Class 2:രക്ഷകനായ ദൈവം

Summary
Lesson 12 കാരുണ്യം കാണിക്കുന്ന ഈശോ

ഈശോയുടെ കാരുണ്യത്തിന്‍റെ ഭാവത്തെ വിവിധ സംഭവങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ പാഠത്തിന്‍റെ ഉദ്ദേശ്യം. വേദനയോടെ തന്നെ സമീപിച്ചവരെയൊന്നും കൈവെടിയാതെ അവരുടെ വേദനയില്‍ പങ്കുചേരുന്ന ഈശേയാണ് നമുക്കു മാതൃക. കുട്ടികളിലെ കരുണയുടെ ഭാവത്തെ വളര്‍ത്തുവാന്‍ സഹായിക്കുന്ന പരിശീലനംകൂടി കൊടുക്കാന്‍ ഈ പാഠത്തിലൂടെ അദ്ധ്യാപകര്‍ ശ്രദ്ധിക്കണം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍
    ഈശോ കാരുണ്യവാനാണ്.
    ഈശോ ധാരാളം രോഗികളെ സുഖപ്പെടുത്തി.
    നമ്മളും മറ്റുള്ളവരോട് കരുണ കാണിക്കണമെന്ന് ഈശോ ആഗ്രഹിക്കുന്നു.
  2. മനോഭാവങ്ങള്‍
    • ഈശോ കരുണ കാണിച്ചതുപോലെ വേദനിക്കുന്നവരോട് നാമും കരുണ കാണിക്കണം.
    • നമ്മോട് കരുണ കാണിക്കുന്ന ഈശോയോട് നാം നന്ദിയും സ്നേഹവും ഉള്ളവരാകണം.
    • ഈശോയുടെ വചനങ്ങള്‍ കേള്‍ക്കുവാനും അതനുസരിക്കുവാനും നാം ഉത്സാഹം കാണിക്കണം.
  3. ശീലങ്ങള്‍
    • വീട്ടില്‍ വരുന്ന ഭിക്ഷക്കാരെ ആട്ടിയോടിക്കാതെ അവര്‍ക്ക് കഴിയു ന്ന സഹായം നല്‍കുക.
    • വീട്ടില്‍ വരുന്ന ഭിക്ഷക്കാരെ ആട്ടിയോടിക്കാതെ അവര്‍ക്ക് കഴിയു ന്ന സഹായം നല്‍കുക.
    • വീട്ടില്‍ രോഗികളായി കഴിയുന്നവരേയും പ്രായം ചെന്നവരേയും സഹായിക്കുക.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    മദര്‍തെരേസ രോഗികളെ ശുശ്രൂഷിക്കുന്ന ചിത്രങ്ങള്‍, യുദ്ധത്തില്‍ മുറിവേറ്റവര്‍, രോഗികള്‍, വൃദ്ധജനങ്ങള്‍, അംഗവിഹീനര്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ (ഇവ പത്രങ്ങളില്‍ നിന്നും ശേഖരിക്കാം) ഈശോ രോഗികളെ സുഖമാക്കുന്ന ചിത്രങ്ങള്‍, ചാര്‍ട്ട് (ലൂക്കാ. 6:36).
  5. പാഠാവതരണം
    കല്‍ക്കട്ടയിലെ തെരുവുകളില്‍ ചുറ്റിനടന്ന് രോഗികളെയും അനാഥരേയും വൃദ്ധരേയും ശുശ്രൂഷിച്ച മദര്‍ തെരേസയുടെ കഥയോ സംഭവമോ അവതരിപ്പിച്ചുകൊ് പാഠഭാഗത്തേയ്ക്ക് പ്രവേശിപ്പിക്കാം.
    ഈശോ ഏറ്റവും വലിയ കാരുണ്യമൂര്‍ത്തി – ഈ ബോധ്യം കുട്ടികളില്‍ പതിയും വിധം ഈശോ രോഗികളെ സുഖമാക്കിയ സംഭവങ്ങള്‍ വിശദീകരിക്കാം – ഉചിതമായ ചിത്രങ്ങള്‍ ഉപയോഗപ്പെടുത്താം.
    അന്ധന്മാരെ സുഖപ്പെടുത്തുന്ന സംഭവം റോള്‍പ്ലേ ചെയ്യിക്കാം.വേദനിക്കുന്നവരോട് എങ്ങനെയൊക്കെ കരുണകാണിക്കാം? ഒരു ചര്‍ച്ചയാകാം. കുട്ടികള്‍ ശ്രദ്ധിക്കേ ചില കാര്യങ്ങള്‍ – വൃദ്ധജനങ്ങ ളോടും, അംഗവൈകല്യമുള്ളവരോടുമുള്ള പെരുമാറ്റം തുടങ്ങിയവ -പ്രത്യേകം പരാമര്‍ശിക്കാം.
    കരുണയും അലിവും പ്രകടിപ്പിക്കുവാനുള്ള പ്രായോഗികമാര്‍ഗങ്ങള്‍ കുട്ടികളെകൊുതന്നെ പങ്കുവയ്പിക്കാം.
    ‘കരുണ കാണിക്കണം’ എന്നത് ഈശോയുടെ കല്പനയാണെന്ന ബോധ്യം നല്‍കണം.
  1. സംഭവങ്ങള്‍ വിവരിക്കാമോ?
    കൊടുത്തിരിക്കുന്ന വാക്യങ്ങളുമായി ബന്ധമുള്ള സംഭവങ്ങള്‍ കുട്ടികള്‍ വിവരിക്കട്ടെ. അവരുടെ സ്വന്തം ഭാഷയും ഭാവനയും ഉപയോഗിക്കട്ടെ.
  2. ചിത്രവായന
    ചിത്രങ്ങള്‍ ശ്രദ്ധയോടെ നോക്കി കാര്യം ഗ്രഹിക്കുവാന്‍ അവസരം നല്‍കുക. കുട്ടികളുടെ സംശയങ്ങള്‍ തീര്‍ത്തു കൊടുക്കുവാന്‍ ശ്രദ്ധിക്കണം. പിന്നീട് സംഭവങ്ങള്‍ ഏതൊക്കെ എന്ന് പറയുവാ ന്‍ അവസരം നല്‍കണം.
    പ്രവര്‍ത്തനം വ്യക്തിഗതമോ ഗ്രൂപ്പടിസ്ഥാനത്തിലോ ആകാം.
  3. നമുക്കനുകരിക്കാം
    (മുന്‍പാഠത്തിലെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക).
  4. ഉത്തരം കണ്ടെത്താം
    • പാവപ്പെട്ടവരോടും രോഗികളോടും ഈശോയ്ക്ക് അലിവുതോ ന്നി.
    • കുഷ്ഠരോഗി ഈശോയോട് തന്നെ സുഖപ്പെടുത്തണമേ എന്ന് ആവശ്യപ്പെട്ടു.
    • ഈശോ അവരുടെ കണ്ണുകളില്‍ സ്പര്‍ശിച്ചുകൊ് അവരെ സുഖപ്പെടുത്തി.
  1. ഈശോ കാരുണ്യം പ്രകടിപ്പിച്ച സംഭവങ്ങള്‍ ഇനിയും ബൈബിളില്‍ ധാരാളം ഉണ്ട് . വി. ഗ്രന്ഥം വായിച്ചു കേള്‍പ്പിച്ചും, സംഭവങ്ങള്‍ വിവരിച്ചും അവ ക്ലാസ്സില്‍ അവതരിപ്പിക്കാവുന്നതാണ്.
  2. ദൃക്സാക്ഷി വിവരണം
    തളര്‍വാതരോഗിയെ കിടക്കയോടെ ഈശോയുടെ മുന്നിലിറക്കു ന്നതും ഈശോ അയാളെ സുഖപ്പെടുത്തി അയയ്ക്കുന്നതുമായ സംഭവങ്ങള്‍ വിവരിക്കട്ടെ. സംഭവങ്ങള്‍ നേരില്‍ കതായിവേണം അവതരിപ്പിക്കുവാന്‍. വീട്ടിലെ വിശേഷങ്ങള്‍. പിക്നിക്കിനു പോയേ പ്പാള്‍ ക കാഴ്ചകള്‍ എന്നിവയൊക്കെ വിവരിക്കുവാന്‍ കുട്ടി കള്‍ക്കറിയാം. ഈ ദൃക്സാക്ഷി വിവരണം നല്‍കാന്‍ ടീച്ചര്‍ കുട്ടി കള്‍ക്ക് നിര്‍ദ്ദേശങ്ങളും പരിശീലനവും മുന്‍കൂട്ടി നല്‍കിയിരിക്ക ണം. മാതാപിതാക്കളുടെ സഹായവും തേടട്ടെ.
  3. ഉത്തരം കണ്ടെത്താം
    • ആളുകള്‍ ഈശോയുടെ ചുറ്റും കൂടിയതെന്തിന്?
    • കുഷ്ഠരോഗി എങ്ങനെയാണ് സുഖം പ്രാപിച്ചത്?
    • തളര്‍വാതരോഗിയെ പുരമുകളില്‍കയറി ഓടിളക്കി ഈശോയുടെ അടുത്തെത്തിച്ചത് എന്തുകൊണ്ട് ?
    • ഈശോ അയാളോടു പറഞ്ഞതെന്ത്?
    • ര് അന്ധന്മാര്‍ ഈശോയെ വിളിച്ചു കരഞ്ഞതെന്ത്?
    • ഈശോ ഈ ലോകത്തിലേക്ക് വന്നതെന്തിന്?
    • ഈശോയെ നമുക്ക് എങ്ങനെ അനുകരിക്കാം?
    • ഈശോ എന്താണ് ആഗ്രഹിക്കുന്നത്?

Let's do Wonderful things together in the name of Chirst