Class 7: ഈശോയുടെ പ്രബോധനങ്ങൾ

Summary
Lesson 14 മനഃസാക്ഷിരൂപീകരണം

ദൈവത്തിന്‍റെ സ്വരമായ മനഃസാക്ഷിയെക്കുറിച്ച് പഠിപ്പിക്കുന്ന പാഠമാണിത്. മനഃസാക്ഷിയുടെ പ്രത്യേകതകള്‍, മനഃസാക്ഷിയും വിശ്വാസവും, മനഃസാക്ഷി രൂപീകരണം തുടങ്ങിയ കാര്യങ്ങള്‍ വളരെ വിശദമായി പാഠത്തില്‍ വിവരിക്കുന്നു.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. ദൈവത്തിന്‍റെ സ്വരമാണ് മനഃസാക്ഷി.
    2. ഈശോയില്‍ വിശ്വസിക്കുന്നവര്‍ക്ക് വിശ്വാസമാണ് മനഃസാക്ഷിയുടെ അടിസ്ഥാനം.
  2. മനോഭാവം

    1. മനഃസാക്ഷി രൂപീകരണം വിശ്വാസത്തിനനുസൃതം നടക്കേണ്ടതാണ്.
    2. തിന്മയെ ഉപേക്ഷിക്കാനം നന്മയെ മുറുകെപ്പിടിക്കാനും നാം പരിശ്രമിക്കണം.

  3. ശീലം

    1. മനഃസാക്ഷിയുടെ സ്വരം കേട്ട് ഞാന്‍ പ്രവര്‍ത്തിക്കും
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    പുതിയ നിയമം, ചാര്‍ട്ടു പേപ്പര്‍, ജീവിജലങ്ങള്‍- വാഹനങ്ങള്‍- സംഗീതോപകരണങ്ങള്‍ തുടങ്ങിയവയുടെ ചിത്രങ്ങള്‍.
  5. പാഠാവതരണം

    താഴെക്കാണുംവിധത്തിലുള്ള ഒരു ചര്‍ച്ചയിലൂടെ പാഠം അവതരിപ്പിക്കാം. പലതരം സ്വരങ്ങള്‍ നാം കേള്‍ക്കാറുണ്ട്. സ്വന്തം സ്വരം, മറ്റു മനുഷ്യരുടെ സ്വരം, ജീവജാലങ്ങളുടെ സ്വരം, വാഹനങ്ങളുടെ സ്വരം, സംഗീതോപകരണങ്ങളുടെ സ്വരം, റേഡിയോ-ടി.വി സ്വരം, മൈക്കിലൂടെ വലിയ സ്വരം, ഫോണിലൂടെ ചെറിയ സ്വരം തുടങ്ങി പലതരം സ്വരങ്ങള്‍, ഇവയൊക്കെ നാം കേള്‍ക്കുന്നതോടൊപ്പം മറ്റാര്‍ക്കും കേള്‍ക്കാനാവാത്തതുമായ സ്വരമുണ്ട്. അതാണ് നമ്മുടെയുള്ളില്‍ നിന്ന് മുഴങ്ങുന്ന സ്വരം. അതു നമുക്ക് മാത്രം കേള്‍ക്കാം. അത് നമ്മുടെ മനസ്സിന്‍റെ അഥവാ മനഃസാക്ഷിയുടെ സ്വരമാണ്.
    ഈ വിധത്തില്‍ കുട്ടികളെ പാഠത്തിലേയ്ക്കു നയിക്കാം.
  1. നമുക്ക് പ്രവര്‍ത്തിക്കാം

    മനഃസാക്ഷിയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ടീച്ചര്‍ കുട്ടികളെ സഹായിക്കണം. നിരവധി ഉദാഹരണങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ കുട്ടികള്‍ ചര്‍ച്ചയില്‍ സജീവമായി പങ്കുകൊള്ളും. ഉത്തമമായ മനഃസാക്ഷി അവരില്‍ രൂപപ്പെടാന്‍ തക്കവിധം ചര്‍ച്ചയെ നിയന്ത്രിക്കണം.
  1. ഓര്‍ത്തുപറയാം

    മനഃസാക്ഷിയുടെ സ്വരം ശ്രവിച്ച് നന്മചെയ്ത ഒരു സന്ദര്‍ഭം ഓര്‍ത്തുപറയാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കാം.
  2. വചനമെഴുതാം

    മനഃസാക്ഷിയെക്കുറിച്ച് ബൈബിളിലെ ലേഖനഭാഗങ്ങളിലുള്ള വചനഭാഗം കണ്ടെത്തി എഴുതുവാന്‍ അവസരം നല്‍കാം.

Class 7: ഈശോയുടെ പ്രബോധനങ്ങൾ

നിത്യജീവന്‍ പ്രാപിക്കാന്‍

Chapter 1

Class 7

കര്‍ത്താവായ ദൈവം

Chapter 2

Class 7

ദൈവനാമം ആരാധ്യനാമം

Chapter 3

Class 7

കര്‍ത്താവിന്‍റെ ദിവസം

Chapter 4

Class 7

മാതാപിതാക്കളെ ബഹുമാനിക്കണം

Chapter 5

Class 7

ജീവന്‍ ദൈവദാനം

Chapter 6

Class 7

ലൈംഗിക വിശുദ്ധി

Chapter 7

Class 7

മോഷ്ടിക്കരുത്

Chapter 8

Class 7

സത്യം പറയുക

Chapter 9

Class 7

ദാമ്പത്യവിശുദ്ധി പാലിക്കുക

Chapter 10

Class 7

അവകാശമില്ലാത്തത് ആഗ്രഹിക്കരുത്

Chapter 11

Class 7

ശ്രേഷ്ഠമായ കല്പന

Chapter 12

Class 7

തിരുസഭയുടെ കല്പനകള്‍

Chapter 13

Class 7

മനഃസാക്ഷിരൂപീകരണം

Chapter 14

Class 7

സുവിശേഷഭാഗ്യങ്ങള്‍

Chapter 15

Class 7

Let's do Wonderful things together in the name of Chirst