Class 2:രക്ഷകനായ ദൈവം

Summary
Lesson 9 ഇവന്‍ എന്‍റെ പ്രിയപുത്രന്‍

പിതാവായ ദൈവം തന്‍റെ പുത്രനെ ലോകത്തിനു വെളിപ്പെടുത്തുന്ന രംഗമാണ് പാഠാവതരണം. 30 വര്‍ഷത്തോളം നസ്രത്തിലെ കൊച്ചുവീട്ടില്‍ ആരാലും അറിയപ്പെടാതെ മാതാപിതാക്കളോടെപ്പം ജീവിച്ചു. ജ്ഞാനസ്നാനവേളയില്‍ പിതാവായ ദൈവം പുത്രനെ ലോകത്തിന് വെളിപ്പെടുത്തുകയാണ്. മാമ്മോദീസായിലൂടെ ദൈവത്തിന്‍റെ മക്കളായ നാമും ദൈവമക്കള്‍ക്കുയോഗ്യമായ ജീവിതം നയിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്ന സന്ദേശമാണ് നല്‍ക്കുന്നത്.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍
    ഈശോ യോഹന്നാനില്‍ നിന്നും യോര്‍ദ്ദാനില്‍ വച്ച് മാമ്മോദീസ സ്വീകരിച്ചു. മാമ്മോദീസാ സമയത്ത് ഈശോ തന്‍റെ പ്രിയപുത്രനാണെന്ന് ദൈവം വെളിപ്പെടുത്തി. നമ്മളും മാമ്മോദീസാവഴി ദൈവമക്കളായിത്തീര്‍ന്നു.
  2. മനോഭാവങ്ങള്‍
    മാമ്മോദീസാവഴി ദൈവമക്കളാകുവാന്‍ അനുഗ്രഹം നല്‍കിയ ദൈവത്തോട് നന്ദിയുള്ളവരാകണം. നാം ദൈവമക്കള്‍ക്കനുസരണമായ ജീവിതം നയിക്കണം.
  3. ശീലങ്ങള്‍
    മാമ്മോദീസാവഴി നമുക്കു ലഭിച്ച സ്ഥാനം പാപം വഴി നഷ്ടപ്പെടുത്താതിരിക്കുക. ദൈവമക്കള്‍ എന്ന സ്ഥാനം നല്‍കിയ ദൈവത്തെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുക.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    വി. ഗ്രന്ഥം, ജ്ഞാനികളുടെ ചിത്രം , കുന്തുരുക്കം, നക്ഷത്രങ്ങള്‍ മുതലായവ.
  5. പാഠാവതരണം
    മാമ്മോദീസ എന്ന ആഘോഷത്തെക്കുറിച്ച് കുട്ടികളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുവാന്‍ അവസരം നല്‍കിക്കൊ് പാഠാവതരണം നടത്താം. മാമ്മോദീസായിലൂടെ ദൈവമക്കള്‍ സ്ഥാനം ലഭിക്കുന്നു എന്ന ബോധ്യത്തിന് ഊന്നല്‍ നല്‍കണം.
  1. ചിത്രത്തിന് നിറം കൊടുക്കുക
    ടീച്ചറുടെ നിര്‍ദ്ദേശമനുസരിച്ച് ക്ലാസ്സില്‍ വച്ചോ വീട്ടില്‍ വച്ചോ ആകാം. ഉചിതമായ നിറങ്ങള്‍ കൊടുക്കാന്‍ നിര്‍ദ്ദേശിക്കാം.
  2. ദൈവവചനം പൂര്‍ത്തിയാക്കുക
    നിറം കൊടുത്ത് പൂര്‍ത്തിയാക്കി എഴുതട്ടെ. ദൈവവചനം മന:പാഠമാക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുമല്ലോ.
  3. നിങ്ങള്‍ക്കറിയാമോ?
    വീട്ടില്‍ വച്ച് ചെയ്തുകൊുവരേ പ്രവര്‍ത്തനം.
  4. ഉത്തരം കണ്ടെത്താം
    • പ്രവാചകനായിരുന്നു.
    • സ്നാപകയോഹന്നാനില്‍ നിന്ന്.
    • ഇവന്‍ എന്‍റെ പ്രിയപുത്രന്‍. ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.
  1. പദസൂര്യന്‍ പൂര്‍ത്തിയാക്കാമോ?
    സ്നാപകയോഹന്നാനെക്കുറിച്ച് ഒരു വിവരണം നല്‍കാമോ? കുട്ടി കള്‍ സ്നാപകയോഹന്നാനെക്കുറിച്ചുള്ള വിവരണം ക്ലാസ്സില്‍ നടത്തട്ടെ.
  2. ഉത്തരം കണ്ടെത്താം
    • സ്നാപകയോഹന്നാന്‍ പ്രസംഗിച്ചതെന്ത്?
    • അദ്ദേഹത്തിന്‍റെ വസ്ത്രത്തിന്‍റെ പ്രത്യേകത എന്ത്?
    • എന്തായിരുന്നു അദ്ദേഹത്തിന്‍റെ ഭക്ഷണം?
    • ഈശോ എവിടെ വച്ചാണ് മാമ്മോദീസാ സ്വീകരിച്ചത്?
    • പ്രാവിന്‍റെ രൂപത്തില്‍ ആരാണ് ഈശോയുടെ മേല്‍ ഇറങ്ങിവന്നത്?
    • ആരുടെ ശബ്ദമാണ് സ്വര്‍ഗത്തില്‍ നിന്ന് കേട്ടത്?
    • ജനുവരി 6-ാം തീയതി സഭ ആചരിക്കുന്ന തിരുനാള്‍ ഏത്?
    • ഈ തിരുനാള്‍ എന്താണ് നമ്മെ അനുസ്മരിപ്പിക്കുന്നത്?
    • നാം എങ്ങനെയാണ് ദൈവമക്കളായിത്തീര്‍ന്നത്?

Let's do Wonderful things together in the name of Chirst