Class 7: ഈശോയുടെ പ്രബോധനങ്ങൾ

Summary
Lesson 11 അവകാശമില്ലാത്തത് ആഗ്രഹിക്കരുത്

പണം എങ്ങനെ സമ്പാദിക്കണം, എങ്ങനെ ചെലവഴിക്കണം എന്ന് വ്യക്തമായി പഠിപ്പിക്കുന്ന പാഠമാണിത്. നീതിയോടെ വേണം ജീവിക്കാനെന്ന് ഈശോ പഠിപ്പിക്കുന്നു. അപരന് അവകാശപ്പെട്ടതൊന്നും ആഗ്രഹിക്കരുതെന്നും ഓരോരുത്തര്‍ക്കും കൊടുക്കാനുള്ളത് കൊടുക്കണമെന്നും കുട്ടികള്‍ മനസ്സിലാക്കി വളരണം. അതിനവരെ സഹായിക്കുന്ന വിധത്തില്‍ പാഠം അവതരിപ്പിക്കണം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. അത്യാഗ്രഹം ദൈവകല്പനയുടെ ലംഘനമാണ്.
    2. മറ്റുള്ളവരുടെ സമ്പത്തില്‍ നാം കണ്ണുവയ്ക്കരുത്.
  2. മനോഭാവം

    1. ന്യായമായ മാര്‍ഗത്തിലൂടെ മാത്രമേ സ്വത്തു സമ്പാദിക്കാന്‍ നമുക്ക് അവകാശമുള്ളൂ.
    2. ഉള്ളതില്‍ നിന്ന് ഇല്ലാത്തവന് കൊടുക്കാന്‍ നമുക്ക് കടമയുണ്ട്.

  3. ശീലം

    1.എന്‍റെ ക്ലാസ്സിലെ പാവപ്പെട്ട കുട്ടികളെ ഞാന്‍ സഹായിക്കും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    ഡോണ്‍ബോസ്കോയുടെ ജീവചരിത്രം, സമ്പൂര്‍ണ്ണ ബൈബിള്‍, ചാര്‍ട്ടു പേപ്പര്‍, പ്ലേറ്റ്, മിഠായി, ചെറിയ പടങ്ങള്‍.
  5. പാഠാവതരണം

    ക്ലാസ്സില്‍ ആകെ 30 കുട്ടികള്‍ ഉണ്ടെന്നിരിക്കട്ടെ. ഒരു പ്ലേറ്റില്‍ 30 മിഠായിയോ, പടമോ വയ്ക്കുക, എന്നിട്ടു പറയണം. നിങ്ങള്‍ക്ക് എല്ലാവര്‍ക്കമുള്ള മിഠായി / പടം ഇവിടെ വച്ചിട്ടുണ്ട്. എല്ലാവരും എടുത്തുകൊള്ളുക. അല്പനേരത്തേക്ക് ടീച്ചര്‍ മാറിനില്‍ക്കുക. പിന്നീട് എല്ലാവര്‍ക്കും മിഠായി/ പടം കിട്ടിയോ എന്ന് അന്വേഷിക്കുക. ആര്‍ക്കെങ്കിലും കിട്ടാതായാല്‍ ആരാണ് കൂടുതല്‍ എടുത്തതെന്ന് അന്വേഷിക്കുക. അതു ശരിയാണോ എന്ന ചോദ്യമുന്നയിച്ച് ചര്‍ച്ച് നടത്താം. മറ്റുള്ളവരുടേത്, അവര്‍ക്ക് അവകാശപ്പെട്ടത് നാം കൈവശപ്പെടുത്തരുത് അങ്ങനെ ചെയ്താല്‍ അത് അനീതിയാണെന്ന ആശയത്തിലേയ്ക്ക് ചര്‍ച്ച എത്തിച്ചേരണം. ഇനി പാഠത്തിലേയ്ക്ക് പ്രവേശിക്കാം.
  1. നമുക്ക് പ്രവര്‍ത്തിക്കാം

    മൂലപാപങ്ങളും അവയ്ക്കെതിരായ പുണ്യങ്ങളും മനഃപാഠമാക്കാന്‍ കുട്ടികള്‍ക്ക് വലിയ പ്രയാസമില്ല. എന്നാല്‍ അവയുടെ ആന്തരാര്‍ത്ഥവും ഉദാഹരണങ്ങളും ചര്‍ച്ചകളിലൂടെ കുട്ടികള്‍ക്ക് വ്യക്തമാക്കിക്കൊടുക്കാന്‍ ടീച്ചര്‍ ശ്രദ്ധിക്കണം.
  1. അപ്പത്തിന്‍റെ കഥ

    ഡോണ്‍ബോസ്കോ ചെറുപ്പത്തില്‍ ആടുമേയ്ക്കാന്‍ പോയിരുന്നു. ഒരു കൂട്ടുകാരനും ഒപ്പമുണ്ടായിരുന്നു. രുചിയില്ലാത്ത കറുത്ത അപ്പമാണ് കൂട്ടുകാരന്‍ ഉച്ചയ്ക്കുകഴിക്കാന്‍ കൊണ്ടുവന്നിരുന്നത്. ഡോണ്‍ബോസ്കോയാവട്ടെ മധുരമുള്ള വെള്ളുത്ത അപ്പവും. ഡോണ്‍ ബോസ്കോ പലപ്പോഴും തന്‍റെ അപ്പം കൂട്ടുകാരനു കൊടുത്ത്, കൂട്ടുകാരന്‍റെ അപ്പം വാങ്ങി കഴിക്കുമായിരുന്നു. അതു തനിക്ക് വലിയ ഇഷ്ടമാണെന്നായിരുന്നു ഡോണ്‍ബോസ്കോ പറഞ്ഞിരുന്നത്.
    ഈ കഥ വിശദമായി കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കാം.
  2. എഴുതാം എഴുതാം

    ദൈവം ദാനമായി തന്നിട്ടുള്ള കാര്യങ്ങള്‍ എന്തെക്കെയെന്ന് ഓര്‍ത്തെഴുതാന്‍ കുട്ടികളോട് ആവശ്യപ്പെടാം. അവയ്ക്കുവേണ്ടി നന്ദി പറയാന്‍ അവരെ പ്രേരിപ്പിക്കാം.

Class 7: ഈശോയുടെ പ്രബോധനങ്ങൾ

നിത്യജീവന്‍ പ്രാപിക്കാന്‍

Chapter 1

Class 7

കര്‍ത്താവായ ദൈവം

Chapter 2

Class 7

ദൈവനാമം ആരാധ്യനാമം

Chapter 3

Class 7

കര്‍ത്താവിന്‍റെ ദിവസം

Chapter 4

Class 7

മാതാപിതാക്കളെ ബഹുമാനിക്കണം

Chapter 5

Class 7

ജീവന്‍ ദൈവദാനം

Chapter 6

Class 7

ലൈംഗിക വിശുദ്ധി

Chapter 7

Class 7

മോഷ്ടിക്കരുത്

Chapter 8

Class 7

സത്യം പറയുക

Chapter 9

Class 7

ദാമ്പത്യവിശുദ്ധി പാലിക്കുക

Chapter 10

Class 7

അവകാശമില്ലാത്തത് ആഗ്രഹിക്കരുത്

Chapter 11

Class 7

ശ്രേഷ്ഠമായ കല്പന

Chapter 12

Class 7

തിരുസഭയുടെ കല്പനകള്‍

Chapter 13

Class 7

മനഃസാക്ഷിരൂപീകരണം

Chapter 14

Class 7

സുവിശേഷഭാഗ്യങ്ങള്‍

Chapter 15

Class 7

Let's do Wonderful things together in the name of Chirst