Class 2:രക്ഷകനായ ദൈവം

Summary
Lesson 15 ഉയിര്‍ത്തെഴുന്നേറ്റ ഈശോ

മരണത്തെ പരാജയപ്പെടുത്തി തന്‍റെ ഉയിര്‍പ്പിലൂടെ അവിടുന്ന് ദൈവപുത്രനാണെന്ന് തെളിയിക്കുകയാണ്. മരണത്തെയും മരണാനന്തരജീവിതത്തെയും കുറിച്ചുളള ഓര്‍മ പ്പെടുത്തലാണ് ഈശോയുടെ ഉത്ഥാനം. സ്വര്‍ഗ്ഗോډുഖരായി ജീവിക്കുന്ന നാം മരണത്തിലൂടെ ദൈവവുമായി ഐക്യത്തിലാവുകയാണെന്നുളള സന്ദേശമാണ് പാഠാവതരണത്തിലൂടെ അദ്ധ്യാപകര്‍ കുട്ടികള്‍ക്കു നല്‍കേണ്ടത്.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍
    ഈശോ മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റു.ഈശോയുടെ ഉയിര്‍പ്പു തിരുനാളാണ് ഈസ്റ്റര്‍. ഉയിര്‍പ്പിന്‍റെ 40-ാം നാള്‍ ഈശോ സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്തു. ഉയിര്‍ത്തെഴുന്നേറ്റ ദൈവപുത്രനായ ഈശോ നമ്മുടെ കര്‍ത്താവും ദൈവവുമാണ്. ഈശോവഴി നാമും സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരേണ്ടവരാണ്.
  2. മനോഭാവങ്ങള്‍
    ഉയിര്‍ത്തെഴുന്നേറ്റ ഈശോ കര്‍ത്താവും ദൈവവുമാണെന്ന് വിശ്വസിച്ച് നാം ഏറ്റുപറയണം. നമുക്കുവേണ്ടിമരിക്കുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത ഈശോയെ നാം സ്തുതിക്കുകയും ആരാധിക്കുകയും വേണം. ഈശോയ്ക്ക് ഇഷ്ടപ്പെട്ട ജീവിതം നയിച്ച് ഈശോ വഴി നാം സ്വര്‍ഗത്തില്‍ പിതാവായ ദൈവത്തിന്‍റെ അടുത്തേക്ക് എത്തിച്ചേരണം.
  3. ശീലങ്ങള്‍
    നന്മ പ്രവൃത്തികള്‍ ചെയ്ത് ജീവിക്കുക. പ്രാര്‍ത്ഥനകള്‍, സുകൃതജപങ്ങള്‍, വി.കുര്‍ബാന എന്നിവ വഴി കര്‍ത്താവും ദൈവവുമായ ഈശോയ്ക്ക് സ്തുതിയും ആരാധനയും നല്‍കുക.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    വി. ഗ്രന്ഥം, ഉയിര്‍പ്പിന്‍റെ ചിത്രം, ‘സ്വര്‍ലോകരാജ്ഞി’ എന്നപ്രാര്‍ത്ഥന എഴുതിയ ചാര്‍ട്ട്.
  5. പാഠാവതരണം
    ഉയിര്‍പ്പു ഞായറാഴ്ചയിലെ ചടങ്ങുകളെക്കുറിച്ചുള്ള കുട്ടികളുടെ അനുഭവങ്ങള്‍ പറയിപ്പിക്കാം – അതിലൂടെ ഈശോയുടെ ഉയിര്‍പ്പ് സംഭവം അവതരിപ്പിക്കാം. രസകരവും ആകര്‍ഷകവുമായ രീതിയില്‍ ഉയിര്‍പ്പ് സംഭവം വിവരിക്കാം. (യോഹ. 20-ാം അധ്യായം വായിച്ചുകേള്‍പ്പിക്കുകയുമാവാം.) ഈശോ ദൈവപുത്രനാണെന്നുള്ളതിന്‍റെ തെളിവാണ് അവിടുത്തെ ഉയിര്‍പ്പ് എന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം.
  1. പാടാം, പ്രാര്‍ത്ഥിക്കാം
    (മുന്‍പാഠത്തിലെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക).
    സംഭവിച്ച ക്രമത്തില്‍ സംഭവങ്ങള്‍ വായിച്ചുകൊടുത്ത് സഹായിക്കാം.നിറംകൊടുത്ത് ആവര്‍ത്തിച്ചെഴുതുക പല നിറങ്ങള്‍ ഉപയോഗിക്കാം.
  2. നമുക്കനുകരിക്കാം
    (മുന്‍പാഠത്തിലെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക).
  3. ഉത്തരം കണ്ടെത്താം
    • ഉയിര്‍പ്പു തിരുനാള്‍ (ഈസ്റ്റര്‍).
    • മഗ്ദലേന മറിയത്തിന്.
    • സമാധാനം നിങ്ങളോടുകൂടെ.
    • നാല്പതാം നാള്‍.
  1. റോള്‍പ്ലേ –
    ഭക്തസ്ത്രീകള്‍ കല്ലറയില്‍ ചെല്ലുന്നതും ദൈവദൂതന്മാര്‍ ഈശോ ഉയിര്‍ത്ത വാര്‍ത്ത അറിയിക്കുന്നതും പിന്നീട് ഈശോ മഗ്ദലേമറിയത്തിന് പ്രത്യക്ഷപ്പെടുന്നതുമായ രംഗങ്ങള്‍ കുട്ടികളെക്കൊണ്ട് അഭി നയിപ്പിക്കാം. ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ടീച്ചര്‍ക്കു നല്‍കുമല്ലോ.
  2. യോജിപ്പിക്കാമോ?
    ഈശോ – യഹൂദപ്രമാണി.
    നിക്കോദേമോസ് – അരമത്തിയാക്കാരന്‍.
    മഗ്ദലേന മറിയം – സമാധാനം നിങ്ങളോടുകൂടെ.
    ജോസഫ് – ഈശോ ആദ്യമായി പ്രത്യക്ഷപെട്ടു.
  3. ഉയിര്‍പ്പു ഞായറാഴ്ച മുതല്‍ ചൊല്ലേ ജപം കുട്ടികളെ പരിചയപ്പെടുത്താം
    സ്വര്‍ല്ലോകരാജ്ഞി ആനന്ദിച്ചാലും!
    ഹല്ലേലൂയ്യ.
    എന്തെന്നാല്‍ ഭാഗ്യവതിയായ അങ്ങയുടെ ഉദരത്തില്‍ അവതരിച്ച
    യാള്‍! ഹല്ലേലൂയ്യ.
    അരുളിചെയ്തപോലെ ഉയിര്‍ത്തെഴുന്നേറ്റു!
    ഹല്ലേലൂയ്യ.
    ഞങ്ങള്‍ക്കുവേി സര്‍വേശ്വരനോടു പ്രാര്‍ത്ഥിക്കണമേ!
    ഹല്ലേലൂയ്യ.
    കന്യാകാമറിയമേ ആമോദിച്ചാനന്ദിച്ചാലും!
    ഹല്ലേലൂയ്യ.
    എന്തെന്നാല്‍ കര്‍ത്താവ് സത്യമായി ഉയിര്‍ത്തെഴുന്നേറ്റു!
    ഹല്ലേലൂയ്യ.
  4. പ്രാര്‍ത്ഥിക്കാം
    സര്‍വ്വേശ്വരാ, അങ്ങയുടെ പുത്രനും ഞങ്ങളുടെ കത്താവുമായ ഈശോമിശിഹായുടെ ഉത്ഥാനത്താല്‍ ലോകത്തെ ആനന്ദിപ്പിക്കുവാന്‍ അങ്ങ് തിരുമനസ്സായല്ലോ. അവിടുത്തെ മാതാവായ കന്യ കാമറിയം മുഖേന ഞങ്ങള്‍ നിത്യാനന്ദം പ്രാപിക്കുവാന്‍ അനുഗ്രഹം നല്‍കണമേ എന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു.
    ആമ്മേന്‍.

Let's do Wonderful things together in the name of Chirst