Class 2:രക്ഷകനായ ദൈവം

Summary
Lesson 14 നമുക്കുവേണ്ടി മരിച്ച ഈശോ

ഈശോയുടെ പീഢാസഹനങ്ങളെയും കുരിശുമരണത്തെയും വിവരിക്കുകയാണ് ഈ പാഠത്തിന്‍റെ ഉദ്ദേശ്യം. ഈശോയുടെ കുരിശുമരണമാണ് നമുക്ക് രക്ഷ നേടിതന്നത്. തെറ്റുചെയ്ത് ഈശോയെ വേദനിപ്പിക്കാതിരിക്കുവാനും ഈശോ ക്ഷമിച്ചതുപോലെ നാമും മറ്റുളളവരോട് ക്ഷമിക്കണമെന്നുമുളള സന്ദേശമാണ് ഈ പാഠം നമുക്ക് നല്‍കുന്നത്.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍
    പീലാത്തോസ് ഈശോയെ കുരിശില്‍ തറച്ചുകൊല്ലുവാന്‍ വിധിച്ചു.
    ഗാഗുല്‍ത്താമലയില്‍ ഈശോയെ അവര്‍ കുരിശില്‍ തറച്ചു.
    കുരിശില്‍ കിടന്നുകൊ് പീഡിപ്പിച്ചവര്‍ക്കുവേി ഈശോ പ്രാര്‍ത്ഥിച്ചു.
    നമ്മുടെ രക്ഷയ്ക്കുവേിയാണ് ഈശോ കുരിശില്‍ മരിച്ചത്.
  2. മനോഭാവങ്ങള്‍
    നമുക്കുവേി കുരിശില്‍ മരിച്ച ഈശോയെ സ്നേഹിക്കണം.നമ്മെ വേദനിപ്പിക്കുന്നവരോട് നാം ക്ഷമിക്കണം. മറ്റുള്ളവരുടെ മേല്‍ ഇല്ലാത്ത കുറ്റങ്ങള്‍ ആരോപിക്കാതിരിക്കണം.
  3. ശീലങ്ങള്‍
    തെറ്റുകള്‍ ചെയ്ത് ഈശോയെ വേദനിപ്പിക്കരുത്.
    ആരെയും മനഃപൂര്‍വ്വം ദ്രോഹിക്കരുത്.
    നമ്മെ വേദനിപ്പിക്കുന്നവര്‍ക്കുവേി പ്രാര്‍ത്ഥിക്കുക.
    മറ്റുള്ളവര്‍ക്കുവേി നമ്മുടെ ഇഷ്ടങ്ങള്‍ മാറ്റിവയ്ക്കുക.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    “കുരിശിന്‍റെ വഴിയുടെ” ചിത്രങ്ങള്‍ മുള്‍മുടിയണിഞ്ഞ ക്രിസ്തുവിന്‍റെ ചിത്രം. കുരിശില്‍ കിടക്കുന്ന ഈശോയുടെ ചിത്രം, വധിക്കപ്പെട്ട ചില രാഷ്ട്രനേതാക്കളുടെ ചിത്രം-ഗാന്ധിജി, ലിങ്കണ്‍, ചാര്‍ട്ട് (യൂദന്മാരുടെ നസ്രായന്‍ ഈശോ”. പിതാവേ, ഇവരോടു ക്ഷമിക്കണമേ) വി.ഗ്രന്ഥം, കുരിശുരൂപം.
  5. പാഠാവതരണം
    രാജ്യത്തിനുവേി ജീവനര്‍പ്പിച്ച നേതാക്കന്മാരെ പരിചയപ്പെടുത്താം.അവരൊക്കെ ഒരു രാജ്യത്തിനുവേി മാത്രം ജീവന്‍ നല്‍കി. എന്നാല്‍ലോകത്തിലുള്ള എല്ലാ മനുഷ്യരെയും രക്ഷിക്കുവാന്‍വേി ജീവനര്‍പ്പി ച്ച്, ഈശോയെ അവതരിപ്പിക്കാം. ഈശോയുടെ വേദനകളുടെ തീവ്ര ത – ചമ്മട്ടിയടി, മുള്‍മുടി, ഭാരമുള്ള കുരിശു ചുമത്തല്‍, കൈകാലുകളില്‍ ഇരുമ്പാണികള്‍.അപമാനം – മുഖത്ത് തുപ്പല്‍, മുള്‍മുടിധാരണം, കള്ളന്മാരുടെ ഒപ്പ മുള്ള ക്രൂശാരോഹണം. കുരിശിന്‍ മുകളിലെ ഫലകം – പടയാളികളുടേയും മറ്റ് ആളുകളുടേയും പരിഹാസം. ഇതെല്ലാം നമുക്കുവേിയാണെന്ന ബോധ്യം കുട്ടികളില്‍ ജനിക്കട്ടെ.
  1. “മിശിഹാ നമുക്കുവേി” എന്ന ജപം ഹൃദിസ്ഥമാക്കുവാന്‍ നിര്‍ദ്ദേശിക്കാം. ഗാനം
    (മുന്‍പാഠത്തിലെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക)
  2. പ്രാര്‍ത്ഥന പൂര്‍ത്തിയാക്കൂ
    നിറം കൊടുത്ത് കുട്ടികള്‍ എഴുതട്ടെ.
  3. നമുക്കനുകരിക്കാം
    (മുന്‍പാഠത്തിലെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക).
  4. ഉത്തരം കണ്ടെത്താം
    • നമ്മുടെ രക്ഷയ്ക്കുവേിയാണ് ഈശോ കുരിശില്‍ മരിച്ചത്.
    • ഗാഗുല്‍ത്താ.
    • “പിതാവേ, ഇവരോടു ക്ഷമിക്ക ണമേ”.
  1. ഇവര്‍ ചെയ്തതെന്ത്?
    • യൂദാസ് സ്കറിയോത്ത
    • പീലാത്തോസ്
    • യഹൂദപ്രമാണിമാര്‍
  2. ഇവ ഈശോയെ വേദനനിപ്പിച്ചതൈങ്ങനെ?
    • ചമ്മട്ടി.
    • മുള്‍ക്കിരീടം.
    • മരക്കുരിശ്
    • ഇരുമ്പാണികള്‍
    • നിങ്ങള്‍ എന്തുചെയ്യും? പറയാമോ?”തലയില്‍ മുള്‍മുടി ചൂടി, മുഖമാകെ രക്തവും വിയര്‍പ്പും ഒഴുകി, ഭാരമുള്ള കുരിശും താങ്ങി ഈശോ വരുന്നത് നിങ്ങള്‍ കാണുന്നു.ഈശോ നിങ്ങളെ നോക്കുന്നു.” ഈ സന്ദര്‍ഭം കുട്ടികള്‍ക്ക് വിശദീകരിച്ചു നല്‍കുക. എങ്ങനെ കുട്ടികള്‍ പ്രതികരിക്കുമെന്ന് ഭാവനയില്‍ കാണുവാന്‍ അവസരം നല്‍കുക. പിന്നീട് ഓരോരുത്തരുടെ പ്രതികരണം പങ്കുവയ്പിക്കാം.
  3. വരയയ്ക്കാം, നിറം കൊടുക്കക്കാം, നിര്‍മ്മിക്കാം.
    രക്ഷയുടെ അടയാളമായ കുരിശിന്‍റെ ചിത്രം കുട്ടികള്‍ വരയ്ക്കട്ടെ. പലതരം വസ്തുക്കള്‍ കൊ് കുരിശുകള്‍ ഉാക്കുവാന്‍ അവസരം നല്‍കാം. (വീട്ടില്‍ വച്ച് ചെയ്യേ പ്രവര്‍ത്തനം) കുട്ടികള്‍ ഉാക്കുന്ന വസ്തുക്കള്‍ ക്ലാസ്സില്‍ പ്രദര്‍ശിപ്പിക്കാം.
  4. ഉത്തരം കണ്ടെത്താം
    • ജനപ്രമാണികള്‍ക്ക് ഈശോയോട് ദേഷ്യം തോന്നിയതെന്തുെ ക ാ ് ?
    • ഈശോയെ ശത്രുക്കള്‍ക്ക് കാണിച്ചുകൊടുത്തതാര്?
    • ഈശോയെ കുരിശില്‍ തറയ്ക്കുവാന്‍ വിധിച്ചതാര്?
    • പടയാളികള്‍ എങ്ങനെയാണ് ഈശോയെ പീഡിപ്പിച്ചത്?
    • ഈശോയുടെ കുരിശിന്‍റെ ഇടത്തും വലതും ആരെയാണ്
    • കുരിശില്‍ തറച്ചത്?
    • ഈശോയുടെ കുരിശിന്‍റെ മുകളില്‍ എഴുതിവെച്ചതെന്ത്?
    • ദുഃഖവെള്ളിയാഴ്ച നാം എന്താണ് ആചരിക്കുന്നത്?
    • നമുക്കുവേി മരിച്ച ഈശോയോട് നാം എങ്ങനെ പെരുമാറണം?

Let's do Wonderful things together in the name of Chirst