Class 2:രക്ഷകനായ ദൈവം

Summary
Lesson 7 അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി

രക്ഷകനായ ഈശോയുടെ ജനനത്തെയും അതിന്‍റെ സാഹചര്യങ്ങളെയും അവതരിപ്പിക്കുകയാണ് ഈ പാഠത്തിന്‍റെ ലക്ഷ്യം. രക്ഷകന്‍റെ ജനനം രാജകൊട്ടാരങ്ങളിലോ മണിമാളികയിലോ ആയിരുന്നില്ല. ദൈവപുത്രന് പിറക്കാന്‍ ലഭിച്ചത് വെറും കാലിത്തൊഴു ത്തായിരുന്നു. വിനയത്തിന്‍റെയും ലാളിത്യത്തിന്‍റെയും മാത്യക സ്വന്തമാക്കുവാന്‍ അവിടുന്ന് നമ്മെയും ക്ഷണിക്കുന്നു എന്ന സന്ദേശമാണ് ഈ പാഠം നമുക്ക് നല്‍ക്കുന്നത്.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍
    • രക്ഷകനായ ഈശോ ജനിച്ചത് ബേത്ലെഹെമിലെ കാലിത്തൊഴുത്തിലാണ്.
    • ഈശോയുടെ പിറവിത്തിരുനാളാണ് ഡിസംബർ 25-ാം തീയതി ക്രിസ്തുമസ്സായി ആഘോഷിക്കുന്നത്.
  2. മനോഭാവങ്ങള്‍
    • ലോകരക്ഷകനായ ഈശോയെ കാണണമെങ്കില്‍ ആട്ടിടയരെേപ്പാലെ വിനീതരാകണം.
    • കാലിത്തൊഴുത്തില്‍ ജനിച്ച ഈശോയെപ്പോലെ നാമും ലളിതജീവിതം നയിക്കണം.
  3. ശീലങ്ങള്‍
    പ്രാര്‍ത്ഥനകള്‍, പാട്ടുകള്‍, സുകൃതജപങ്ങള്‍ എന്നിവവഴി ഈശോയെ സ്തുതിക്കുക. അനാഥരായ ശിശുക്കളെ സഹായിക്കുക – അവർക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. ക്രിസ്തുമസ്സിനു മുന്‍പുള്ള 25 നോമ്പില്‍ കൊച്ചു കൊച്ചു ത്യാഗങ്ങള്‍ ചെയ്യുക. (മിഠായി ഉപേക്ഷിക്കുക തുടങ്ങിയവ).
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    വി. ഗ്രന്ഥം, ക്രിസ്തുമസ് കാര്‍ഡുകള്‍, ക്രിസ്തുമസ് ആഘോഷങ്ങളുടെ ചിത്രങ്ങള്‍, ചാര്‍ട്ട്, ക്രിസ്തുമസ് ഗാനങ്ങള്‍.
  5. പാഠാവതരണം
    കുട്ടികളുടെ ജന്മദിനാഘോഷം. ജനനത്തീയതി, ജനിച്ച സ്ഥലം എന്നീ കാര്യങ്ങള്‍ അവര്‍ പങ്കുവയ്ക്കട്ടെ. കുട്ടികളുടെ ജീവിതാനുഭവത്തില്‍ നിന്നും ഈശോയുടെ ജനനത്തെക്കുറിച്ചുള്ള വിശദീകരണത്തിലേക്ക് കടക്കാം. ഈശോയുടെ ജനനത്തിന്‍റെ വ്യതി രക്തത കുട്ടികള്‍ക്ക് ബോധ്യമാകണം. വിനയത്തിന്‍റെ മാതൃക.
  1. നിറം കൊടുത്ത് ആവർത്തിച്ചെഴുതാം .
    വിവിധ നിറങ്ങള്‍ കൊടുക്കുക.
  2. ഉണ്ണിയീശോയുടെ പൂമെത്ത
    സുകൃതജപം ചൊല്ലുവാന്‍ കുട്ടിയെ പ്രേരിപ്പിക്കുവാനുള്ള ഒരു പ്രവര്‍ത്തനം. പൂമെത്ത നിറഞ്ഞതിനുശേഷവും സുകൃതജപം ചൊല്ലുന്നത് കുട്ടികളുടെ ശീലമാകണം. അതിനാവശ്യമായ നിര്‍ദ്ദേ ശങ്ങളും പ്രോത്സാഹനവും നല്‍കുക.
  3. ഉത്തരം കണ്ടെത്താം
    • ബേത്ലെഹെം.
    • അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി! ഭൂമിയില്‍ ദൈകൃപ ലഭിച്ചവര്‍ക്ക് സമാധാനം.
    • ഡിസംബർ 25.
  1. കഥ പൂര്‍ത്തിയാക്കാമോ?
    കുട്ടികളെ ഗ്രൂപ്പുകളായി തിരിക്കുക.ഉണ്ണീശോയുടെ ജനനം കഥാരൂപത്തില്‍ അവതരിപ്പിക്കുക. ഒരു ഗ്രൂപ്പിലെ ഒരു കുട്ടി കഥ ആരംഭിക്കുന്നു. ആ ഗ്രൂപ്പിലെ അടുത്ത കുട്ടി ആ കഥ തുടര്‍ന്നുകൊണ്ട് രണ്ടോ മൂന്നോ വാചകം പറയുന്നു.ഇങ്ങനെ ഗ്രൂപ്പിലെ എല്ലാവരും ചേര്‍ന്ന് കഥ പൂര്‍ത്തിയാക്കുന്നു. തുടര്‍ന്ന് അടുത്ത ഗ്രൂപ്പിന് അവസരം നല്‍കുക.

    ക്രിസ്തുമസ് ഗീതങ്ങള്‍ കുപിടിച്ച് അടുത്ത ക്ലാസ്സില്‍ അവതരി പ്പിക്കുവാന്‍ പ്രേരിപ്പിക്കാം.

    ക്രിസ്തുമസ് ആശംസാ കാര്‍ഡുകള്‍ നിര്‍മ്മിക്കുവാന്‍ നിര്‍ദ്ദേശി ക്കാം. അവ ക്ലാസ്സില്‍ പ്രദര്‍ശിപ്പിക്കാം.
  2. ഉത്തരം കണ്ടെത്താം
    • ഈശോ ജനിച്ച വാര്‍ത്ത ആരാണ് ആദ്യം അറിഞ്ഞത്?
    • ദൈവദൂതന്‍ ആട്ടിടയരോട് പറഞ്ഞതെന്ത്?
    • പുല്‍ത്തൊട്ടിയില്‍ ആട്ടിടയര്‍ക്ക് ശിശു ആരായിരുന്നു.
    • ഈശോ ബേത്ലെഹെമില്‍ ജനിച്ചതെന്തുകൊണ്ട്‌
    • ബേത്ലെഹെമില്‍ മറിയത്തിനും യൗസേപ്പിനും താമസിക്കുവാ ന്‍ എവിടെയാണ് സ്ഥലം കിട്ടിയത്?
    • മറിയം ഉണ്ണീശോയെ എവിടെയാണ് കിടത്തിയത്?
    • നാം എന്തിനാണ് പുല്‍ക്കൂട് ഉണ്ടാക്കുന്നത്?

Let's do Wonderful things together in the name of Chirst