Class 2:രക്ഷകനായ ദൈവം

Summary
Lesson 10 ഈശോയും ശിഷ്യന്മാരും

ഈശോ തന്‍റെ ദൗത്യം ആരംഭിക്കുന്നതും ശിഷ്യരെ തിരഞ്ഞെടുക്കുന്നതുമാണ് ഈ പാഠത്തില്‍ വിവരിക്കുന്നത്. സുവിശേഷം പ്രസംഗിച്ചും അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചും ഈശോ എല്ലാവര്‍ക്കും എല്ലാമായി മാറുകയാണ്. നാമോരോരുത്തരും നമ്മുടെ കുടുംബത്തിലും സമൂഹത്തിലും പ്രവര്‍ത്തനരംഗങ്ങളിലും ക്രിസ്തുവിനെ അനുകരിക്കേണ്ടവരാണ് എന്ന സന്ദേശമാണ് നല്‍ക്കുന്നത്.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍
    ദൈവം ഈശോവഴി നമുക്കു നല്‍കിയ രക്ഷയുടെ വാര്‍ത്തയാണ് സുവിശേഷം. ഈശോയ്ക്കുവേി ഈശോയുടെ ദൗത്യം തുടരുന്നവരാണ് ശിഷ്യന്മാര്‍.ഈശോ പ്രത്യേകം തിരഞ്ഞെടുത്തവരാണ് 12 ശിഷ്യന്മാര്‍.ക്രിസ്ത്യാനികളായ നാമും ഈശോയുടെ ശിഷ്യരാണ്.
  2. മനോഭാവങ്ങള്‍
    ഈശോ പഠിപ്പിച്ച കാര്യങ്ങള്‍ നാം അനുസരിക്കണം.ഈശോ കരുണകാണിച്ചതുപോലെ നാമും കരുണ കാണിക്കണം.ഈശോ നമുക്കു നല്‍കിയ സുവിശേഷം നാം മറ്റുള്ളവരെ അറിയിക്കണം.
  3. ശീലങ്ങള്‍
    ഈശോയെക്കുറിച്ച് കൂട്ടുകാരോട് പറയുക.മറ്റുള്ളവരുടെ ആവശ്യങ്ങളില്‍ സഹായിക്കുക.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    വി. ഗ്രന്ഥം, ജ്ഞാനികളുടെ ചിത്രം , കുന്തുരുക്കം, നക്ഷത്രങ്ങള്‍ മുതലായവ.
  5. പാഠാവതരണം
    യേശുവിന്‍റെ അത്ഭുതങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്ന പാഠഭാഗം -ഇവ രേഖപ്പെടുത്തിയിരിക്കുന്ന ബൈബിള്‍ ഭാഗങ്ങള്‍ (മത്താ. 10:1-8) വായിക്കുന്നു. യേശു ചെയ്ത അത്ഭുതങ്ങളെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെ ടുത്തുന്നു. ഉചിതമായ ചിത്രങ്ങള്‍ ഉപയോഗിക്കാം.
  1. പദസൂര്യന്‍ പൂര്‍ത്തിയാക്കുക
    ശ്ലീഹന്മാരുടെ പേരുകള്‍ ഹൃദിസ്ഥമാക്കുവാന്‍ സഹായിക്കുന്ന ഒരു പ്രവര്‍ത്തനം. ആവശ്യമെങ്കില്‍ കുട്ടികള്‍ പാഠഭാഗത്തു നിന്നും പേരുകള്‍ നോക്കി എഴുതട്ടെ.
  2. നമുക്കനുകരിക്കാം
    (മുന്‍പാഠത്തിലെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക).
  3. ഉത്തരം കണ്ടെത്താം
    • നല്ല വാര്‍ത്ത
    • തന്‍റെ ദൗത്യം തുടരുന്നതിനുവേിയാണ് ഈശോ ശ്ലീഹ ന്മാരെ തെരഞ്ഞെടുത്തത്.
    • മാര്‍തോമാശ്ലീഹ.
  1. പൂരിപ്പിക്കുക
      • ഈശോ രോഗികളെ സുഖപ്പെടുത്തി.
      • ഈശോ വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കി.
      • ഈശോ മരിച്ചവരെ ഉയിര്‍പ്പിച്ചു.
      • ഈശോ കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്ന ബൈബിള്‍ ഭാഗം

      • കുട്ടികളെ വായിച്ചു കേള്‍പ്പിക്കാം (മത്താ. 8:1-4).

      റോള്‍പ്ലേ – ഈശോ കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്ന സംഭവം.
  2. ഉത്തരം കണ്ടെത്താം
    • ഈശോ ജനങ്ങളോട് പ്രസംഗിച്ചതെന്ത്?
    • പിതാവായ ദൈവം സുവിശേഷം എങ്ങനെയാണ് നമുക്ക് നല്‍കിയത്?
    • ആരാണ് ഈശോയുടെ ശിഷ്യന്മാര്‍?
    • ശിഷ്യന്മാരില്‍ നിന്നും പ്രത്യേകം തെരഞ്ഞെടുത്തവര്‍ ആരാണ്?
    • ഈശോയുടെ ശിഷ്യന്മാര്‍ എങ്ങനെയുള്ളവരായിരുന്നു?
    • ഈശോ അവര്‍ക്ക് നല്‍കിയ കല്പന എന്ത്?
    • ഈശോയുടെ സുവിശേഷം മറ്റുള്ളവരെ അറിയിക്കാന്‍ നമുക്ക് കടമയുണ്ട് .എന്തുകൊണ്ട് ?
    • എങ്ങനെയാണ് മറ്റുള്ളവര്‍ക്ക് നാം ഈശോയെ കാണിച്ചുകൊടുക്കേണ്ടത്?

Let's do Wonderful things together in the name of Chirst