Class 7: ഈശോയുടെ പ്രബോധനങ്ങൾ

Summary
Lesson 1 നിത്യജീവന്‍ പ്രാപിക്കാന്‍

നിത്യജീവന്‍ സ്വന്തമാക്കുകയാണ് മനുഷ്യജീവിതത്തിന്‍റെ ലക്ഷ്യം. സ്നേഹത്തില്‍ വളരുമ്പോഴാണ് നിത്യജീവന്‍ പ്രാപിക്കുന്നത്, സ്നേഹത്തില്‍വളരാന്‍ ദൈവപ്രമാണങ്ങള്‍ ആത്മാര്‍ത്ഥതയോടെ അനുസരിക്കണം. ദൈവം നല്‍കിയ പ്രമാണങ്ങളെക്കുറിച്ചും അവ അനുദിന ജീവിതത്തില്‍ പാലിക്കേണ്ടതിനെക്കുറിച്ചും വിവരിക്കുന്ന പാഠമാണിത്. കല്പന കാത്തു കഴിയാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്ന വിധം ഈ പാഠം അവതരിപ്പിക്കേണ്ടതാണ്.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. ദൈവപ്രമാണങ്ങളുടെ അടിസ്ഥാനം സ്നേഹമാണ്.
    2. ദൈവപ്രമാണങ്ങള്‍ നമ്മുടെ കടമകള്‍ ബോദ്ധ്യപ്പെടുത്തുന്നു.

  2. മനോഭാവം

    1. ദൈവപ്രമാണങ്ങളിലെ സ്നേഹത്തിന്‍റെ സന്ദേശം നാം ഗ്രഹിക്കണം.
    2. പ്രമാണങ്ങളുടെ ആന്തരികാര്‍ത്ഥം മനസ്സിലാക്കി അവ പാലിക്കണം.


  3. ശീലം

    1.ദൈവപ്രമാണങ്ങള്‍ അനുസരിച്ച് ഞാന്‍ ജീവിക്കും.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    ഹൃദയത്തിന്‍റെ ആകൃതിയില്‍ നിര്‍മ്മിച്ച കടലാസുകൊണ്ടുള്ള അറ, പദക്കാര്‍ഡുകള്‍, സമ്പൂര്‍ണ്ണ ബൈബിള്‍, ചാര്‍ട്ടുപേപ്പര്‍.
  5. പാഠാവതരണം

    ‘ഹൃദയം തുറക്കല്‍ ശസ്ത്രക്രിയ’ എന്ന പ്രവര്‍ത്തനത്തിലൂടെ പാഠാവതരണം നിര്‍വ്വഹിക്കാം. കട്ടിയുള്ള കടലാസുകൊണ്ട്, ഹൃദയത്തിന്‍റെ ആകൃതിയില്‍ നിര്‍മ്മിച്ച അറയില്‍ താഴെപ്പറയുന്ന പദങ്ങളെഴുതിയ കാര്‍ഡുകള്‍/സ്ലിപ്പുകള്‍ ഇടുക. ഭയം, സങ്കടം, നിരാശ, ദേഷ്യം, സന്തോഷം, ധൈര്യം, അഭിമാനം, സ്നേഹം തുടങ്ങിയവയാണ് ഹൃദയത്തിലുള്ളത്. ഹൃദയം കുട്ടികളെ കാണിച്ച ശേഷം ‘ഹൃദയം തുറക്കല്‍ ശസ്ത്രക്രിയ’ നടത്താന്‍ പോവുകയാണെന്ന് അറിയിക്കുന്നു. 8 പേരെ ക്ഷണിക്കുന്നു. ഓരോന്ന് എടുക്കാന്‍ നിര്‍ദ്ദേശിക്കുന്നു. കിട്ടിയവ ഉറക്കെ വായിക്കാന്‍ അവസരം നല്‍ക്കുന്നു. പദങ്ങളുടെ അടിസ്ഥാനത്തില്‍ അവരെ രണ്ടുഗണമായി വേര്‍തിരിച്ചു നിര്‍ത്തുന്നു. കല്പനകള്‍ പാലിച്ചാന്‍ ലഭിക്കുന്നവയും ലംഘിച്ചാല്‍ ലഭിക്കുന്നവയും ഏതെല്ലാമെന്ന് വ്യക്തമാക്കുന്നു. ടീച്ചറിന്‍റെ വിശദീകരണത്തിലൂടെ പാഠത്തിലേക്ക് പ്രവേശിക്കാം.
  1. നമുക്ക് പ്രവര്‍ത്തിക്കാം

    പത്തുപ്രമാണങ്ങള്‍ കുട്ടികള്‍ നേരത്തേ മനഃപാഠമാക്കിയിട്ടുണ്ട്. അവ ഒന്നുകൂടി ഓര്‍മ്മിച്ചുചൊല്ലാനന്‍ അവസരം നല്‍കാം. പ്രമാണങ്ങള്‍ ചാര്‍ട്ടു പേപ്പറില്‍ വലുതായി എഴുതി ക്ലാസ്സില്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശിക്കാം.
  2. നമുക്കു പ്രവര്‍ത്തിക്കാം

    പത്തുപ്രമാണങ്ങള്‍ കുട്ടികള്‍ നേരത്തേ മനഃപാഠമാക്കിയിട്ടുണ്ട്. അവ ഒന്നുകൂടി ഓര്‍മ്മിച്ചുചൊല്ലാനന്‍ അവസരം നല്‍കാം. പ്രമാണങ്ങള്‍ ചാര്‍ട്ടു പേപ്പറില്‍ വലുതായി എഴുതി ക്ലാസ്സില്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശിക്കാം.
  1. കണ്ടുപിടിക്കാം

    വിശുദ്ധരുടെ ജീവിതത്തില്‍ പ്രമാണങ്ങള്‍ അനുസരിച്ചപ്പോള്‍ ഉണ്ടായ സന്തോഷം വിവരിക്കുന്ന ഭാഗങ്ങള്‍ ധാരാളമുണ്ട്. അവ കണ്ടെത്തുക. ക്ലാസ്സില്‍ അവതരിപ്പിക്കുക. അരുതിനുപകരം കല്പനകളില്‍ ‘അരുത്’ എന്നതിനു പകരം ചെയ്യേണ്ട കാര്യങ്ങള്‍ ഏവയെന്ന് ചര്‍ച്ച ചെയ്യുക.
    ഉദാ: കൊല്ലരുത്- രോഗികളെ പരിചരിക്കണം.
    മുറിവേറ്റവനെ സഹായിക്കണം.
    ജീവികളോട് കരണയോടെ പെരുമാറുക.

Class 7: ഈശോയുടെ പ്രബോധനങ്ങൾ

നിത്യജീവന്‍ പ്രാപിക്കാന്‍

Chapter 1

Class 7

കര്‍ത്താവായ ദൈവം

Chapter 2

Class 7

ദൈവനാമം ആരാധ്യനാമം

Chapter 3

Class 7

കര്‍ത്താവിന്‍റെ ദിവസം

Chapter 4

Class 7

മാതാപിതാക്കളെ ബഹുമാനിക്കണം

Chapter 5

Class 7

ജീവന്‍ ദൈവദാനം

Chapter 6

Class 7

ലൈംഗിക വിശുദ്ധി

Chapter 7

Class 7

മോഷ്ടിക്കരുത്

Chapter 8

Class 7

സത്യം പറയുക

Chapter 9

Class 7

ദാമ്പത്യവിശുദ്ധി പാലിക്കുക

Chapter 10

Class 7

അവകാശമില്ലാത്തത് ആഗ്രഹിക്കരുത്

Chapter 11

Class 7

ശ്രേഷ്ഠമായ കല്പന

Chapter 12

Class 7

തിരുസഭയുടെ കല്പനകള്‍

Chapter 13

Class 7

മനഃസാക്ഷിരൂപീകരണം

Chapter 14

Class 7

സുവിശേഷഭാഗ്യങ്ങള്‍

Chapter 15

Class 7

Let's do Wonderful things together in the name of Chirst