Class 7: ഈശോയുടെ പ്രബോധനങ്ങൾ

Summary
Lesson 9 സത്യം പറയുക

കള്ളം പറയരുത് സത്യം പറയണം എന്ന പ്രമാണം വിശദീകരിക്കുന്ന പാഠമാണിത്. സത്യത്തിന് സാക്ഷ്യം വഹിക്കാന്‍ വന്ന ഈശോ കള്ളം പറയുന്നതിനെ വിലക്കുന്നു. സത്യത്തിന് വിരുദ്ധമായ തിന്മകളെക്കുറിച്ചും അവ ഒഴിവാക്കേണ്ടതിന്‍റെ ആവശ്യകതെക്കുറിച്ചും ഈ പാഠത്തില്‍ വിശദമായി പ്രതിപാദിക്കുന്നു. സത്യസന്ധരായി ജീവിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്ന വിധത്തില്‍ പഠിപ്പിക്കേണ്ടതാണ് ഈപാഠം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. സത്യത്തിനു സാക്ഷ്യം വഹിക്കാന്‍ ഈശോ ലോകത്തിലേയ്ക്കു വന്നു.
    2. സത്യം അറിയാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്.
  2. മനോഭാവം

    1. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും സത്യസന്ധത പാലിക്കാന്‍ നാം കടപ്പെട്ടിരിക്കുന്നു.

  3. ശീലം

    1.എന്തു വില കൊടുത്തും ഞാന്‍ സത്യസന്ധത പുലര്‍ത്തും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    സമ്പൂര്‍ണ്ണ ബൈബിള്‍, ചാര്‍ട്ടുപേപ്പര്‍, സാരോപദേശ കഥകള്‍.
  5. പാഠാവതരണം

    നേതാവ് സ്വര്‍ഗത്തില്‍ ഒരു വിനോദയാത്രയ്ക്കുപോയി. മാലാഖ സ്വര്‍ഗ്ഗത്തിലെ കാഴ്ചകളൊക്കെ കാണിച്ചു. ഏറ്റവുമൊടുവില്‍ അവര്‍ സ്വര്‍ഗത്തിലെ വലിയൊരുമുറിയിലെത്തി. അവിടെ ചുവരുകള്‍ നിറയെ ക്ലോക്കുകള്‍ നിരത്തിവച്ചിരിക്കുന്നു. ഇതു സ്വര്‍ഗത്തിലെ ക്ലോക്കുകടയാണോ നേതാവിനു സംശയം തോന്നി. അപ്പോള്‍ മാലാഖ പറഞ്ഞു:” ഇതു ക്ലോക്കു വില്‍ക്കുന്ന കടയൊന്നുമല്ല. ഭൂമിയില്‍ ജനിക്കുന്ന ഓരോ ആള്‍ക്കും വേണ്ടി ഓരോ സൂചി വീതമേയുള്ളൂ. സമയമറിയാനല്ല ഈ ക്ലോക്ക്. ക്ലോക്കിന്‍റെ ഉടമസ്ഥനായ വ്യക്തി നുണ പറഞ്ഞാല്‍ ചലിക്കുന്ന ക്ലോക്കാണിത്. ഒരു നുണ പറഞ്ഞാന്‍ സൂചി ഒരക്കം മാറും. രണ്ടുനുണ പറഞ്ഞാല്‍ രണ്ടക്കം മാറും’ഇതു കേട്ട നേതാവിന് കൗതുകമായി. അയാള്‍ ക്ലോക്കുകള്‍ സൂക്ഷിച്ചുനോക്കി. ഒരു ക്ലോക്കിന്‍റെ സൂചി അനങ്ങിയിട്ടേയില്ല. അതാരുടെ ക്ലോക്കാണെന്ന് അയാള്‍ അന്വേഷിച്ചു. അത് മദര്‍ തെരേസയുടേതാണെന്ന് മാലാഖ പറഞ്ഞു. തൊട്ടടുത്ായി രണ്ടക്കം മാറിയ സൂചിയുള്ള ക്ലോക്കു കണ്ടു. അത് ഗാന്ധിജിയുടേതാണെന്ന് മാലാഖ അറിയിച്ചു. ചെറുപ്പത്തില്‍ ഗാന്ധിജി രണ്ടുതവണ കളവുപറഞ്ഞുതായി വായിച്ചിട്ടുള്ളത് അയാള്‍ ഓര്‍ത്തു. ‘എന്‍റെ ക്ലോക്ക് ഇവിടെയുണ്ടോ?’ നേതാവ് ചോദിച്ചു. ‘നിങ്ങളുടെ ക്ലോക്ക് സ്വര്‍ഗ്ഗത്തിലുണ്ട്’ മാലാഖ മറുപടി പറഞ്ഞു. ‘എന്നാല്‍ അത് ഈ മുറിയിലല്ല, തൊട്ടപ്പുറത്തെ മുറിയില്‍ ടേബിള്‍ ഫാനായി ഉപയോഗിക്കുകയാണ്.
    ഈ കഥ ആകര്‍ഷകമായി അവതരിപ്പിക്കാം, ക്ലോക്ക് ടേബിള്‍ ഫാനായി മാറത്തക്കവിധം കളവുപറയുന്ന സ്വഭാവത്തെ പാപമായി വിശദീകരിക്കണം. നിങ്ങളുടെ ക്ലോക്കിന്‍റെ അവസ്ഥയെന്തായിരിക്കും എന്നൊരു ചോദ്യവും ഉന്നയിക്കാം. അതില്‍ നിന്ന് പാഠത്തിലേയ്ക്ക് വരാം.
  1. നമുക്ക് പ്രവര്‍ത്തിക്കാം

    കള്ളം പറയുന്ന ശീലമുള്ള സുഹൃത്തിനെ തിരുത്തുന്നതുവഴി സ്വയം ആ തെറ്റ് ചെയ്യാതിരിക്കാന്‍ കൂടി കഴിയും. അതിനാല്‍ ഇക്കാര്യത്തില്‍ കുട്ടികളെ പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യണം.
  1. മൊഴിമുത്തുകള്‍

    വിശുദ്ധരുടെ ജീവിതത്തില്‍ നിന്ന് സത്യത്തെ പ്രകീര്‍ത്തിക്കുന്ന വാക്യങ്ങള്‍ ശേഖരിച്ച് എഴുതാന്‍ ആവശ്യപ്പെടാം. ക്ലാസ്സില്‍ അവതരിപ്പിക്കുകയും ചെയ്യട്ടെ.
  2. ചർച്ച ചെയ്യാം

    നുണ പറയുക, കോപ്പിയിക്കുക എന്നീ അവസരങ്ങളില്‍ തനിക്കും മറ്റുള്ളവരക്കും ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചു ക്ലാസ്സില്‍ ചര്‍ച്ചചെയ്യാം. ടീച്ചര്‍ ഇടപെട്ട് ഉചിതമായ മനോഭാവത്തിലേയ്ക്ക് നയിക്കണം.

Class 7: ഈശോയുടെ പ്രബോധനങ്ങൾ

നിത്യജീവന്‍ പ്രാപിക്കാന്‍

Chapter 1

Class 7

കര്‍ത്താവായ ദൈവം

Chapter 2

Class 7

ദൈവനാമം ആരാധ്യനാമം

Chapter 3

Class 7

കര്‍ത്താവിന്‍റെ ദിവസം

Chapter 4

Class 7

മാതാപിതാക്കളെ ബഹുമാനിക്കണം

Chapter 5

Class 7

ജീവന്‍ ദൈവദാനം

Chapter 6

Class 7

ലൈംഗിക വിശുദ്ധി

Chapter 7

Class 7

മോഷ്ടിക്കരുത്

Chapter 8

Class 7

സത്യം പറയുക

Chapter 9

Class 7

ദാമ്പത്യവിശുദ്ധി പാലിക്കുക

Chapter 10

Class 7

അവകാശമില്ലാത്തത് ആഗ്രഹിക്കരുത്

Chapter 11

Class 7

ശ്രേഷ്ഠമായ കല്പന

Chapter 12

Class 7

തിരുസഭയുടെ കല്പനകള്‍

Chapter 13

Class 7

മനഃസാക്ഷിരൂപീകരണം

Chapter 14

Class 7

സുവിശേഷഭാഗ്യങ്ങള്‍

Chapter 15

Class 7

Let's do Wonderful things together in the name of Chirst