Class 2:രക്ഷകനായ ദൈവം

Summary
Lesson 6 മംഗളവാര്‍ത്ത

ഈശോയുടെ ജനനത്തെക്കുറിച്ചുളള അറിയിപ്പും അതിനോട് പൂര്‍ണമായും സഹകരിക്കുന്ന പരിശുദ്ധ അമ്മയെയും ആണ് ഈ പാഠത്തില്‍ അവതരിപ്പിക്കുന്നത്. നന്‍മ നിറഞ്ഞ മറിയത്തിന്‍റെ ജീവിതമാണ് ദൈവപ്രീതിക്ക് കാരണമായത്. മാതാപിതാക്കളിലൂടെയും സഹോദരങ്ങളിലൂടെയും ദൈവം നമ്മോട് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ സന്തോഷത്തോടെ അനുസരിക്കുന്ന നല്ല ശീലം വളര്‍ത്തുവാന്‍ ഈ പാഠം സഹായിക്കുന്നു.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍
    ഗബ്രിയേല്‍ മാലാഖയാണ് രക്ഷകനായ ഈശോയുടെ ജനനത്തെക്കുറിച്ചുള്ള മംഗളവാര്‍ത്ത മറിയത്തെ അറിയിച്ചത്.രക്ഷകനായ ഈശോയുടെ ജനനത്തെക്കുറിച്ചുള്ള വാര്‍ത്തയാണ് മംഗളവാര്‍ത്ത.മറിയം ദൈവത്തിന്‍റെ ഇഷ്ടത്തിന് സമ്മതം കൊടുത്തു-അങ്ങനെ രക്ഷകനായ ഈശോയുടെ അമ്മയായി.
  2. മനോഭാവങ്ങള്‍
    ദൈവകൃപ നിറഞ്ഞ മറിയത്തെപ്പോലെ നന്മയില്‍ നമ്മള്‍ ജീവിക്കണം.മറിയത്തെപ്പോലെ, നാമും ദൈവത്തിന്‍റെ ഇഷ്ടം സ്വീകരിക്കുന്നവരാകണം.
  3. ശീലങ്ങള്‍
    അനുസരിക്കുവാന്‍ പ്രയാസമെന്നു തോന്നുന്ന കാര്യങ്ങള്‍ പോലും അനുസരിക്കുക.. ‘കര്‍ത്താവിന്‍റെ മാലാഖ’ എന്ന ജപം ദിവസവും ഭക്തിപൂര്‍വ്വം ചൊല്ലുക.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    വി. ഗ്രന്ഥം, മറിയം, യൗസേപ്പ്, മാലാഖ എന്നിവരുടെ ചിത്രങ്ങള്‍. മാപ്പ് നസ്രത്ത് (വി. നാടിന്‍റെ).
  5. പാഠാവതരണം
    വാര്‍ത്തകള്‍ പരസ്പരം അറിയുവാനും അറിയിക്കുവാനും ഇന്നുള്ള മാര്‍ഗങ്ങളെക്കുറിച്ച് ചര്‍ച്ചയാകാം. ദൈവം ഒരു പ്രത്യേക വാര്‍ത്ത അറിയിച്ച മാര്‍ഗം – മാലാഖ – തുടര്‍ന്ന് പാഠഭാഗം അവതരി പ്പിക്കാം. പാഠാവതരണത്തില്‍ ബ്ലാക്ക് ബോര്‍ഡ്, മറ്റ് ബോധനോപാധികള്‍ എന്നിവ ഉചിതമായ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുക.
  1. മറിയത്തിന്‍റെ വാക്കുകള്‍ പൂര്‍ത്തിയാക്കൂ.
    പാഠഭാഗത്തു നിന്നും കുട്ടികള്‍ എടുത്തെഴുതട്ടെ. ഇഷ്ടമുള്ള നിറം കൊടുക്കട്ടെ.
  2. വരയ്ക്കാം യോജിപ്പിക്കാം?
    നിറമുള്ള വരകള്‍ കൊണ്ട്‌ വൃത്തിയായി ചേരേ വാക്കുകള്‍ തമ്മില്‍ യോജിപ്പിക്കട്ടെ. ടീച്ചര്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുക.
  3. വാക്കു കണ്ടെത്താമോ
    വലയത്തിലെ അക്ഷരങ്ങള്‍ ചേര്‍ത്തെഴുതുമ്പോള്‍ കിട്ടുന്ന ‘മംഗളവാര്‍ത്ത’ എന്ന പദം നിര്‍ദ്ദിഷ്ട സ്ഥാനത്ത് വൃത്തിയായി എഴുതട്ടെ.
  4. നമുക്കനുകരിക്കാം
    ദൈവത്തെ എങ്ങനെയെല്ലാം അനുസരിക്കും എന്ന് കുട്ടികളെക്കൊണ്ട് പറയിക്കാം. അടുത്ത ക്ലാസ്സില്‍ അനുഭവങ്ങള്‍ ചോദിച്ചറിയുക.
  5. ഉത്തരം കണ്ടെത്താം
    • നസ്രത്ത്.
    • “ഇതാ കര്‍ത്താവിന്‍റെ ദാസി; നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ” (ലൂക്കാ 1:38).
  1. റോള്‍പ്ലേ – മംഗളവാര്‍ത്ത
    ‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാര്‍ത്ഥന ചൊല്ലിക്കുക. (ഗാനരൂ31പവും ആകാം) ടഠഉ ക ലെ 8-ാം പാഠം ശ്രദ്ധിക്കുക.’മറിയം’ എന്ന മാമ്മോദീസാപേര് ഉള്ളവരെ കത്തെുക.അനുമോദിക്കുക.
  2. ഉത്തരം കണ്ടെത്താം
    • യൗസേപ്പിന്‍റെ വംശം ഏത്?
    • മറിയത്തിന്‍റെ അടുത്തുവന്ന മാലാഖയുടെ പേരെന്ത്?
    • മാലാഖ മറിയത്തോട് ആദ്യം പറഞ്ഞതെന്ത്?
    • സ്നേഹപിതാവായ ദൈവം ചെയ്ത വാഗ്ദാനം എന്തായിരു ന്നു.
    • മംഗളവാര്‍ത്ത എന്നാലെന്ത്?
    • മറിയം ഈശോയുടെ അമ്മയായതെങ്ങനെ?
    • രാവിലെയും ഉച്ചയ്ക്കും വൈകിട്ടും നാം ചൊല്ലുന്ന പ്രാര്‍ത്ഥ നയുടെ പേരെന്ത്?
    • ഈ പ്രാര്‍ത്ഥനയുടെ മറ്റൊരു പേരെന്ത്?
    • ഈ പ്രാര്‍ത്ഥനയിലൂടെ നാം എന്താണ് ഓര്‍മ്മിക്കുന്നത്?
    • നാം എങ്ങനെയാണ് മറിയത്തെ അനുകരിക്കേണ്ടത് ?

Let's do Wonderful things together in the name of Chirst