Class 2:രക്ഷകനായ ദൈവം

Summary
Lesson 8 കിഴക്കുദിച്ച നക്ഷത്രം

ഈശോയുടെ ജനനം ഹേറോദേസില്‍ അസ്വസ്ഥത ഉളവാക്കുന്നതും അതുമൂലം ഈശോയെ വധിക്കാന്‍ തീരൂമാനിക്കുന്നതും, ജീവരക്ഷാര്‍ത്ഥം ഈജിപ്തിലേക്കുളള പലായനവുമാണ് ഈ പാഠത്തില്‍ വിവരിക്കുന്നത്, ഈശോയാകുന്ന രക്ഷകനെ കണ്ടെത്തി ആരാധിക്കുവാനും, ആ രക്ഷകന്‍റെ അടുക്കലേക്ക് ഏവരെയും എത്തിക്കുന്ന വഴികാട്ടിയാകുവാനുളള വിളിയാണ് ഒരു ക്രൈസ്തവനുള്ളത് എന്ന സന്ദേശമാണ് ഈ പാഠം നമുക്ക് നല്‍ക്കുന്നത്.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍
    മൂന്നു ജ്ഞാനികള്‍ ഒരു അത്ഭുത നക്ഷത്രം കണ്ട് ഈശോയുടെ അടുത്തുവന്ന് അവനെ ആരാധിച്ചു. അവര്‍ ഈശോയ്ക്ക് കാഴ്ചകള്‍ സമര്‍പ്പിച്ചു.യൗസേപ്പും മറിയവും ഈശോയോടൊപ്പം നസ്രത്തില്‍ ചെന്നു താമസിച്ചു.
  2. മനോഭാവങ്ങള്‍
    ലോകരക്ഷകനായ ഈശോയെ നാം കുമ്പിട്ടാരാധിക്കണം.നമ്മുടെ നന്മ പ്രവൃത്തികളും ത്യാഗങ്ങളും ഈശോയ്ക്ക് കാഴ്ചയായി നല്‍കണം.
  3. ശീലങ്ങള്‍
    ദൈവാലയത്തില്‍ പോയി ഈശോയെ ആരാധിക്കുക.ദൈവാലയത്തില്‍ നേര്‍ച്ചയിടുക. നമുക്കുള്ളവ മറ്റുള്ളവരുമായി പങ്കുവയ്ക്കുക.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    വി. ഗ്രന്ഥം, ജ്ഞാനികളുടെ ചിത്രം (തچാമെ ഇമൃറെ) കുന്തുരുക്കം, നക്ഷത്രങ്ങള്‍ മുതലായവ.
  5. പാഠാവതരണം
    വീട്ടില്‍ ഒരു കുഞ്ഞു ജനിച്ചാല്‍ കുഞ്ഞിനെ കാണാനെത്തുന്നവര്‍ കുഞ്ഞിന് സമ്മാനങ്ങള്‍ കൊടുക്കാറുല്ലോ. കുട്ടികളിലെ ഇത്തരം അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ പാഠാവതരണം നടത്താം.
  1. പദസഞ്ചിയയില്‍ നിന്നും അക്ഷരങ്ങള്‍ എടുത്ത് പൂരിപ്പിക്ക്കുക
    വിട്ടുപോയ അക്ഷരം നിറം കൊടുത്ത് പൂരിപ്പിച്ച് എഴുതട്ടെ. നക്ഷത്രങ്ങളെ ക്രമീകരിച്ച് കിട്ടുന്ന “ബേത്ലെഹെം” എന്ന പദം താഴെയുള്ള നക്ഷത്രങ്ങളില്‍ എഴുതട്ടെ. നിറം കൊടുത്ത് എഴുതാം.
  2. നമുക്കനുകരിക്കാം
    (മുന്‍പാഠങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക).
  3. ഉത്തരം കണ്ടെത്താം
    • യഹൂദന്മാരുടെ രാജാവായി ജനിച്ചവനെയാണ് ജ്ഞാനികള്‍ അന്വേഷിച്ചത്.
    • സ്വര്‍ണ്ണം, മീറ, കുന്തുരുക്കം.
    • നസ്രത്ത് എന്ന പട്ടണത്തില്‍ താമസിച്ചതുകൊണ്ട്
  1. പല നിറത്തിലും വലിപ്പത്തിലുമുള്ള നക്ഷത്രങ്ങള്‍ വരക്കുകയോ ഒട്ടിക്കുകയോ ചെയ്യാം. പൂര്‍ത്തിയാക്കുക:
    • ജ്ഞാനികള്‍ ഉണ്ണീശോയെ കുമ്പിട്ടാരാധിച്ചു.
    • ഹേറോദോസ് ഈശോയെ വധിക്കുവാന്‍ തീരുമാനിച്ചു.
  2. റോള്‍പ്ലേ –
    ജ്ഞാനികളുടെ സന്ദര്‍ശനം.
  3. ഉണ്ണീശോയ്ക്ക് ഒരു നക്ഷത്രമെത്ത
    അടുത്ത ക്ലാസ്സില്‍ വരുന്നതിനുമുമ്പ് 25 സുകൃതജപം ചൊല്ലി ഈ നക്ഷത്രത്തെ നിറയ്ക്കുക. ഓരോ സുകൃതജപം ചൊല്ലുമ്പോഴും ഒരോ നക്ഷത്രചിഹ്നം കോളത്തില്‍ വരയ്ക്കുക.
  4. ഉത്തരം കണ്ടെത്താം
    • എവിടെ നിന്നാണ് ജ്ഞാനികള്‍ ഈശോയെ അന്വേഷിച്ച് വന്നത്?
    • അന്നത്തെ ജറുസലേമിലെ ഭരണാധികാരിയുടെ പേരെന്ത്?
    • ഈശോ എവിടെ ജനിക്കുമെന്നാണ് പുരോഹിതര്‍ പറഞ്ഞത്?
    • ഹേറോദേസ് കുപിതനായതെന്തുകൊണ്ട്?
    • അദ്ദേഹം കല്പിച്ചതെന്ത്?
    • ഈശോ ഹേറോദേസിന്‍റെ കൈകളില്‍ നിന്നും രക്ഷപ്പെട്ടതെങ്ങനെ?
    • സഭ ഡിസംബർ 28-ാം തീയതി ആചരിക്കുന്ന തിരുനാള്‍ ഏത്?
    • ഹേറോദേസ് മരിച്ചുകഴിഞ്ഞപ്പോള്‍ യൗസേപ്പ് എന്തു ചെയ്തു?

Let's do Wonderful things together in the name of Chirst