Class 2:രക്ഷകനായ ദൈവം

Summary
Lesson 5 രക്ഷകനെ വാഗ്ദാനം ചെയ്യുന്ന ദൈവം

രക്ഷകനെ വാഗ്ദാനം ചെയ്യുന്ന ദൈവം പാപം ചെയ്ത മനുഷ്യനെ ദൈവം ഏദന്‍തോട്ടത്തില്‍ നിന്നു പുറത്താക്കുന്നതും അതു മൂലമുണ്ടായ ദുരിതങ്ങളും ദൈവം അവരോട് കരുണകാണിക്കുന്നതും, രക്ഷവാഗ്ദാനം ചെയ്യുന്നതുമായ സംഭവമാണ് ഈ പാഠത്തില്‍ വിവരിക്കുന്നത്, പാപത്തില്‍ വീണാലും അവിടുത്തെ കരുണയില്‍ ആശ്രയിച്ച് രക്ഷയുടെ അനുഭവത്തിലേക്കു വരുവാനുള്ള സാധ്യതകള്‍ ഉണ്ട് എന്ന സന്ദേശവും ഈ പാഠത്തില്‍ ഉള്‍ക്കൊളളുന്നു.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍
    പറുദീസായില്‍ നിന്നും പുറത്താക്കപ്പെട്ട ആദിമാതാപിതാക്കള്‍ ധാരാളം ദുരിതമനുഭവിച്ചു. അവരോട് കരുണ തോന്നിയ ദൈവം ഒരു രക്ഷകനെ വാഗ്ദാനം ചെയ്തു. അവിടുന്ന് വാഗ്ദാനം ചെയ്ത രക്ഷകനാണ് ഈശോ.
  2. മനോഭാവങ്ങള്‍
    നാം പാപം ചെയ്യാതെ ജീവിക്കുവാന്‍ ശ്രമിക്കണം.പാപികളോടു കരുണ കാണിച്ച ദൈവത്തോട് നന്ദിയും സ്നേഹവും ഉള്ളവരായിരിക്കണം. മറ്റുള്ളവരോട് നാമും കരുണ കാണിക്കണം.
  3. ശീലങ്ങള്‍
    നമ്മളോട് തെറ്റുചെയ്യുന്നവരോട് സ്നേഹമായി പെരുമാറുക കൊച്ചുകൊച്ചു പ്രാര്‍ത്ഥനകളിലൂടെ ദൈവത്തോട് നന്ദി പ്രകടിപ്പിക്കുക.ഓരോ ദിവസവും തെറ്റുകള്‍ ചെയ്യാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    ദുരിതങ്ങള്‍
    വിയര്‍പ്പ്
    മുള്‍ച്ചെടികള്‍
    മുള്ളുകള്‍
    ദൈവത്തെ
    കാണുവാന്‍
    കഴിയില്ല
    വേദനകള്‍
    അദ്ധ്വാനം
    ദൈവം ക്ഷമിക്കുന്നവന്‍ ദൈവം കരുണയുള്ളവന്‍
    പറുദീസായില്‍ നിന്നും
    പുറത്താക്കപ്പെട്ട
    ആദവും ഹവ്വയും
    വി. ഗ്രന്ഥം, ചാര്‍ട്ട്, പ്ലേകാര്‍ഡ്
  5. പാഠാവതരണം
    സ്വന്തം വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടാല്‍ കുട്ടികള്‍ക്കുാകുന്ന അനുഭവങ്ങള്‍ പങ്കുവയ്ക്കുവാന്‍ അവസരം നല്‍കുക. ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നും പാഠഭാഗത്തേയ്ക്ക് കടക്കാം. വി. ഗ്രന്ഥം വായിച്ചു കേള്‍പ്പിക്കുക (ഉല്‍പ. 3:23) ആദിമാതാപിതാക്കളുടെ വേദനകള്‍ – ദൈവത്തിന്‍റെ കാരുണ്യം – സ്നേഹം രക്ഷകനെ വാഗ്ദാനം ചെയ്യുന്നു. പാഠാവതരണത്തില്‍ ഉചിതമായ സമയ ത്ത് ബോധനോപാധികള്‍ ഉപയോഗിക്കുക.
  1. നമുക്ക് പാടാം, നമുക്ക് പ്രാര്‍ത്ഥിക്കക്കാം.
    (മുന്‍പാഠത്തിലെ നിര്‍ദ്ദേശം ശ്രദ്ധിക്കുക).
  2. നിറം കൊടുത്ത് ആവര്‍ത്തിച്ച് എഴുതുക.
    ഓരോ വരിക്കും ഓരോ നിറം നല്‍കാം.
  3. സമ്മാനപ്പെട്ടിയിലെന്ത്?
    ശരിയായ വാക്ക് (രക്ഷകന്‍) കത്തൊന്‍ കുട്ടികള്‍ക്ക് സഹായം നല്‍കാം. കുപിടിച്ചാല്‍ സമ്മാനപ്പെട്ടിയിലും ഉത്തരമെഴുതുവാനുള്ള നിര്‍ദ്ദിഷ്ടസ്ഥലത്തും എഴുതുക.
  4. ഓര്‍മ്മിക്കാം
    ഈ സങ്കീര്‍ത്തനം ഹൃദിസ്ഥമാക്കാന്‍ കുട്ടികളെ സഹായിക്കുക.അടുത്ത ക്ലാസില്‍ ആവര്‍ത്തിക്കുവാന്‍ അവസരം കൊടുക്കുക.
  5. പദചക്രം പൂര്‍ത്തിയാക്കുക
    പ്രവര്‍ത്തനത്തില്‍ത്തന്നെ സൂചനകള്‍ ഉ്. പദപ്പെട്ടിയില്‍ നിന്നും പൂരിപ്പിക്കേ അക്ഷരങ്ങള്‍ തെരഞ്ഞെടുക്കുവാന്‍ സഹായിക്കുക. ക്ലാസ്സില്‍ വച്ച് തന്നെ കുട്ടി ഈ പ്രവര്‍ത്തനം ചെയ്യട്ടെ.
  6. എന്‍റെ തീരുമാനം
    (മുന്‍പാഠത്തിലെ നിര്‍ദ്ദേശം ശ്രദ്ധിക്കുക).
  7. ഉത്തരം കണ്ടെത്താം
    • മുള്ളുകളും മുള്‍ച്ചെടികളും നിറഞ്ഞ മണ്ണില്‍ ജോലി ചെയ്യേിവന്നു. ആഹാരത്തിനുവേി വിയര്‍പ്പൊഴുക്കി അധ്വാ28 നിച്ചു. അവര്‍ക്ക് ദൈവത്തെ കാണുവാന്‍ കഴിഞ്ഞില്ല.
    • അവരെ രക്ഷിക്കുവാന്‍ ഒരു രക്ഷകനെ അയക്കാമെന്ന് ദൈവം വാഗ്ദാനം ചെയ്തു.
  1. നന്ദിയുടെ ഒരു ഗാനം
    നന്ദി ദൈവമേ, നന്ദി ദൈവമേ
    നിത്യവും നിത്യവും നന്ദി ദൈവമേ
    അങ്ങു തന്ന ദാനത്തിനായ് നന്ദിയേകിടാം
    അങ്ങുതന്ന മോദത്തിനായ് നന്ദിയേകിടാം
    നന്മരൂപനേ നല്ല ദൈവമേ!
  2. നന്ദിയുടെ ഒരു ഗാനം
    “ഈശോ പറയുന്നു.” എഴുന്നേല്‍ക്കുക, ഇരിക്കുക, കൈ ഉയര്‍ത്തുക, കൈയ്യടിക്കുക, ചാടുക… “ഈശോ പറയുന്നു” എന്ന വാക്കുകള്‍ കൂടാതെ എന്തു നിര്‍ദ്ദേശം നല്‍കിയാലും അനുസരിക്കരുത്.
  3. ഉത്തരം കണ്ടെത്താം
    • ആദത്തിനും ഹവ്വക്കും എവിടെയാണ് ജോലി ചെയ്യേിവ ന്നത്?
    • ആദത്തിനും ഹവ്വക്കും ദുരിതങ്ങള്‍ അനുഭവിക്കേിവന്നത് എന്തുകൊ്?
    • ദൈവത്തിന് അവരോട് കരുണ തോന്നിയതെന്തുകൊണ്ട്‌?
    • ദൈവം അവരെ ഉപേക്ഷിച്ചില്ല. എന്തുകൊണ്ട്‌ ?
    • ദൈവം കരുണ കാണിച്ചതെങ്ങനെ?
    • ഈശോ ആരാകുന്നു?

Let's do Wonderful things together in the name of Chirst