Class 2:രക്ഷകനായ ദൈവം

Summary
Lesson 11 ജനങ്ങളെ പഠിപ്പിക്കുന്ന ഈശോ

ഈശോ തന്‍റെ ദൗത്യം ആരംഭിക്കുന്നതും ശിഷ്യരെ തിരഞ്ഞെടുക്കുന്നതുമാണ് ഈ പാഠത്തില്‍ വിവരിക്കുന്നത്. സുവിശേഷം പ്രസംഗിച്ചും അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചും ഈശോ എല്ലാവര്‍ക്കും എല്ലാമായി മാറുകയാണ്. നാമോരോരുത്തരും നമ്മുടെ കുടുംബത്തിലും സമൂഹത്തിലും പ്രവര്‍ത്തനരംഗങ്ങളിലും ക്രിസ്തുവിനെ അനുകരിക്കേണ്ടവരാണ് എന്ന സന്ദേശമാണ് നല്‍ക്കുന്നത്.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍
    സുവിശേഷസത്യങ്ങള്‍ ജനങ്ങളെ പഠിപ്പിച്ച ദിവ്യഗുരുവാണ് ഈശോ.ഈശോയുടെ പ്രബോധനങ്ങളുടെ ഒരു സംഗ്രഹം ‘അഷ്ടഭാഗ്യങ്ങള്‍’ ആണ്.ഈശോ പഠിപ്പിച്ച പ്രാര്‍ത്ഥനയാണ് ‘സ്വര്‍ഗസ്ഥനായ പിതാവേ’. ബൈബിളിലൂടെയാണ് ഈശോ നമ്മോടു സംസാരിക്കുന്നത്.
  2. മനോഭാവങ്ങള്‍
    ഈശോ പഠിപ്പിച്ച കാര്യങ്ങള്‍ നാം അനുസരിക്കണം.ഈശോയാണ് ലോകത്തിന്‍റെ ഗുരുനാഥന്‍ എന്ന് നാം അംഗീകരിക്കണം. ഏറ്റു പറയണം.വി. ഗ്രന്ഥത്തെ ഭക്തിയോടും ആദരവോടും കൂടി സമീപിക്കണം.
  3. ശീലങ്ങള്‍
    നമ്മെ ദ്രോഹിക്കുന്നവരെയും സ്നേഹിക്കുക. എല്ലാ പ്രയാസങ്ങളിലും ദൈവത്തെ ആശ്രയിക്കുക. ഈശോ പഠിപ്പിച്ച കര്‍ത്തൃപ്രാര്‍ത്ഥന ഭക്തിയോടെ ചൊല്ലുക. ദൈവവചനം കേള്‍ക്കാന്‍ താല്‍പര്യം കാണിക്കുക. വി. ഗ്രന്ഥത്തെ ആദരവോടുകൂടി കൈകാര്യം ചെയ്യുക.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    വി. ഗ്രന്ഥം, ചിത്രങ്ങള്‍ – ലില്ലിപ്പൂക്കള്‍ – പക്ഷികള്‍-ചാര്‍ട്ട്.
  5. പാഠാവതരണം
    കഥ പറയുന്നവരോട് കുട്ടികള്‍ക്ക് വലിയ ഇഷ്ടമാണ്. കഥ പറയുന്നവരുടെ കൂടെ എപ്പോഴും ഉായിരിക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നു- താല്‍പര്യത്തോടെ, ചുറ്റുമിരുന്ന് കഥകേള്‍ക്കും – ഇതുപോലെ ജനങ്ങള്‍ക്ക് ധാരാളം നല്ല കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്ന ഈശോയ്ക്കു ചുറ്റും എപ്പോഴും ധാരാളം പേര്‍. മാത്രമല്ല, അവരെ ഈശോ ആശ്വസിപ്പിക്കുന്നു. രോഗങ്ങള്‍ സുഖമാക്കുന്നു.
  1. നിറം കൊടുത്ത് ആവര്‍ത്തിച്ചെഴുതുക
    വിവിധ നിറങ്ങള്‍ ഉപയോഗിക്കട്ടെ.
  2. പൂര്‍ത്തിയാക്കുക
    വായിച്ചുകൊടുത്ത് കുട്ടികളെ സഹായിക്കാം.
  3. നമുക്കനുകരിക്കാം
    (മുന്‍പാഠത്തിലെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക).
  4. ഉത്തരം കണ്ടെത്താം
    • അഷ്ടഭാഗ്യങ്ങള്‍.
    • വി. ബൈബിള്‍.
    • ഈശോ.
  1. വണങ്ങാം, പാടിസ്തുതിക്കാം.
    ക്ലാസ്സിലെ മേശപ്പുറത്ത് വി. ഗ്രന്ഥം അലങ്കരിച്ച് വയ്ക്കുക. കുട്ടികള്‍ ഓരോരുത്തരായിവന്ന് പൂക്കള്‍ അര്‍പ്പിച്ച് വി.ഗ്രന്ഥം തൊട്ടുവന്ദിക്കുന്നു. (പൂക്കള്‍ കൊു വരാന്‍ തലേആഴ്ചയില്‍ നിര്‍ദ്ദേശി ച്ചിരിക്കണം. പിന്നീട് ടീച്ചറും കുട്ടികളും ചേര്‍ന്ന് ഗാനം ആലപിക്കുന്നു.
    “സുവിശേഷഗീതികള്‍ പാടാന്‍
    യേശുവിന്‍ സാക്ഷികളാകാന്‍
    ലോകത്തിലെങ്ങും പോകാന്‍
    നാഥന്‍ വിളിക്കുന്നു നമ്മെ
    ഇരുളകറ്റീടും വെളിച്ചം
    മുറിവുണക്കീടുന്ന തൈലം
    സുവിശേഷമാകുന്ന ദാനം
    ലോകത്തിനേകുവാന്‍ പോകാം.”
    (ഉചിതമായ വേറെ ഗാനങ്ങളും ആകാം).
  2. നിറയുന്ന വചനപ്പെട്ടി
    ഒരേവലിപ്പമുള്ള കടലാസുകഷ്ണങ്ങള്‍ കുട്ടികള്‍ക്ക് കൊടുത്തുവിടുക. അടുത്ത ക്ലാസില്‍ കുട്ടികള്‍ക്കിഷ്ടമുള്ള ഒരു തിരുവചനംആ കടലാസില്‍ ഭംഗിയായി നിറം കൊടുത്ത് എഴുതിക്കൊുവരുവാ ന്‍ പറയുക. മാതാപിതാക്കളുടെ സഹായം തേടാന്‍ നിര്‍ദ്ദേശിക്കാം. അടുത്ത ക്ലാസില്‍ ടീച്ചര്‍ ഒരു ചാര്‍ട്ട് പേപ്പറില്‍ ഒരു വലിയപെട്ടിയുടെ ചിത്രംവരച്ച് ചുമരില്‍ തൂക്കുക. കുട്ടികള്‍ കൊുവരു ന്ന വചനങ്ങള്‍ പെട്ടിയുടെ ചിത്രത്തിനുള്ളില്‍ ഒട്ടിച്ച് വചനപ്പെട്ടി നിറയ്ക്കാം. കുട്ടികള്‍ എഴുതികൊണ്ടുവരുന്ന തിരുവചനം അവര്‍ ഹൃദിസ്ഥമാക്കാന്‍ നിഷ്കര്‍ഷിക്കുമല്ലോ. (ചാര്‍ട്ടില്‍ പെട്ടി വരയ്ക്കു ന്നതിനു പകരം കുട്ടികള്‍ കൊുവരുന്ന വചനങ്ങള്‍ ഒരു പെട്ടിയില്‍ ഇടാന്‍ പറയാം.
  3. ഉത്തരം കണ്ടെത്താം
    • ആളുകള്‍ ഈശോയുടെ ചുറ്റും കൂടിയതെന്തിന്?
    • കരുണകാണിക്കുന്നവര്‍ക്ക് എന്തു ലഭിക്കുമെന്നാണ് ഈശോ പഠിപ്പിക്കുന്നത്?
    • ആര് ദൈവത്തെ കാണുമെന്നാണ് ഈശോ പറഞ്ഞത്?
    • ആരെയൊക്കെ സ്നേഹിക്കണമെന്നാണ് ഈശോ പറഞ്ഞത്?
    • ദ്രോഹിക്കുന്നവരോട് ക്ഷമിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കുവാ ന്‍ ഈശോ പറഞ്ഞതെന്ത്?
    • ഈശോ പഠിപ്പിച്ച പ്രാര്‍ത്ഥന ഏത്?
    • സുവിശേഷ സത്യങ്ങള്‍ ജനങ്ങളെ പഠിപ്പിച്ച ഈശോ ആരാണ്?
    • ബൈബിളില്‍ എന്താണ് രേഖപ്പെടുത്തിയിരിക്കുന്നത്?

Let's do Wonderful things together in the name of Chirst