Class 7: ഈശോയുടെ പ്രബോധനങ്ങൾ

Summary
Lesson 6 ജീവന്‍ ദൈവദാനം

ജീവന്‍ നല്‍ക്കുന്നത് ദൈവമാണെന്നും ജീവിനെ നശിപ്പിക്കാന്‍ മനുഷ്യന് അവകാസമില്ലെന്നും ഈ പാഠത്തില്‍ പ്രതിപാദിക്കുന്നു. അഞ്ചാം പ്രമാണം പഴയനിയമത്തിലും പുതിയനിയമത്തിലും എങ്ങനെ അവതരിപ്പിക്കുന്നവെന്ന് ഈ പാഠം വ്യക്തമാക്കുന്നു. ജീവനെതിരെയുള്ള തിന്മകള്‍ ഒഴിവാക്കാന്‍ മാത്രമല്ല, ജീവനെ സംരക്ഷിക്കാനുള്ള ചുമതല ഏറ്റെടുക്കാന്‍ കൂടി നാം പരിശ്രമിക്കണം. ജീവനോട് ആദരവു പുലര്‍ത്താന്‍ ഈ പാഠം കുട്ടികളെ സഹായിക്കുന്നു.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. ജീവന്‍ ദൈവത്തിന്‍റെ ദാനമാണ്.
    2. ജീവനെ ആദരിക്കാനും സംരക്ഷിക്കാനും നമുക്ക് കടമയുണ്ട്.
  2. മനോഭാവം

    1. ജീവന്‍ നല്‍കിയ ദൈവത്തോട് നാം നന്ദിയുള്ളവരായിരിക്കണം.
    2. ജീവന്‍റെ നാശത്തിനെതിരേ പ്രവര്‍ത്തിക്കാന്‍ നാം ഉത്സാഹിക്കണം.

  3. ശീലം

    1.ഞാന്‍ ജീവനെ നശിപ്പിക്കുന്ന ലഹരിവസ്തുക്കളൊന്നും ഉപയോഗിക്കുകയില്ല.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    പലതരം ചിത്രങ്ങള്‍, സമ്പൂര്‍ണ്ണബൈബിള്‍, ചാര്‍ട്ടുപേപ്പര്‍.
  5. പാഠാവതരണം

    ചിരിക്കുന്ന കുഞ്ഞ്, വടിക്കുത്തി നടക്കുന്ന മുത്തശ്ശി, മുലയൂട്ടുന്ന അമ്മ, കളിക്കുന്ന കുട്ടികള്‍, ഇടികൂടുന്ന കുട്ടികള്‍, തോക്കുചൂണ്ടുന്ന മനുഷ്യന്‍, പുകവലിക്കുന്ന ആള്‍, മദ്യപിക്കുന്ന രണ്ടുപേര്‍- തുടങ്ങിയ ചിത്രങ്ങല്‍ കുട്ടികളെ കാണിക്കുക. അവയെക്കുറിച്ച് അഭിപ്രായങ്ങള്‍ പറയട്ടെ, ജീവന് അനുകൂലവും, പ്രതികൂലവുമായ ചിത്രങ്ങള്‍ തരംതിരിക്കട്ടെ. അതിലൂടെ പാഠാവതരണം നിര്‍വ്വഹിക്കാം.
  1. നമുക്ക് പ്രവര്‍ത്തിക്കാം

    രോഗീസന്ദര്‍ശനം ഒരു പുണ്യകര്‍മ്മമാണ്. അതിന്‍റെ പ്രാധാന്യം കുട്ടികളെ ഗ്രഹിപ്പിക്കണം. ടീച്ചറിന്‍റെ നേതൃത്വത്തില്‍ കുട്ടികളെ രോഗീസന്ദര്‍ശനത്തിന് കൊണ്ടുപോകുന്നത് നല്ലതാണ്.
  1. അറിയാം അകറ്റാം

    ലഹരിവസ്തുക്കളുടെ ഉപയോഗം വരുത്തുന്ന ദോഷങ്ങള്‍ ഏവയെന്ന് കണ്ടെത്താന്‍ കുട്ടികളോട് നിര്‍ദ്ദേശിക്കാം. അവ ക്ലാസ്സില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കാം.
  2. പോസ്റ്റര്‍ നിര്‍മ്മിക്കാം

    ലഹരിക്കെത്തിരെയുള്ള മുദ്രാവാക്യങ്ങള്‍, ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെട്ട പോസ്റ്ററുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെടാം. അവ ക്ലാസ്സില്‍ അവതരിപ്പിക്കാം.

Class 7: ഈശോയുടെ പ്രബോധനങ്ങൾ

നിത്യജീവന്‍ പ്രാപിക്കാന്‍

Chapter 1

Class 7

കര്‍ത്താവായ ദൈവം

Chapter 2

Class 7

ദൈവനാമം ആരാധ്യനാമം

Chapter 3

Class 7

കര്‍ത്താവിന്‍റെ ദിവസം

Chapter 4

Class 7

മാതാപിതാക്കളെ ബഹുമാനിക്കണം

Chapter 5

Class 7

ജീവന്‍ ദൈവദാനം

Chapter 6

Class 7

ലൈംഗിക വിശുദ്ധി

Chapter 7

Class 7

മോഷ്ടിക്കരുത്

Chapter 8

Class 7

സത്യം പറയുക

Chapter 9

Class 7

ദാമ്പത്യവിശുദ്ധി പാലിക്കുക

Chapter 10

Class 7

അവകാശമില്ലാത്തത് ആഗ്രഹിക്കരുത്

Chapter 11

Class 7

ശ്രേഷ്ഠമായ കല്പന

Chapter 12

Class 7

തിരുസഭയുടെ കല്പനകള്‍

Chapter 13

Class 7

മനഃസാക്ഷിരൂപീകരണം

Chapter 14

Class 7

സുവിശേഷഭാഗ്യങ്ങള്‍

Chapter 15

Class 7

Let's do Wonderful things together in the name of Chirst