Class 7: ഈശോയുടെ പ്രബോധനങ്ങൾ

Summary
Lesson 15 സുവിശേഷഭാഗ്യങ്ങള്‍

ഈശോയുടെ പ്രബോധനങ്ങളില്‍ പ്രധാനപ്പെട്ടതാണ് മലയിലെ പ്രസംഗം. അതിന്‍റെ സാരാംശമാണ് സുവിശേഷഭാഗ്യങ്ങള്‍ അവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പാഠമാണിത്. യതാര്‍ത്ഥ ക്രിസ്തുശിഷ്യനായി ജീവിക്കാന്‍ സഹായിക്കുന്ന കാര്യങ്ങളാണിവ. കുട്ടികളുടെ ഹൃദയത്തില്‍ പതിയുന്ന വിധത്തില്‍ ഈശോയുടെ പഠനങ്ങള്‍ നല്‍കാന്‍ ടീച്ചര്‍ ശ്രദ്ധിക്കണം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. മലയിലെ പ്രസംഗത്തിന്‍റെ സാരാംശം സുവിശേഷഭാഗ്യങ്ങളാണ്.
    2. സുവിശേഷഭാഗ്യങ്ങള്‍ അനുസരിക്കുമ്പോഴാണ് നാം ക്രിസ്തുശിഷ്യരായിത്തീരുന്നത്.
  2. മനോഭാവം

    1.സുവിശേഷഭാഗ്യങ്ങളിലൂടെ ക്രിസ്തുശിഷ്യരുടെ ഗുണങ്ങള്‍ പഠിപ്പിച്ച് ഈശോയോട് നാം നന്ദിയുള്ളവരായിരിക്കണം.

  3. ശീലം

    1. ഈശോയുടെ വചനമനുസരിച്ച് ഞാന്‍ ജീവിക്കും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    ബൈബിള്‍- പുതിയനിയമം, വിവിധ ചിത്രങ്ങള്‍, ചാര്‍ട്ടുപേപ്പര്‍
  5. പാഠാവതരണം

    മാര്‍പാപ്പ വത്തിക്കാനില്‍ പൊതു പ്രസംഗം നടത്തുന്നതിന്‍റെ ചിത്രം, രാഷ്ട്രത്തലവന്മാര്‍ രാഷ്ട്രത്തെ സംബോധന ചെയ്യുന്ന ചിത്രം (അരിക്കില്‍ പതാക ഉണ്ടാകണം) ഉദാ: പ്രധാനമന്ത്രി, പ്രസിഡന്‍റ്. മേല്‍പ്പറഞ്ഞ ചിത്രങ്ങള്‍ കാണിച്ച് ചോദ്യങ്ങള്‍ ചോദിക്കണം. ചിത്രത്തില്‍ കാണുന്നതാര്? അവര്‍ എന്തു ചെയ്യുന്നു? സന്ദര്‍ഭം ഏത്? പ്രത്യേകതയെന്ത്? ഔദ്യോഗികമായി പഠിപ്പിക്കുന്നതിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നു. തുടര്‍ന്ന് മലയിലെ പ്രസംഗത്തിന്‍റെ ചിത്രം കാണിക്കുന്നു. ഈശോയുടെ മലയിലെ പ്രസംഗത്തിന്‍റെ പ്രത്യേകത ചര്‍ച്ച ചെയ്യുന്നു. ക്രിസ്തുശിഷ്യരുടെ സവിശേഷതകളെക്കുറിച്ച് ഈശോ പഠിപ്പിക്കുന്നത് മലയിലെ പ്രസംഗത്തില്‍ വച്ചാണ്. ഈ പശ്ചാത്തലത്തില്‍ പാഠഭാഗത്തേയ്ക്കു പ്രവേശിക്കാക്കാം.
  1. നമുക്ക് പ്രവര്‍ത്തിക്കാം

    സുവിശേഷഭാഗ്യങ്ങള്‍ മനഃപാഠമാക്കാന്‍ മാത്രമല്ല, അവ സ്വായത്തമാക്കാനും ശീലമാക്കി മാറ്റാനും കുട്ടികളെ പ്രേരിപ്പിക്കണം.
  1. പറയാം പറയാം

    ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവുമായി മാറാന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് പറയാന്‍ നിര്‍ദ്ദേശിക്കുക. ടീച്ചര്‍ കുട്ടികളെ സഹായിക്കണം.
  2. ചാര്‍ട്ടെഴുതാം

    സുവിശേഷഭാഗ്യങ്ങള്‍ ചാര്‍ട്ടിലെഴുതി ക്ലാസ്സില്‍ പ്രദര്‍ശിപ്പിക്കാം. അതില്‍ ഉചിതമായ ചിത്രങ്ങളും ചേര്‍ക്കാം. മനഃസാക്ഷിയെക്കുറിച്ച് ബൈബിളിലെ ലേഖനഭാഗങ്ങളിലുള്ള വചനഭാഗം കണ്ടെത്തി എഴുതുവാന്‍ അവസരം നല്‍കാം.

Class 7: ഈശോയുടെ പ്രബോധനങ്ങൾ

നിത്യജീവന്‍ പ്രാപിക്കാന്‍

Chapter 1

Class 7

കര്‍ത്താവായ ദൈവം

Chapter 2

Class 7

ദൈവനാമം ആരാധ്യനാമം

Chapter 3

Class 7

കര്‍ത്താവിന്‍റെ ദിവസം

Chapter 4

Class 7

മാതാപിതാക്കളെ ബഹുമാനിക്കണം

Chapter 5

Class 7

ജീവന്‍ ദൈവദാനം

Chapter 6

Class 7

ലൈംഗിക വിശുദ്ധി

Chapter 7

Class 7

മോഷ്ടിക്കരുത്

Chapter 8

Class 7

സത്യം പറയുക

Chapter 9

Class 7

ദാമ്പത്യവിശുദ്ധി പാലിക്കുക

Chapter 10

Class 7

അവകാശമില്ലാത്തത് ആഗ്രഹിക്കരുത്

Chapter 11

Class 7

ശ്രേഷ്ഠമായ കല്പന

Chapter 12

Class 7

തിരുസഭയുടെ കല്പനകള്‍

Chapter 13

Class 7

മനഃസാക്ഷിരൂപീകരണം

Chapter 14

Class 7

സുവിശേഷഭാഗ്യങ്ങള്‍

Chapter 15

Class 7

Let's do Wonderful things together in the name of Chirst