത്തില്‍ നില്‍ ക്കുന്ന വര്‍ക്ക് ആദ്യം സ്തുതി ചൊല്ലട്ടെ. പുറമേയുള്ള വൃത്തത്തിലെ കുട്ടികള്‍ ഘടികാരദിശയില്‍ നടക്കുകയും അഭിമുഖമായിവരുന്ന കുട്ടിക്ക് സ്തുതി ചൊല്ലുകയും ചെയ്യട്ടെ. പിന്നീട് ഉള്ളിലുള്ള വൃത്തത്തിലെ കുട്ടികള്‍ നടക്കുകയും പുറമേയുള്ള വൃത്തത്തിലുള്ളവര്‍ക്ക് സ്തുതിചൊല്ലുകയും ചെയ്യട്ടെ.
  4. ഉത്തരം കണ്ടെത്താം
    • ആദിയില്‍ ദൈവം എന്താണ് സൃഷ്ടിച്ചത്?
    • നമുക്ക് പ്രകാശം നല്‍കുവാന്‍ ദൈവം എന്തൊക്കെ സൃഷ്ടിച്ചു?
    • ദൈവം സൃഷ്ടിച്ച ഏതാനും ജീവികളുടെ പേരു പറയുക?
    • നമ്മുടെ ആദിപിതാവ് ആര്?
    • നമ്മുടെ ആദിമാതാവ് ആര്?
    • ബൈബിളിലെ ഏത് പുസ്തകത്തിലാണ് മനുഷ്യനെ സൃഷ്ടിച്ച കഥ പറഞ്ഞിരിക്കുന്നത്?
    • ദൈവം നിങ്ങള്‍ക്ക് ആരെയൊക്കെ തന്നിരിക്കുന്നു?
    • നമ്മുടെയെല്ലാം സ്രഷ്ടാവ് ആര്?

Let's do Wonderful things together in the name of Chirst