Class 7: ഈശോയുടെ പ്രബോധനങ്ങൾ

Summary
Lesson 7 ലൈംഗിക വിശുദ്ധി

പരിശുദ്ധാത്മാവിന്‍റെ ആലയമായ ശരീരത്തെ എങ്ങനെ വിശുദ്ധമായി കാത്തുസൂക്ഷിക്കണമെന്നാണ് ഈ പാഠം വ്യക്തമാക്കുന്നത്. ലൈംഗികതയെക്കുറിച്ച് പ്രാഥമികമായി പഠിപ്പിക്കുകയെന്നതും ഈ പാഠത്തിന്‍റെ ലക്ഷ്യമാണ്. വിശുദ്ധിയോടെ ജീവിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ഈ പാഠത്തില്‍ വിവരിക്കുന്നുണ്ട്. ജീവിതവിശുദ്ധി പാലിച്ചു ജീവിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതാണ് ഇതിലെ ഉള്ളടക്കം

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ദൈവം മനുഷ്യനും കഴിവു നല്‍കി.
    2. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും വിശുദ്ധി പാലിക്കേണ്ടവനാണ് മനുഷ്യന്‍.
  2. മനോഭാവം

    1. സ്നേഹിക്കാന്‍ കഴിവുനല്‍കിയ ദൈവത്തോട് നാം നന്ദിയുള്ളവരായിരിക്കണം.
    2. സ്വന്തം ശരീരത്തെയും മറ്റുള്ളവരുടെ ശരീരത്തെയും ആദരവോടെ കാണാന്‍ ശ്രമിക്കണം.

  3. ശീലം

    1.എന്‍റെ ശരീരവും മനസ്സും ഞാന്‍ വിശുദ്ധമായി കാത്തു സൂക്ഷിക്കും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    മരിയാ ഗൊരേത്തിയുടെ ചിത്രം, സമ്പൂര്‍ണ്ണബൈബിള്‍, ഡോണ്‍ബോസ്കോയുടെ ചിത്രം.
  5. പാഠാവതരണം

    വിശുദ്ധ മരിയാ ഗൊരേത്തിയുടെ ചിത്രം കുട്ടികളെ കാണിക്കുന്നു. മരിയാ ഗൊരേത്തിയുടെ ജീവിത കഥ കുട്ടികളോട് വിവരിക്കുന്നു. അത്തരം സാഹചര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാം. തുടര്‍ന്ന് ജീവിതവിശുദ്ധിയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് പാഠത്തിലേയ്ക്ക് പ്രവേശിക്കാം.
  1. നമുക്ക് പ്രവര്‍ത്തിക്കാം

    വിശുദ്ധ മരിയ ഗൊരേത്തിയുടെ ജീവിത കഥ കുട്ടികളോട് ഓര്‍മ്മയില്‍ നിന്ന് പറയാന്‍ ആവശ്യപ്പെടാം. ആ പുണ്യവതിയുടെ ജീവിതത്തിലെ വിവിധ സന്ദര്‍ഭങ്ങള്‍ വിവരിച്ചുകൊടുക്കാം.
  1. കഥപറയാം

    വിശുദ്ധ ഡോണ്‍ബോസ്കോയുടെ അമ്മ മാര്‍ഗരറ്റ് കുട്ടികളുടെ സംഭാഷണങ്ഹള്‍ ശ്രദ്ധിച്ചിരുന്നു. ഒരിക്കല്‍ അയല്‍പക്കത്തെ കുട്ടികളെല്ലാം ചേര്‍ന്ന് തീകാഞ്ഞ്, കഥ പറയുകയായിരുന്നു. അതിനിടയില്‍ ചില കുട്ടികള്‍ ചീത്തയായ സംസാരത്തില്‍ ഏര്‍പ്പെട്ടു. മാര്‍ഗരറ്റ് അവരെ ശാസിച്ചു. ഇത്തരം വാക്കുകള്‍ പറഞ്ഞ് രസിക്കരുതെന്ന് അവരെ ബോധ്യപ്പെടുത്തി. പില്‍ക്കാലത്ത് ഡോണ്‍ബോസ്കോയും കുട്ടികളെ ഇക്കാര്യം ബോധ്യപ്പെടുത്തുമായിരുന്നു.
  2. സുന്ദരികളും സുന്ദരന്മാരും

    ക്ലാസ്സിലെ കുട്ടികളോട് സൗന്ദര്യമുള്ളവര്‍ മാത്രം എഴുന്നേറ്റുനില്ക്കട്ടെ എന്നു പറയാം. ചര്‍ച്ചയിലൂടെ ശാരീരിക സൗന്ദര്യത്തെക്കാള്‍ ആത്മാവിന്‍റെ സൗന്ദര്യമാണ് പ്രധാനമെന്ന് ടീച്ചര്‍ വ്യക്തമാക്കണം

Class 7: ഈശോയുടെ പ്രബോധനങ്ങൾ

നിത്യജീവന്‍ പ്രാപിക്കാന്‍

Chapter 1

Class 7

കര്‍ത്താവായ ദൈവം

Chapter 2

Class 7

ദൈവനാമം ആരാധ്യനാമം

Chapter 3

Class 7

കര്‍ത്താവിന്‍റെ ദിവസം

Chapter 4

Class 7

മാതാപിതാക്കളെ ബഹുമാനിക്കണം

Chapter 5

Class 7

ജീവന്‍ ദൈവദാനം

Chapter 6

Class 7

ലൈംഗിക വിശുദ്ധി

Chapter 7

Class 7

മോഷ്ടിക്കരുത്

Chapter 8

Class 7

സത്യം പറയുക

Chapter 9

Class 7

ദാമ്പത്യവിശുദ്ധി പാലിക്കുക

Chapter 10

Class 7

അവകാശമില്ലാത്തത് ആഗ്രഹിക്കരുത്

Chapter 11

Class 7

ശ്രേഷ്ഠമായ കല്പന

Chapter 12

Class 7

തിരുസഭയുടെ കല്പനകള്‍

Chapter 13

Class 7

മനഃസാക്ഷിരൂപീകരണം

Chapter 14

Class 7

സുവിശേഷഭാഗ്യങ്ങള്‍

Chapter 15

Class 7

Let's do Wonderful things together in the name of Chirst