Class 7: ഈശോയുടെ പ്രബോധനങ്ങൾ

Summary
Lesson 3 ദൈവനാമം ആരാധ്യനാമം

ദൈവനാമം എപ്രകാരം ഉപയോഗിക്കണം, ഉപയോഗിക്കരുത്എന്ന് വിശദീകരിക്കുന്നതാണ് ഈ പാഠം. രണ്ടാം പ്രമാണത്തിന്‍റെപാലനം ഏതെല്ലാം വിധത്തില്‍ ആയിരിക്കണമെന്ന് മനസ്സിലാക്കാന്‍ ഈ പാഠം സഹായിക്കും. വിശ്വാസപരിശീലനത്തിന്‍റെ പ്രാഥമികതത്ത്വംകൂടി ഇതില്‍ അടങ്ങിയിരിക്കുന്നു. ദൈവത്തിന്‍റെ നാമം ആദരവോടെഉപയോഗിക്കാനുള്ള മനോഭാവം കുട്ടികളില്‍ വളര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതാണ് .

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. ദൈവത്തിന്‍റെ നാമം ആദരവോടെ മാത്രമേ ഉപയോഗിക്കാവൂ.
    2. വിശുദ്ധമായവയോടെല്ലാം ആദരവു പുലര്‍ത്തേണ്ടതാണ്.
  2. മനോഭാവം

    1. ബഹുമാനത്തോടെ ദൈവനാമം ഉച്ചരിക്കാന്‍ ശ്രദ്ധിക്കണം. 2. ദൈവമഹത്വത്തിനാണ് നാം നാവ് ഉഫയോഗിക്കേണ്ടത്.
  3. ശീലം

    1.എല്ലാ ആവശ്യങ്ങളിലും ഈശോയുടെ തിരുനാമം ഞാന്‍വിളിച്ചപേക്ഷിക്കും.

  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    സമ്പൂര്‍ണ്ണ ബൈബിള്‍, അനുദിന വിശുദ്ധര്‍, ചാര്‍ട്ടുപേപ്പര്‍.
  5. പാഠാവതരണം

    ഒരു ലഘുചര്‍ച്ചയിലൂടെ പാഠാവതരണം നിര്‍വ്വഹിക്കാം.ദൈവനാമത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്? കുട്ടികള്‍ പല ഉത്തരങ്ങള്‍ പറയും. ടീച്ചര്‍ അവയെ ക്രോഡീകരിച്ച് അവതരിപ്പിച്ചാല്‍ മതി. പ്രാര്‍ത്ഥനകള്‍ ആരംഭിക്കുന്നത് ദൈവനാമത്തിലാണ്. അധികാരികള്‍ ചുമതലയേല്‍ക്കുന്നത്, സത്യപ്രതിജ്ഞ ചെയ്യുന്നത്, കോടതിയില്‍ സത്യം ബോധിപ്പിക്കുന്നതും ഒക്കെപ്രാധാന്യം വിശദീകരിച്ചുകൊണ്ട്പാഠത്തിലേയ്ക്ക് പ്രവേശിക്കാം.
  1. നമുക്ക് പ്രവര്‍ത്തിക്കാം

    എല്ലാ കുട്ടികളോടും പേരിന്‍റെ വിശുദ്ധനെ/ലിശുദ്ധയെ കണ്ടെത്താന്‍ ആവശ്യപ്പെടണം. അതിനു സഹായിക്കണം. ജീവചരിത്രം വായിക്കാന്‍ പ്രേരിപ്പിക്കണം. ജീവചരിത്രപുസ്തകം കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ ശ്രമിക്കണം. ജീവചരിത്രക്കുറിപ്പ് എഴുതിക്കൊവരാന്‍ കുട്ടികളോട് ആവശ്യപ്പെടുകയുമാവാം.
    1. തിരു നാള്‍ദിനംകുട്ടികളോട് അവരുടെ വിശുദ്ധനം/വിശുദ്ധയെ കണ്ടെത്തി,തിരുനാള്‍ദിനം ആഘോഷിക്കാന്‍ ആവശ്യപ്പെടാം. തിരുനാള്‍ദിനംകണ്ടുപിടിക്കാന്‍ ‘അനുദിനവിശുദ്ധര്‍’ എന്ന പുസ്തകമുപയേഗിച്ച് ടീച്ചര്‍ കുട്ടികളെ സഹായിക്കണം. എല്ലാകുട്ടികളുടെയും ഫീസ്റ്റ്ഡേഅടങ്ങിയ ലിസ്റ്റ് ചാര്‍ട്ടുപേപ്പറില്‍ തയ്യാറാക്കി ക്ലാസ്സില്‍ പ്രദര്‍ശിപ്പിക്കുന്നതു നല്ലതാണ്.



  1. വിശുദ്ധ ഗ്രന്ഥവണക്കം

    വിശുദ്ധഗ്രന്ഥം എടുക്കുമ്പോഴും വായിക്കുമ്പോഴും തിരികെവയ്ക്കുമ്പോഴും പൂജ്യമായി ഉപയോഗിക്കാനുള്ള പരിശീലനം നല്‍കാനുള്ള അവസരം ക്ലാസ്സില്‍ സൃഷ്ടിക്കണം. കുട്ടികള്‍ക്ക് വ്യക്തിപരമായി അതിന് അവസരം നല്‍കണം. അതിനായി സമ്പൂര്‍ണ്ണബൈബിള്‍ ക്ലാസ്സില്‍ ഉണ്ടാകണം.

Class 7: ഈശോയുടെ പ്രബോധനങ്ങൾ

നിത്യജീവന്‍ പ്രാപിക്കാന്‍

Chapter 1

Class 7

കര്‍ത്താവായ ദൈവം

Chapter 2

Class 7

ദൈവനാമം ആരാധ്യനാമം

Chapter 3

Class 7

കര്‍ത്താവിന്‍റെ ദിവസം

Chapter 4

Class 7

മാതാപിതാക്കളെ ബഹുമാനിക്കണം

Chapter 5

Class 7

ജീവന്‍ ദൈവദാനം

Chapter 6

Class 7

ലൈംഗിക വിശുദ്ധി

Chapter 7

Class 7

മോഷ്ടിക്കരുത്

Chapter 8

Class 7

സത്യം പറയുക

Chapter 9

Class 7

ദാമ്പത്യവിശുദ്ധി പാലിക്കുക

Chapter 10

Class 7

അവകാശമില്ലാത്തത് ആഗ്രഹിക്കരുത്

Chapter 11

Class 7

ശ്രേഷ്ഠമായ കല്പന

Chapter 12

Class 7

തിരുസഭയുടെ കല്പനകള്‍

Chapter 13

Class 7

മനഃസാക്ഷിരൂപീകരണം

Chapter 14

Class 7

സുവിശേഷഭാഗ്യങ്ങള്‍

Chapter 15

Class 7

Let's do Wonderful things together in the name of Chirst