Class 7: ഈശോയുടെ പ്രബോധനങ്ങൾ

Summary
Lesson 8 മോഷ്ടിക്കരുത്

സാമൂഹികതിന്മകളില്‍ ഏറെ ഗൗരവമുള്ള മോഷണം എന്നെ പാപത്തെക്കുറിച്ചും അതിന്‍റെ ദോഷഫലങ്ങളെക്കുറിച്ചും. വിശുദ്മായി പ്രതിപാദിക്കുന്ന പാഠമാണിത്. സമ്പത്ത് ദൈവികദാനമാണെന്നും പങ്കുവചും സഹായിച്ചും നീതിബോധത്തോടെ ജീവിക്കാന്‍ മനുഷ്യനു കടമയുണ്ടെന്നും ഏഴാം പ്രമാണം പഠിപ്പിക്കുന്നു. ചെറുപ്പം മുതന്‍ ഇത്തരം കാര്യങ്ങളില്‍ കുട്ടികളില്‍ അവബോധം ജനിപ്പിക്കാന്‍ ഉതകുന്ന വിധത്തില്‍ പാഠം അവതരിപ്പിക്കണം.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍

    1. സമ്പത്ത് ദൈവികദാനമാണ്.
    2. ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതു നല്‍കുന്നതാണ് നീതി.
  2. മനോഭാവം

    1. സമ്പത്ത് മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ നാം കടപ്പെട്ടിരിക്കുന്നു.
    2. നാം നീതിബോധമുള്ളവരായി ജീവിക്കണം.

  3. ശീലം

    1.പൊതുവസ്തുക്കള്‍ ഞാന്‍ നശിപ്പിക്കുകയോ ദുരുപയോഗിക്കുകയോ ഇല്ല.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    സമ്പൂര്‍ണ്ണ ബൈബിള്‍, ടോള്‍സ്റ്റോയ് കഥകള് ചാര്‍ട്ടുപേപ്പര്‍.
  5. പാഠാവതരണം

    ഒരു വീട്ടില്‍ അപ്പച്ചനും അമ്മച്ചിയും മൂന്നുമക്കളും താമസിച്ചിരുന്നു. ഒരിക്കള്‍ അമ്മച്ചി കടയില്‍ നിന്ന് കുറച്ചു മുന്തിരിങ്ങ വാങ്ങികൊണ്ടു വന്നു. കറുത്തനിറമുള്ള നല്ല മുന്തിരിപ്പഴം. അമ്മ അതെടുത്ത് കഴുകി ഒരു വെളുത്ത പിഞാണത്തില്‍വചു. കറുത്ത മുന്തിരി വെളുത്ത പിഞ്ഞാണത്തില്‍ ഇരിക്കുമ്പോള്‍ നല്ല രസം. ഇളയകുട്ടിക്ക് മുന്തിരിയൊന്നു കാണാന്‍ കൗതുകം തോന്നി. അവന്‍ ആരുമറിയാതെ മുന്തിരിയുടെ അടുത്തെത്തി. പിഞ്ഞാണത്തിന്‍റെ മുകളില്‍ നിന്ന് മൂടിയെടുത്തുമാറ്റി. മുന്തിരികണ്ടപ്പോള്‍ അതൊന്നു തൊട്ടുനോക്കണമെന്ന് തോന്നി. ആരും കാണാതെ അവന്‍ മുന്തിരിയില്‍ തൊട്ടുനോക്കി. നല്ല മാര്‍ദ്ദവം. അപ്പോള്‍ അതൊന്നു കയ്യിലെടുത്തു നോക്കണമെന്ന് അവനു തോന്നി. ആരും കാണാതെ അവന്‍ മുന്തിരി കയ്യിലെടുത്തു. അപ്പോള്‍ അതൊന്നു മണത്തുനോക്കണമെന്ന് അവനു തോന്നി. അവന്‍ മുന്തിരി മണത്തുനോക്കി. അപ്പോള്‍ മുന്തിരിയൊന്നു തിന്നു നോക്കണമെന്ന് അവനു തോന്നി. അവന്‍ കുറച്ചുമുന്തിരിയെടുത്തു തിന്നു. പക്ഷെ അമ്മച്ചി അതു കണ്ടുപിടിച്ചു അപ്പോള്‍ ഒന്നും പറഞ്ഞില്ല. വൈകിട്ട് അപ്പച്ചന്‍ വന്നപ്പോള്‍ കാര്യം പറഞ്ഞു. അപ്പച്ചന്‍ അത്താഴം കഴിഞ്ഞ് മൂന്നു മക്കളെയും അടുത്തുവിളിച്ചിട്ടു ചോദിച്ചു : “നിങ്ങളാരെങ്കിലും ഇന്ന് മുന്തിരി കട്ടുതിന്നോ?””ഇല്ല” മൂന്ന് പേരും മറുപടി നല്‍കി.
    “ശരി. എന്നാല്‍ ഒരു കാര്യം കേട്ടോളൂ. മുന്തിരി കട്ടുതിന്നുമ്പോള്‍ അതിന്‍റെ കുരു വയറ്റില്‍ പോയാല്‍ ആ കുട്ടി മൂന്നു ദിവസത്തിനകം മരിക്കും.”ഇതു കേടത്തേ ഇളയകുട്ടിയുടെ മുഖം വിളറി. അവന്‍ വിക്കിവിക്കി പറഞ്ഞു: “അപ്പച്ചാ, അതിന് ഞാന്‍ മുന്തിരിയുടെ കുരുവെല്ലാം ജനലില്‍കൂടി പുറത്തേക്ക കളഞ്ഞല്ലോ”
    അവന്‍റെ മുറുപടികേട്ട് എല്ലാവരും പൊട്ടിചിരിച്ചു.ലിയോ ടോള്‍സ്റ്റോയ് എഴുതിയ ഈ ചെറുകഥ വിശദമായി അവതരിപ്പിക്കാം. ‘മോഷണം’ എന്ന പാപത്തിലേക്കും ‘മോഷ്ടിക്കരുത്’ എന്ന കല്പനയിലേക്കും കുട്ടികളെ നയിക്കാം.
  1. നമുക്ക് പ്രവര്‍ത്തിക്കാം

    തിന്മകളും പരിഹാരമാര്‍ഗങ്ങളും ചര്‍ച്ച ചെയ്യനമ്പമ്പോള്‍ ടീച്ചര്‍ കുട്ടികളെ സഹായിക്കണം. ജീവിതത്തില്‍ കുട്ടികള്‍ക്ക് ഒരു ശീലമായിത്തീരാന്‍ അവരെ സഹായിക്കണം. അതിനു പറ്റിയ ചിന്തകളാണ് കുട്ടികള്‍ക്ക് പകരേണ്ടത്.
    1. ആരൊക്കെ ? ആര്‍ക്കൊക്കെ ?

 

    ആരൊക്കെ കുട്ടികള്‍ക്ക് സാമ്പത്തികമായി സഹായം നല്‍കിയിട്ടുണ്ട് എന്ന കാര്യം ചര്‍ച്ച ചെയ്യാം. അതുപോലെ കുട്ടികള്‍ ആര്‍ക്കൊക്കെ ചെറിയ സഹായങ്ങളെങ്കിലും ചെയ്തുവെന്നും ചര്‍ച്ച ചെയ്യാം. സമ്പത്ത് ഉണ്ടായാല്‍ സമ്പത്തുകൊണ്ട് ചെയ്യാവുന്ന നന്മ പ്രവൃത്തികള്‍ ഏവയെന്ന് കണ്ടെത്താന്‍ കുട്ടികളോട് ആവശ്യപ്പെടാം. അവ ക്ലാസ്സില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കാം.

Class 7: ഈശോയുടെ പ്രബോധനങ്ങൾ

നിത്യജീവന്‍ പ്രാപിക്കാന്‍

Chapter 1

Class 7

കര്‍ത്താവായ ദൈവം

Chapter 2

Class 7

ദൈവനാമം ആരാധ്യനാമം

Chapter 3

Class 7

കര്‍ത്താവിന്‍റെ ദിവസം

Chapter 4

Class 7

മാതാപിതാക്കളെ ബഹുമാനിക്കണം

Chapter 5

Class 7

ജീവന്‍ ദൈവദാനം

Chapter 6

Class 7

ലൈംഗിക വിശുദ്ധി

Chapter 7

Class 7

മോഷ്ടിക്കരുത്

Chapter 8

Class 7

സത്യം പറയുക

Chapter 9

Class 7

ദാമ്പത്യവിശുദ്ധി പാലിക്കുക

Chapter 10

Class 7

അവകാശമില്ലാത്തത് ആഗ്രഹിക്കരുത്

Chapter 11

Class 7

ശ്രേഷ്ഠമായ കല്പന

Chapter 12

Class 7

തിരുസഭയുടെ കല്പനകള്‍

Chapter 13

Class 7

മനഃസാക്ഷിരൂപീകരണം

Chapter 14

Class 7

സുവിശേഷഭാഗ്യങ്ങള്‍

Chapter 15

Class 7

Let's do Wonderful things together in the name of Chirst